95 ശതമാനം ബ്ലോക്ക്; സ്ഥിരമായി ജിമ്മിൽ പോയിട്ടും ഹൃദയാഘാതം: വ്യായാമത്തിൽ നിന്ന് പിന്മാറരുതെന്ന് സുസ്മിത
പ്രശസ്ത ബോളിവുഡ് താരം സുസ്മിത സെൻ അടുത്തിടെയാണ് ഒരു വലിയ ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെട്ടത്. 95 ശതമാനം ബ്ലോക്കുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂെട ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് സുസ്മിത....Women, Sushmitha Sen, Manorama News, Manorama Online, Malayalam news, Breaking news, Latest news

പ്രശസ്ത ബോളിവുഡ് താരം സുസ്മിത സെൻ അടുത്തിടെയാണ് ഒരു വലിയ ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെട്ടത്. 95 ശതമാനം ബ്ലോക്കുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് സുസ്മിത.
ഇപ്പോൾ നിത്യജീവിതത്തിൽ വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു പറയുകയാണ് താരം. ‘ജിമ്മിൽ പോയിട്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ല എന്ന് എന്റെ അനുഭവത്തിലൂടെ നിങ്ങൾ കരുതുന്നുണ്ടാകും. എന്നാൽ അങ്ങനെ അല്ല. ജിമ്മിൽ പോയത് എനിക്കു വലിയസഹായം ചെയ്തിട്ടുണ്ട്. എന്നാൽ സാധാരണ മനുഷ്യർ ഇത്രയും വലിയ ഒരു ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെടുന്നത് ദുർലഭമാണ്. പക്ഷേ, ഞാൻ അതിജീവിച്ചു. അതിനുകാരണം എന്റെ ജീവിതരീതിയാണ്.’– സുസ്മിത പറയുന്നു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ന്യൂട്രിഷ്യനിസ്റ്റുമായ മോഹിത മസ്കരന്‍ഹ പറയുന്നത് ഇങ്ങനെയാണ്: ‘സുസ്മിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതു കൊണ്ട് നിങ്ങൾ വ്യായാമത്തിൽ നിന്ന് പിന്മാറരുത്. സ്ഥിരവ്യായാമത്തിലൂടെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാം. പാരമ്പര്യവും ജീവിത ശൈലിയും ഇതിന്റെ ഭാഗമാണ്. സ്ഥിരമായി ഹൃദയത്തിന്റെ പരിശോധനകളും നടത്തണം.’– മോഹിത വ്യക്തമാക്കുന്നു.
English Summary: Sushmita Sen credits going to the gym for surviving a massive heart attack