ദിനംപ്രതി പലതരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോൾ ലണ്ടനിലെ ഒരു ഡോക്ടർ അനായാസേന ബംഗാളി സംസാരിക്കുന്ന ഒരു വിഡിയോയാണ് നെറ്റിസൺസിന്റെ ഹൃദയം കവരുന്നത്. ഹലിമ ഖാൻ എന്ന യുവതി ട്വിറ്ററിൽ...Women, Viral News, Manorama News, Manorama Online, Viral News, Viral video, Breaking News, Latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിനംപ്രതി പലതരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോൾ ലണ്ടനിലെ ഒരു ഡോക്ടർ അനായാസേന ബംഗാളി സംസാരിക്കുന്ന ഒരു വിഡിയോയാണ് നെറ്റിസൺസിന്റെ ഹൃദയം കവരുന്നത്. ഹലിമ ഖാൻ എന്ന യുവതി ട്വിറ്ററിൽ പങ്കുവച്ചതാണ് വിഡിയോ. 

ADVERTISEMENT

അന്ന ലിവിങ്സ്റ്റോൺ എന്ന ഡോക്ടറാണ് വിഡിയോയിലുള്ളത്. ജനറൽ മെഡിസിനിൽ ഡോക്ടറായി വിരമിച്ച വ്യക്തിയാണ് അന്ന. ഒരു മിനിറ്റു ദൈർഘ്യമുള്ള വിഡിയോയില്‍ അനായാസേന ബംഗാളി ഭാഷ സംസാരിക്കുകയാണ് അവർ. അന്നയെ കാണാനെത്തിയിരുന്ന രോഗികൾക്കു വേണ്ടിയാണ് അവർ 80കളിൽ ബംഗാളി പഠിച്ചത്. കുടിയേറ്റക്കാരായ ബംഗാളികളായിരുന്നു അക്കാലത്ത് അവരെ കാണാനെത്തിയിരുന്നത്. രോഗവിവരം ചോദിച്ചു മനസ്സിലാക്കുന്നതിനു വേണ്ടിയായിരുന്നു അന്ന ബംഗാളി പഠിച്ചത്.– എന്ന കുറിപ്പോടെയാണ് ഹലിമ വിഡിയോ പങ്കുവച്ചത്. 

ADVERTISEMENT

സാമൂഹിക പ്രതിബദ്ധതയുള്ള ഇത്രയും മികച്ച ഒരു ഡോക്്ടറെ മുമ്പു കണ്ടിട്ടില്ലെന്നും ഇവരെ ആദരിക്കാൻ പ്രദേശത്തെ ഭരണാധികാരികൾ തയാറാകണമെന്നും ഹലിമ ആവശ്യപ്പെടുന്നു. അവർ വളരെ കഷ്ടപ്പെട്ട് ബംഗാളി ഭാഷ പഠിച്ചെടുത്ത ഒരു കാര്യം മാത്രം പരിശോധിച്ചാൽ മനസ്സിലാകും അവരുെട സാമൂഹിക സേവന മനോഭാവം. ട്വിറ്ററിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി.  ഡോക്ടറുടെ ദയയുള്ള മനസ്സിനെ പ്രശംസിച്ചു കൊണ്ട് പലതരത്തിലുള്ള കമന്റുകളും എത്തി. ‘80കളിൽ ലണ്ടനിൽ വിദ്യാർഥിയായിരുന്ന കാലത്താണ് ഈ ഡോക്ടറെ കുറിച്ചു കേൾക്കുന്നത്. അവർ രോഗികൾക്കു വേണ്ടി ബംഗാളി ഭാഷ പഠിച്ചു.’– എന്നാണ് വിഡിയോയ്ക്കു താഴെ വരുന്ന ചില കമന്റുകൾ.  

English Summary: Video of London doctor speaking in fluent Bengali goes viral.