ജോലി ഉപേക്ഷിച്ച് ഡിസ്നി രാജകുമാരിയായി മാറി; 3 കോടിയുടെ വീടും സ്വന്തമാക്കി യുവതി
ബാല്യകാലത്ത് ഡിസ്നി രാജകുമാരിയാകണമെന്ന് ആഗ്രഹിക്കാത്ത പെൺകുട്ടികളുണ്ടാകില്ല. എന്നാൽ വലുതായാലും ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നവർ കുറവായിരിക്കും. ഇപ്പോൾ ഡിസ്നി രാജകുമാരിയാകുന്നതിനായി സ്വന്തം...Women, Manorama News, Manorama Online, Malayalam News, Breaking News, Latest News, Viral Post, Viral News

ബാല്യകാലത്ത് ഡിസ്നി രാജകുമാരിയാകണമെന്ന് ആഗ്രഹിക്കാത്ത പെൺകുട്ടികളുണ്ടാകില്ല. എന്നാൽ വലുതായാലും ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നവർ കുറവായിരിക്കും. ഇപ്പോൾ ഡിസ്നി രാജകുമാരിയാകുന്നതിനായി സ്വന്തം ജോലിവരെ ഉപേക്ഷിച്ചിരിക്കുകയാണ് ഒരു യുവതി. അധ്യാപക ജോലി ഉപേക്ഷിച്ച് ഡിസ്നി രാജകുമാരിയായി ഒരുങ്ങുകയാണ് യുകെ സ്വദേശിയായ ഒലിവിയ കട്ഫോർത്ത്.
അധ്യാപികയായിരുന്ന ഒലിവിയ കട്ഫോർത്ത് 2021ലാണ് തന്റെ ജോലി ഉപേക്ഷിച്ചത്. ഡിൻസി രാജകുമാരിയാകുക എന്നത് ഒലിവിയയുടെ സ്വപ്നമായിരുന്നു. 27കാരിയായ ഒലിവിയ ആറുവർഷം ജോലി ചെയ്തത് വിദ്യാഭ്യാസ മേഖലയിലാണ്. സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക എന്ന സ്വപ്നവും അവർക്കുണ്ടായിരുന്നു.
അങ്ങനെയാണ് കുട്ടികൾക്കായി 'Beyond A Princess' എന്ന എന്റർടെയ്ൻമെന്റ് കമ്പനി ഒലിവിയ ആരംഭിച്ചത്. കുട്ടികളുടെ പിറന്നാൾ ആഘോഷങ്ങൾക്കും കോർപറേറ്റ് ഇവന്റുകൾക്കുമെല്ലാം ഡിസ്നി പ്രിൻസസ് ആയി അണിഞ്ഞൊരുങ്ങി ആളുകളെ സന്തോഷിപ്പിക്കുക എന്നതാണ് ഒലിവിയയുടെ പുതിയ ജോലി. ഈ ജോലിയിൽ വളരെ സംതൃപ്തിയുണ്ടെന്നും യുവതി വ്യക്തമാക്കി. കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളായി വേഷമിടുന്നതതിനായി നിരവധി പേരെ കമ്പനിയിൽ നിയമിക്കുകയും ചെയ്തു. ‘10 പെൺകുട്ടികൾ ഈ സംഘത്തിലുണ്ട്. എല്ലാവരും നന്നായി പാടുകയും നൃത്തം ചെയ്യുകയും ചെയ്യും. അതുകൊണ്ടു തന്നെ കുട്ടികൾക്കു വളരെ സന്തോഷമാണ്.’– ഒലിവിയ പറഞ്ഞു. ബിസിനസിൽ നിന്നുള്ള ലാഭം ഉപയോഗിച്ച് 3 കോടിയുടെ വീടും യുവതി സ്വന്തമാക്കി.
English Summary: Teacher quits job to become full-time princess