ജോലിസ്ഥലത്ത് ടെൻഷനാണോ? ഈ മാർഗങ്ങൾ പരീക്ഷിക്കാം
വീട്ടുപണികൾ ചെയ്ത് ഓടിക്കിതച്ച് ഓഫിസിലെത്തുന്ന സ്ത്രീകൾക്ക് മറ്റാരെക്കാളും ടെൻഷനും ബുദ്ധിമുട്ടും ഉണ്ടാവാനുള്ള സാധ്യതകൾ ഏറെയാണ്. മനസ്സിനെ ശാന്തമാക്കുക എന്നതാണ് ആദ്യത്തെ കടമ്പ. അതു ശരിയായാൽ മറ്റു പ്രശന്ങ്ങൾ നിങ്ങളെ ഒരു പരിധിയിൽ കൂടുതൽ ബാധിക്കില്ല എന്നത് തീർച്ച. ജോലിക്കിടെ ചെറിയ ഇടവേളകൾ എടുക്കുന്നത്
വീട്ടുപണികൾ ചെയ്ത് ഓടിക്കിതച്ച് ഓഫിസിലെത്തുന്ന സ്ത്രീകൾക്ക് മറ്റാരെക്കാളും ടെൻഷനും ബുദ്ധിമുട്ടും ഉണ്ടാവാനുള്ള സാധ്യതകൾ ഏറെയാണ്. മനസ്സിനെ ശാന്തമാക്കുക എന്നതാണ് ആദ്യത്തെ കടമ്പ. അതു ശരിയായാൽ മറ്റു പ്രശന്ങ്ങൾ നിങ്ങളെ ഒരു പരിധിയിൽ കൂടുതൽ ബാധിക്കില്ല എന്നത് തീർച്ച. ജോലിക്കിടെ ചെറിയ ഇടവേളകൾ എടുക്കുന്നത്
വീട്ടുപണികൾ ചെയ്ത് ഓടിക്കിതച്ച് ഓഫിസിലെത്തുന്ന സ്ത്രീകൾക്ക് മറ്റാരെക്കാളും ടെൻഷനും ബുദ്ധിമുട്ടും ഉണ്ടാവാനുള്ള സാധ്യതകൾ ഏറെയാണ്. മനസ്സിനെ ശാന്തമാക്കുക എന്നതാണ് ആദ്യത്തെ കടമ്പ. അതു ശരിയായാൽ മറ്റു പ്രശന്ങ്ങൾ നിങ്ങളെ ഒരു പരിധിയിൽ കൂടുതൽ ബാധിക്കില്ല എന്നത് തീർച്ച. ജോലിക്കിടെ ചെറിയ ഇടവേളകൾ എടുക്കുന്നത്
വീട്ടുപണികൾ ചെയ്ത് ഓടിക്കിതച്ച് ഓഫിസിലെത്തുന്ന സ്ത്രീകൾക്ക് മറ്റാരെക്കാളും ടെൻഷനും ബുദ്ധിമുട്ടും ഉണ്ടാവാനുള്ള സാധ്യതകൾ ഏറെയാണ്. മനസ്സിനെ ശാന്തമാക്കുക എന്നതാണ് ആദ്യത്തെ കടമ്പ. അതു ശരിയായാൽ മറ്റു പ്രശന്ങ്ങൾ നിങ്ങളെ ഒരു പരിധിയിൽ കൂടുതൽ ബാധിക്കില്ല എന്നത് തീർച്ച. ജോലിക്കിടെ ചെറിയ ഇടവേളകൾ എടുക്കുന്നത് ടെൻഷൻ കുറയ്ക്കാൻ വളരെ ഉപകാരം ചെയ്യും.
പുറത്തു പോവുക
ജോലിയുടെ ഇടവേളകളിൽ പുറത്തേക്കിറങ്ങാം. ശുദ്ധവായു ശ്വസിച്ച് അൽപം നടക്കാം. സുഹൃത്തുക്കളോടു സംസാരിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ജോലിയുടെ തിരക്കു പിടിച്ച അന്തരീക്ഷത്തിൽനിന്ന് ഒരൽപം മാറ്റം വരുകയും മനസ്സിന് റിലാക്സ് ആവാനുള്ള സമയം ലഭിക്കുകയും ചെയ്യും.
മസാജ്
ഓഫിസിലെ ടെൻഷൻ കുറയ്ക്കാൻ മസാജോ? ഇതെന്തു കഥയെന്ന് ചിന്തിച്ചോ? നിങ്ങളുടെ കൈകൾ മാത്രമൊന്നു മസാജ് ചെയ്താൽ മതിയെന്നേ. ജോലിക്കിടയിൽ എളുപ്പത്തിൽ ചെയ്യാവുന്ന മാർഗമാണ് ഇത്. ബാഗിൽ മോയ്സ്ചറൈസർ കരുതുന്നവരാണെങ്കിൽ കൂടുതൽ എളുപ്പമായി. മസാജ് ചെയ്യുന്നതിലൂടെ സ്ട്രെസ് കുറയുമെന്നതിൽ സംശയമില്ല.
എസെൻഷ്യൽ ഓയിൽ
ഇഷ്ടമുള്ള മണം ടെൻഷൻ കുറയ്ക്കാൻ സഹായിക്കും. ഓഫിസിലെ നിങ്ങളുടെ ടേബിളിൽ ഇഷ്ടമുള്ള എസെൻഷ്യൽ ഓയിൽ ഉപയോഗിച്ചു നോക്കൂ. സമാധാനവും ആശ്വാസവും നൽകാൻ ഈയൊരു വഴി മതി. എന്നാൽ പെർഫ്യൂമുകളുടെയും മറ്റും ഗന്ധം ബുദ്ധിമുട്ടുണ്ടാക്കുമെങ്കിൽ ഈ വഴി ഒഴിവാക്കാം.
മെഡിറ്റേഷൻ
ജോലിക്കിടയിൽ രണ്ടു മിനിറ്റ് കണ്ണുകൾ അടച്ച് മറ്റു ശബ്ദങ്ങളിലേക്ക് ശ്രദ്ധ തിരിക്കാതെ സ്വന്തം ശ്വാസത്തിൽ മാത്രം ശ്രദ്ധിച്ച് ഇരുന്ന് നോക്കു. മനസ്സ് ശാന്തമാകും. സ്വന്തം സീറ്റിലിരുന്നു തന്നെ ഇത് ചെയ്യണമന്നില്ല. ഓഫിസിലെ തന്നെ ഇഷ്ടമുള്ള സ്ഥലത്തോ ആളൊഴിഞ്ഞ സ്ഥലത്തോ വച്ച് ഇങ്ങനെ മെഡിറ്റേറ്റ് ചെയ്ത് നോക്കാം.
പാട്ട്
സ്ട്രെസ് കുറയ്ക്കാൻ ഏറ്റവും എളുപ്പം ഇഷ്ടമുള്ള പാട്ട് കേൾക്കുക എന്നതാണ്. എന്നു കരുതി ലൗഡ് സ്പീക്കറിൽ പാട്ട് പ്ലേ ചെയ്ത് മറ്റുള്ളവരുെട സ്ട്രെസ് കൂട്ടല്ലേ. പാട്ടുകൾ തന്നെ വേണമെന്ന് നിർബന്ധമില്ല, മനസ്സിനു സുഖം തോന്നുന്ന ഏത് മ്യൂസിക്കും ശബ്ദങ്ങളും ഈ അവസരത്തിൽ ഗുണം ചെയ്യും. മഴയുടേയോ കാറ്റിന്റെയോ ശബ്ദം കേട്ട് ആശ്വസം കണ്ടെത്തുന്നവരുണ്ട്. അത്തരത്തിലെ പരീക്ഷണങ്ങളുമാകാം.
കണ്ണിനു വിശ്രമം
ജോലിക്കിടെ അഞ്ച് മിനിറ്റ് ആ കംപ്യൂട്ടറിനു മുന്നിൽ നിന്നു മാറിയാൽ നല്ലത്. കണ്ണുകൾക്കുള്ള വിശ്രമമായി ഈ സമയത്തെ കാണാം. അല്ലാതെ ബ്രേക്ക് കിട്ടുന്ന നിമിഷം മൊബൈൽ ഫോൺ കയ്യിലെടുത്താൽ നോ രക്ഷ. ടെൻഷനൊപ്പം തലവേദനയും കിട്ടിയില്ലെങ്കിലേ അതിശയമുള്ളു.
ഫ്രൂട്ട്സ് കഴിക്കാം
പലപ്പോഴും ഓഫിസിലേക്ക് ഓടുമ്പോൾ ഭക്ഷണം കഴിക്കാൻ സമയം കിട്ടാതെ വരാറുണ്ടോ? ബ്രേക്ക്ഫാസ്റ്റ് ആണ് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്ന് അറിയാമല്ലോ. അതു കഴിവതും ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇനി ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും എന്തെങ്കിലും ഫ്രൂട്സോ നട്സോ കയ്യിൽ കരുതുന്നത് നല്ലതാണ്. ടെൻഷൻ തോന്നുന്ന സമയങ്ങളിൽ ഇത് കഴിക്കാം. ഓറഞ്ച് നല്ലൊരു ഓപ്ഷനാണ്. വിറ്റമിൻ സി ധാരാളാമായി അടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ ഊർജം ലഭിക്കാനും ടെൻഷൻ കുറയ്ക്കാനും ഓറഞ്ച് സഹായിക്കും.
ശരീരത്തിനു റിലാക്സേഷൻ
ഇരിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നത് നല്ലതാണ്. കൈകൾ നിവർത്തിയോ നടു വളച്ചോ മസിലുകളെ റിലാക്സ് ചെയ്യാവുന്നതാണ്. തോളുകൾ ഇളക്കുക, കഴുത്ത് മുകളിലേക്കും താഴേക്കും ചലിപ്പിക്കുക, തുടങ്ങി വളരെ ചെറിയ സ്റ്റെപ്പുകളിലുടെ വലിയ ആശ്വാസം നേടാം.
കോമഡി
തമാശ പറയുകയോ കേൾക്കുകയോ ചെയ്യുന്നത് ടെന്‍ഷൻ മാറ്റാൻ നല്ലതാണ്. ഇഷ്ടപ്പെട്ട കോമഡി രംഗങ്ങൾ കാണുകയോ അതിനെപ്പറ്റി സഹപ്രവർത്തകരോടു പറയുകയോ ചെയ്ത് ചിരിക്കാം. അതിലൂടെ ജോലിയുടെ ടെൻഷൻ മാറി അൽപ്പം കൂളായത് പോലെ തോന്നുന്നില്ലേ?
ഇങ്ങനെയുള്ള എളുപ്പ വഴികളിലൂടെ ജോലിസ്ഥലത്തെ ടെന്‍ഷൻ കുറയ്ക്കാം, കൂടുതൽ സന്തോഷമായാൽ കൂടുതൽ മനോഹരമായി ജോലികൾ തീർക്കാം. അപ്പോൾ ഇനി ടെൻഷനു ഗുഡ്ബൈ.
Content Summary: Tips to Reduce Stress and Relax at Work Place