നെയ്യാതിരിക്കാൻ ഇവർക്കാവതില്ലേ!
കണ്ണാടിപ്പായ നിർമാണം ലാഭകരമായ ഒരു ജോലിയല്ല. പക്ഷേ, അതിരപ്പിള്ളി അടിച്ചിൽതൊട്ടി പത്തടിപ്പാലം ആദിവാസി ഊരിലെ ഓരോ സ്ത്രീക്കും ഇതു ജീവിതത്തിന്റെ ഭാഗമാണ്.. ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ കണക്കെടുക്കാതെ, തലമുറകളായി കൈമാറിക്കിട്ടിയ കരവിരുതു നിലനിർത്താൻ തങ്ങൾക്കു ബാധ്യതയുണ്ടെന്നു കരുതുന്നവരാണ് ഇവിടത്തെ

കണ്ണാടിപ്പായ നിർമാണം ലാഭകരമായ ഒരു ജോലിയല്ല. പക്ഷേ, അതിരപ്പിള്ളി അടിച്ചിൽതൊട്ടി പത്തടിപ്പാലം ആദിവാസി ഊരിലെ ഓരോ സ്ത്രീക്കും ഇതു ജീവിതത്തിന്റെ ഭാഗമാണ്.. ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ കണക്കെടുക്കാതെ, തലമുറകളായി കൈമാറിക്കിട്ടിയ കരവിരുതു നിലനിർത്താൻ തങ്ങൾക്കു ബാധ്യതയുണ്ടെന്നു കരുതുന്നവരാണ് ഇവിടത്തെ സ്ത്രീകൾ. 90 കുടുംബങ്ങളാണ് ഇവിടെയുള്ളത്. എല്ലാ വീടുകളിലും ഒരു സ്ത്രീക്കെങ്കിലും പായ നെയ്യാനറിയാം. കണ്ണാടിപ്പായയുടെ ചതുരത്തിളക്കം ജീവിതത്തിലേക്കു കൊണ്ടുവരാൻ ഈ ഉൽപന്നത്തിനു കഴിയില്ലെന്നറിയാമെങ്കിലും ഈ തൊഴിലിനെ ഇവർക്ക് ഉപേക്ഷിക്കാനാകില്ല.
ഒരു കണ്ണാടിപ്പായ നിർമിക്കാൻ ദിവസങ്ങളുടെ അധ്വാനമുണ്ട്. ഈറ്റകൊണ്ടാണ് പായ നിർമിക്കുന്നത്. കണ്ണാടിയുടെ മാതൃകയിലാണു നിർമാണം. ദൂരെയുള്ള കാട്ടിൽ പോയാണ് ഈറ്റ വെട്ടുന്നത്. ഇതു പലതായി ചീന്തിയെടുക്കണം. പൂപ്പൽ വരാതിരിക്കാൻ ഉപ്പുവെള്ളത്തിലിട്ടുവയ്ക്കണം. വിവിധ നിറങ്ങളിലുള്ള ഡിസൈനുകളും പായയിൽ ചേർക്കാൻ ഇവർക്കറിയാം. ഈറ്റ പുഴുങ്ങിയാണ് നിറം ചേർക്കുന്നത്. മൂളിക്കണ്ണാടി, പെട്ടിക്കണ്ണാടി, ഷെറയപ്പായ തുടങ്ങിയ ഇനങ്ങൾ ഇവർ നിർമിക്കുന്നുണ്ട്. വാങ്ങാൻ ഏറെപ്പേരൊന്നും ഈ കാടുകടന്ന് ഇങ്ങോട്ടു വരില്ല. പക്ഷേ, ഇവർ നെയ്തു കൊണ്ടിരിക്കും. ഒന്നും സാധിച്ചില്ലെങ്കിൽ സ്വന്തം വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കും.
Read also: മെഡിസിൻ ലേഡി: ഒരു ദ്വീപിലെ മുഴുവൻ ജനങ്ങളെയും ചികിത്സിച്ച വനിതാ ഡോക്ടർ
വിൽപനയ്ക്ക് മറ്റെന്തെങ്കിലും മാർഗമുണ്ടോ എന്നുപോലും ഇവിടെയാരും ആലോചിച്ചിട്ടില്ല. കുഞ്ഞുനാൾ മുതൽ നെയ്തുതുടങ്ങിയ കഥയാണ് ഊരിലെ പാട്ടിമാർക്കു പറയാനുള്ളത്. ഇവിടത്തെ കുട്ടികളടക്കം നെയ്യാനറിയുന്നവരാണ്. പക്ഷേ പലരും വീട്ടാവശ്യത്തിന് മാത്രം നെയ്യുന്ന സ്ഥിതിയിലായി. ഇതു കൊണ്ടു ജീവിക്കാനാകില്ലെന്നതുതന്നെ കാരണം. മറ്റുള്ളവ നെയ്യുമെങ്കിലും കണ്ണാടിപ്പായ നെയ്യുന്നവർ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. ഊരിലെല്ലാവരും തേനെടുക്കലും കൂലിപ്പണിയുമടക്കമുള്ള പല ജോലികൾക്കായി പോകുന്നവരാണ്. ബാക്കി സമയമാണ് നെയ്ത്ത്. എന്തിനു നെയ്യുന്നു എന്ന ചോദ്യത്തിന് നെയ്യാതിരിക്കാനാവില്ലെന്നു മാത്രമാണ് ഊരിലെ പാട്ടിമാരായ കനകമ്മയുടെയും തങ്കമ്മയുടെയുമൊക്കെ മറുപടി. ഈ ഉൽപന്നം ആളുകളിലേക്കെത്തിക്കാൻ സർക്കാർ സഹായിച്ചാൽ സ്ഥിതി മാറുമെന്നു കരുതുന്നവരുണ്ട്. പായയ്ക്ക് പുറമേ വല്ലം,ടേബിൾമാറ്റ് തുടങ്ങിയവയും നിർമിക്കുന്നു. നെയ്തു മാത്രം ജീവിക്കാവുന്ന സാഹചര്യമുണ്ടാക്കാൻ അധികൃതർ സഹായിക്കുമോ എന്ന ചോദ്യമാണ് കനകമ്മ അടിച്ചിൽതൊട്ടി ചോദിക്കുന്നത്. കേരള റിസർച് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഡോ.സി.ആർ.എൽസി അടക്കമുള്ളവർ കണ്ണാടിപ്പായയ്ക്കു ഭൗമസൂചികാ പദവി ലഭിക്കാൻ ശ്രമിക്കുന്നുണ്ട്. അതു ലഭിച്ചാൽ അടിച്ചിൽത്തൊട്ടിയുടെ നെയ്ത്തിനു കുറെക്കൂടി അർഥമുണ്ടാകുമെന്നു കരുതാം.
Content Summary: Tribal Women making Kannadipaya