പാഴായിപ്പോകുന്ന ബ്രെഡ് കൊണ്ട് വിളക്കുകൾ; ജാപ്പനീസ് കലാകാരിയുടെ കരവിരുത്
സർഗ്ഗാത്മതയ്ക്ക് അതിർവരമ്പുകളിലെന്ന് തെളിയിച്ചൊരു കലാകാരി. പാഴ്‌വസ്തുവെന്ന് കരുതി ഉപേക്ഷിക്കുന്ന പലതിനും വിചാരിക്കാനാകാത്ത മൂല്യമുണ്ടെന്ന് കാണിച്ചുതന്ന ആർട്ടിസ്റ്റ്. പാഴായിപ്പോകുന്ന ബ്രഡ് കൊണ്ട് യുക്കിക്കോ മൊറിറ്റ എന്ന ജാപ്പനീസ് യുവതി ഉണ്ടാക്കിയെടുത്തത് ഒന്നാന്തരം വിളക്കുകളാണ്. ജപ്പാനിലെ ക്യോട്ടോ

സർഗ്ഗാത്മതയ്ക്ക് അതിർവരമ്പുകളിലെന്ന് തെളിയിച്ചൊരു കലാകാരി. പാഴ്‌വസ്തുവെന്ന് കരുതി ഉപേക്ഷിക്കുന്ന പലതിനും വിചാരിക്കാനാകാത്ത മൂല്യമുണ്ടെന്ന് കാണിച്ചുതന്ന ആർട്ടിസ്റ്റ്. പാഴായിപ്പോകുന്ന ബ്രഡ് കൊണ്ട് യുക്കിക്കോ മൊറിറ്റ എന്ന ജാപ്പനീസ് യുവതി ഉണ്ടാക്കിയെടുത്തത് ഒന്നാന്തരം വിളക്കുകളാണ്.
ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്തെ ബേക്കറിയിൽ ജോലി നോക്കുമ്പോഴാണ് വ്യത്യസ്തമായ ഈ ആശയം യുക്കിക്കോയുടെ തലയിൽ ഉദിക്കുന്നത്. കട്ടിയിൽ നീളമുള്ള ഒരു തരം ബ്രഡാണ് ലോഫ്റ്റ്. ധാരാളം ഈസ്റ്റ് ചേർത്താണ് ഇതുണ്ടാക്കുന്നത്. അതിനാൽ പെട്ടെന്ന് കേടുവന്നു പോകാൻ സാധ്യതയുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് അധികം ഉപയോഗിക്കാൻ പറ്റാതെ കളയുന്ന ബ്രഡുകളെ എങ്ങനെ ഉപയോഗപ്രദമാക്കി മാറ്റാമെന്ന് നമ്മുടെ ജാപ്പനീസ് ആർട്ടിസ്റ്റ് ചിന്തിച്ചത്. ആദ്യമൊക്കെ പല പരീക്ഷണങ്ങളും നടത്തി നോക്കി. ഫോട്ടോയെടുക്കാനും മറ്റുമായി ബ്രഡ് പശ്ചാത്തലമായി. എന്നാൽ ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോൾ ഉദിച്ച ബുദ്ധി പോലെ പെട്ടെന്നൊരു ദിവസം യുക്കിക്കോയുടെ തലയിലും ഉദിച്ചു ഒരു ഐഡിയ. അങ്ങനെയാണ് വളരെ വ്യത്യസ്തമാർന്ന ബ്രഡ് ലൈറ്റുകൾ രൂപം കൊണ്ടത്.
ബ്രെഡിന്റെ ഉൾവശം പൊള്ളയാക്കി വളരെ ശ്രദ്ധാപൂർവ്വമാണ് ഓരോ ലൈറ്റുകളും നിർമ്മിക്കുന്നത്. പൊള്ളയായ ബ്രഡ്ഡുകൾ ഒരു ഡ്രൈയിംഗ് റൂമിൽ നന്നായി ഉണക്കിയെടുത്ത് ഒരു പ്രത്യേക റെസിൻ പെയിന്റ് കൊണ്ട് പൊതിഞ്ഞ് ഒരു പ്രിസർവേറ്റീവ് കുമിൾനാശിനി ഉപയോഗിച്ച് ദീർഘനാൾ നീണ്ടുനിൽക്കുന്ന വിധം സജ്ജീകരിക്കുന്നു. ഈ പ്രക്രിയ പലതവണ ആവർത്തിച്ചാൽ മാത്രമേ ബ്രഡ് അധികകാലം നിൽക്കുന്ന രീതിയിൽ സ്ട്രോങ്ങ് ആവുകയുള്ളൂ. ബ്രെഡ് ഷേഡ് പൂർത്തിയായിക്കഴിഞ്ഞാൽ, അടുത്തത് ഇലക്ട്രിക്പണികളാണ്. എൽഇഡി ലൈറ്റുകൾ പിടിപ്പിച്ച് സോൾഡറിംഗ് ചെയ്തെടുക്കുന്നതോടെ നമ്മുടെ ബ്രെഡ് ലാമ്പ് റെഡി.
പല ഡിസൈനിലാണ് യു കീകോ ബ്രഡ് ലാമ്പ് നിർമ്മിക്കുന്നത്. മിക്കവാറും ബേക്കറികൾ ഇങ്ങനെ പെട്ടെന്ന് കേടായി പോകുന്ന ബ്രഡുകൾ പുറന്തള്ളുകയാണ് ചെയ്യാറ്. ആ മാലിന്യങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി കൂടിയാണ് യുക്കിക്കോ മൊറിറ്റ ഇന്ന് ബ്രെഡ് ലാമ്പുകൾ നിർമ്മിക്കുന്നത്. എക്സ്പയറി ഡേറ്റ് കഴിയാറായ ബ്രെഡുകളും ലാമ്പ് ഷേഡുകൾ നിർമ്മിക്കുന്നതിനായി താൻ വാങ്ങുന്നുണ്ടെന്ന് മോറിറ്റ. ആരും ചിന്തിക്കാത്ത പുതിയ വഴികളിലൂടെ ശ്രദ്ധയാകർഷിക്കുകയാണ് ഈ വനിത
Content Summary: Japanese Woman Making Lamp out of Bread