വൈദ്യുതി എത്തി, ഇനി വീട്ടിലും ജീവിതത്തിലും വെളിച്ചം; സിനിമാ രംഗം പോലൊരു ജീവിതാനുഭവമെന്ന് ഐപിഎസ് ഉദ്യോഗസ്ഥ
സ്വദേശ് എന്നൊരു ഹിന്ദി സിനിമയുണ്ട്. ഷാരൂഖ് ഖാന്‍ മികച്ച പ്രകടനം കാഴ്ചവച്ച ആ സിനിമയിൽ, വീട്ടിൽ ആദ്യമായി കറണ്ട് കിട്ടി ബൾബ് തെളിയുമ്പോഴുള്ള ഒരു രംഗമുണ്ട്. അപ്പോൾ ആ വീട്ടിലെ വയസ്സായ അമ്മയുടെ കണ്ണിൽ പ്രതീക്ഷയുടെ വെളിച്ചം കാണാമായിരുന്നു. എന്നാൽ ഇവിടെ ഷാരൂഖ് ഖാനോ ആ അമ്മൂമ്മയോ അല്ല താരം. സിനിമയിലേതു പോലെ

സ്വദേശ് എന്നൊരു ഹിന്ദി സിനിമയുണ്ട്. ഷാരൂഖ് ഖാന്‍ മികച്ച പ്രകടനം കാഴ്ചവച്ച ആ സിനിമയിൽ, വീട്ടിൽ ആദ്യമായി കറണ്ട് കിട്ടി ബൾബ് തെളിയുമ്പോഴുള്ള ഒരു രംഗമുണ്ട്. അപ്പോൾ ആ വീട്ടിലെ വയസ്സായ അമ്മയുടെ കണ്ണിൽ പ്രതീക്ഷയുടെ വെളിച്ചം കാണാമായിരുന്നു. എന്നാൽ ഇവിടെ ഷാരൂഖ് ഖാനോ ആ അമ്മൂമ്മയോ അല്ല താരം. സിനിമയിലേതു പോലെ ആ രംഗം ഒാർമിപ്പിച്ചുതന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ ഉണ്ടായി. അനുകൃതി ശർമ എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ നൂർജഹാന്‍ എന്ന വൃദ്ധയുടെ വീട്ടിൽ മണ്ണെണ്ണ വിളക്കിന്റേതല്ലാത്ത ആദ്യത്തെ വെളിച്ചം തെളിയുമ്പോൾ ആ മുഖങ്ങളിലും പ്രകാശം കാണാം, സംതൃപ്തിയുടെ, പ്രതീക്ഷയുടെ, സന്തോഷത്തിന്റെ പ്രകാശം.
'എന്റെ ജീവിതത്തിലെ സ്വദേശ് നിമിഷം' എന്ന് ആരംഭിക്കുന്ന കുറിപ്പിനോടൊപ്പം വീട്ടിൽ വൈദ്യുതി എത്തിക്കുന്നതിന്റെ വിഡിയോയും ഐപിഎസ് ഓഫിസർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ' നൂർജഹാൻ ആന്റിയുടെ വീട്ടിൽ വൈദ്യുതി എത്തിച്ചതിലൂടെ അവരുടെ ജീവിതത്തിൽ പ്രകാശം വരുത്തിയതുപോലെയാണ് തോന്നിയത്. ആ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാനാവാത്ത സംതൃപ്തി തന്നു'. സഹപ്രവർത്തകർക്കും യുപി പൊലീസിനും അനുകൃതി നന്ദി അറിയിച്ചു.
വിഡിയോയിൽ സന്തോഷം കൊണ്ട് കണ്ണുനിറയുകയും, പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന പ്രായമായ അമ്മയെക്കണ്ടാൽ ആരുടെ മുഖത്തും ഒരു പുഞ്ചിരി വന്നു പോകും. വീട്ടിലെ ആദ്യത്തെ ലൈറ്റ് തെളിഞ്ഞ ശേഷം ഫാനും പ്രവർത്തിപ്പിച്ചു കാണിക്കുമ്പോൾ ഏറെ സന്തോഷം. വൈദ്യുതി എത്തിച്ച ഐപിഎസ് ഉദ്യേഗസ്ഥയെ ചേർത്ത് പിടിക്കുകയും, എല്ലാവർക്കും മധുരം പങ്കുവെയ്ക്കുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം.
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനമറിയിക്കുകയാണ് സോഷ്യൽ മീഡിയ.
Content Summary: IPS officer brings electricity to old womans house