'മത്സ്യകന്യകയായി കടലോരങ്ങളിൽ ജീവിക്കണം'; ജോലി ഉപേക്ഷിച്ച് സ്കൂൾ അധ്യാപിക
എത്രപേർക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യാൻ പറ്റാറുണ്ടെന്ന് അറിയില്ല. എന്നാൽ നല്ല ശമ്പളം കിട്ടുന്ന ഏത് ജോലിയും ചെയ്യാമെന്ന സ്ഥിതിയിലാണ് നമ്മളിൽ പലരും. അധ്യാപികയായിരുന്ന യുവതി പ്രൊഫഷണൽ മത്സ്യകന്യകയാകാൻ ജോലി ഉപേക്ഷിച്ചന്നു കേട്ടാൽ ഒരൽപ്പം അതിശയം തോന്നില്ലേ? ഇംഗ്ലണ്ടിലെ സ്കൂൾ അധ്യാപികയായിരുന്ന മോസ് ഗ്രീൻ

ഇഷ്ടപ്പെട്ട ജോലി ചെയ്യാൻ എത്രപേർക്ക് പറ്റാറുണ്ടെന്ന് അറിയില്ല. എന്നാൽ നല്ല ശമ്പളം കിട്ടുന്ന ഏത് ജോലിയും ചെയ്യാമെന്ന സ്ഥിതിയിലാണ് നമ്മളിൽ പലരും. ഒരു ജോലി വേണം, അത്രയേ ഉള്ളു എന്നു കരുതുന്നവരുമുണ്ട്. അധ്യാപികയായിരുന്ന യുവതി പ്രൊഫഷണൽ മത്സ്യകന്യകയാകാൻ ജോലി ഉപേക്ഷിച്ചന്നു കേട്ടാൽ ഒരൽപ്പം അതിശയം തോന്നില്ലേ? ഇംഗ്ലണ്ടിലെ സ്കൂൾ അധ്യാപികയായിരുന്ന മോസ് ഗ്രീൻ ഇപ്പോൾ ഇറ്റലിയിലെ മത്സ്യകന്യകയാണ്.
മത്സ്യകന്യകയാവണമെങ്കിൽ തീർച്ചയായും ഒരുപാട് നീന്തണം, ഒപ്പം നല്ലൊരു നീളന്‍ ' വാലും ' വേണം. ഇത്തരത്തിൽ വേഷം ധരിക്കാനും തണുത്ത വെള്ളത്തിൽ നീന്തി തുടിക്കാനും മോസിന് ഏറെ ഇഷ്ടവുമാണ്. പ്രകൃതിയുമായി കൂടുതൽ അടുക്കാൻ പറ്റി എന്നാണ് മോസിന് ഇതിനെപ്പറ്റി പറയാനുള്ളത്. ഹോബിയായി തുടങ്ങിയതാണെങ്കിലും ഇപ്പോൾ ഇത് ഒരു ജോലിയാണ്. 'പ്രൊഫഷണൽ മെർമെയ്ഡ്' ആകാനുള്ള ട്രെയിനിങ്ങും മോസിനു കിട്ടി. ശ്വാസമെടുത്ത് വെള്ളത്തിനടിയിൽ കിടക്കാനും പല ട്രിക്കുകൾ ചെയ്യാനും പഠിച്ചു. ഈ ജോലിയല്ലാതെ മറ്റൊന്നും തനിക്കു ചിന്തിക്കാൻ പോലുമാകുന്നില്ലെന്നാണ് മോസ് പറയുന്നത്.
സ്ഥിരതയുള്ള ജോലി ഉപേക്ഷിച്ച് സ്വന്തം രാജ്യത്തു നിന്നും മറ്റൊരു നാട്ടിലേക്ക് വന്നതെല്ലാം റിസ്ക് അല്ലേ എന്നു ചോദിച്ചാൽ തനിക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ലെന്നും, ഒരുപാട് സന്തോഷത്തിലാണെന്നുമാണ് മോസിനു പറയാനുള്ളത്.
Read also: 'ഞാൻ വേദനിക്കുന്ന കോടീശ്വരി'; ആഡംബരജീവിതത്തിലെ ബുദ്ധിമുട്ടുകൾ പങ്കുവെച്ച യുവതിക്ക് രൂക്ഷവിമർശനം
മുൻപൊരിക്കൽ കടൽത്തീരത്ത് മത്സ്യ കന്യകയെപ്പോലെ വേഷം കെട്ടിയ ഒരാളെ കണ്ടപ്പോഴാണ് മോസിന്റെ മനസ്സിൽ ഇങ്ങനെയൊരു ആഗ്രഹം കയറിക്കൂടിയത്. അങ്ങനെയെങ്കിൽ ഒരു ഹോബിയായി ഇതുതന്നെ മതിയെന്നു അവർക്ക് തോന്നുകയായിരുന്നു. 'കുറച്ച് വ്യത്യസ്തമാണെങ്കിലും എനിക്ക് ഒറ്റയ്ക്കു ചെയ്യാവുന്ന കാര്യവുമാണ്. അതുകൊണ്ട് വലിയ സന്തോഷം'. മുൻപുണ്ടായിരുന്ന ജോലിയുടേത് പോലെ സമ്പാദിക്കാൻ കഴിയുന്നില്ലെങ്കിലും അതൊന്നും തന്നെ ബാധിക്കുന്നില്ല. സന്തോഷമുണ്ടോ എന്നുള്ളതാണ് പ്രധാനമെന്ന് മോസ് പറയുന്നു.
Content Summary: Woman quits her job to become a professional mermaid