ജോലിയും കുടുംബവും ഒരുമിച്ചു കൊണ്ടുപോകുന്ന കാര്യത്തിൽ സ്ത്രീകളും പുരുഷൻമാരും അനുഭവിക്കുന്ന മാനസികസംഘർഷം ചെറുതല്ല. കുട്ടികളെ വളർത്തുന്ന ഉത്തരവാദിത്തം കൂടിയാകുമ്പോൾ സ്ത്രീകൾ കുറച്ചേറെ മാനസിക സംഘർഷം അനുഭവിക്കുന്നു. തലവേദന, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധയില്ലാതിരിക്കുക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിയും കുടുംബവും ഒരുമിച്ചു കൊണ്ടുപോകുന്ന കാര്യത്തിൽ സ്ത്രീകളും പുരുഷൻമാരും അനുഭവിക്കുന്ന മാനസികസംഘർഷം ചെറുതല്ല. കുട്ടികളെ വളർത്തുന്ന ഉത്തരവാദിത്തം കൂടിയാകുമ്പോൾ സ്ത്രീകൾ കുറച്ചേറെ മാനസിക സംഘർഷം അനുഭവിക്കുന്നു. തലവേദന, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധയില്ലാതിരിക്കുക, പെട്ടെന്നുള്ള ദേഷ്യം, ജോലിയിൽ തൃപ്തിയില്ലായ്മ, ഇടയ്ക്കിടെ അവധിയെടുക്കുക, ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക തുടങ്ങിയവയെല്ലാം മാനസിക സമ്മർദത്തിന്റെ ലക്ഷണങ്ങളാണ്.

മാനസികാരോഗ്യത്തിനു വലിയ പ്രാധാന്യം ആരും നൽകാറില്ല. വിഷാദ രോഗം, ഉത്കണ്ഠ തുടങ്ങിയ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ തന്നെ മടിക്കുന്നു. ഇത് ഒരാളുടെ കുറവുകളായി കാണുന്നതാണു പ്രശ്നം. 

ADVERTISEMENT

ആദ്യം പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് വികാരങ്ങളെ സ്വയം നിയന്ത്രിക്കാൻ കഴിയണം. പഴയതും പുതിയതുമായ സ്വന്തം സ്വഭാവത്തെ വിലയിരുത്തി മാറ്റം വരുത്താം. അമിതമായ ഡിജിറ്റൽ ഉപയോഗം പ്രധാന വില്ലനാണ്. മൊബൈൽ, ഇന്റർനെറ്റ് ഉപയോഗം പരമാവധി കുറയ്ക്കണം. ഇഷ്ടമുള്ള സ്ഥലത്ത് പോകുക, പാട്ടു കേൾക്കുക, വ്യായാമം ചെയ്യുക തുടങ്ങിയവ ചെയ്യുന്നതു മാനസികസംഘർഷം കുറയ്ക്കാൻ സഹായിക്കും. അതുപോലെ ‘നോ’ പറയേണ്ടിടത്ത് അതു പറയാൻ ശീലിക്കുക തന്നെ വേണം. ലക്ഷ്യങ്ങൾ ഉണ്ടാകണം. ചെയ്യുന്ന ജോലികളെ മുൻഗണന അനുസരിച്ചു ക്രമീകരിക്കണം.

കുട്ടികളുടെ കാര്യത്തിൽ കുടുംബ അന്തരീക്ഷവും മാതാപിതാക്കളുടെ പെരുമാറ്റവും പ്രധാനമാണ്. കുട്ടികളുടെ അടുത്ത് എപ്പോഴും ഒച്ചവയ്ക്കുന്ന മാതാപിതാക്കളാണെങ്കിൽ കുട്ടികൾ തിരിച്ച് അതുതന്നെ ആവർത്തിക്കും. കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ആശയവിനിമയവും വ്യക്തിബന്ധവും മികച്ചതാകണം. കുട്ടിയുടെ മൊബൈൽ ഉപയോഗത്തിൽ പരിധി വയ്ക്കണം. ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് സ്ക്രീൻ ടൈമിന്റെ ആവശ്യമേയില്ല.

ADVERTISEMENT

Read also: 'മത്സ്യകന്യകയായി കടലോരങ്ങളിൽ ജീവിക്കണം'; ജോലി ഉപേക്ഷിച്ച് സ്കൂൾ അധ്യാപിക

ചിലയാളുകൾ മാനസിക സമ്മർദങ്ങളോ ദുഃഖങ്ങളോ ഒന്നും ബാധിക്കാത്തവരായിരിക്കും. ലക്ഷ്യബോധമില്ലാത്തതാണ് അവരുടെ പ്രശ്നം. ജീവിതത്തിൽ കൊച്ചുകൊച്ചു ലക്ഷ്യങ്ങൾ സ്വരുക്കൂട്ടാൻ കഴിയണം. 

ADVERTISEMENT

(വിവരങ്ങൾക്കു കടപ്പാട്: ഡോ.പി.സി.ഗാന, കൺസൽറ്റന്റ്, ക്ലിനിക്കൽ സൈക്കോളജി, ആസ്റ്റർ മെഡ്‌സിറ്റി)

Content Summary: Pay Attention to Work Stress which is not good for life