ഒരു കയ്യിൽ കുഞ്ഞുമായി റിക്ഷ ഓടിക്കുന്ന അമ്മ; അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയ
സാഹചര്യങ്ങൾ എത്ര പ്രതികൂലമാണെങ്കിലും കുഞ്ഞുങ്ങൾക്ക് ഒരു നേരത്തെ ആഹാരം നൽകാനായി സ്വന്തം അവസ്ഥ മറന്ന് ഇറങ്ങിത്തിരിക്കുന്ന മാതാപിതാക്കളുണ്ട്. അത്തരത്തിൽ ഒരു അമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. നന്നേ ചെറിയ പ്രായത്തിലുള്ള കുഞ്ഞിനെയും മടിയിലിരുത്തി ഇ- റിക്ഷ ഓടിച്ച് ജീവിതമാർഗം തേടുന്ന ഒരു

സാഹചര്യങ്ങൾ എത്ര പ്രതികൂലമാണെങ്കിലും കുഞ്ഞുങ്ങൾക്ക് ഒരു നേരത്തെ ആഹാരം നൽകാനായി സ്വന്തം അവസ്ഥ മറന്ന് ഇറങ്ങിത്തിരിക്കുന്ന മാതാപിതാക്കളുണ്ട്. അത്തരത്തിൽ ഒരു അമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. നന്നേ ചെറിയ പ്രായത്തിലുള്ള കുഞ്ഞിനെയും മടിയിലിരുത്തി ഇ- റിക്ഷ ഓടിച്ച് ജീവിതമാർഗം തേടുന്ന ഒരു അമ്മയുടെ വിഡിയോയാണിത്. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ ഈ ദൃശ്യങ്ങൾ വളരെ വേഗത്തിൽ ജനശ്രദ്ധ നേടിക്കഴിഞ്ഞു.
വഴിയരികിൽ വണ്ടി നിർത്തിയ ശേഷം യാത്രക്കാരോട് ഇവർ സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ചാർജ് പറഞ്ഞ് ഉറപ്പിച്ച ശേഷം രണ്ട് സ്ത്രീകൾ റിക്ഷയിൽ കയറുകയും ചെയ്തു. ഈ സമയമെല്ലാം ഒന്നോ രണ്ടോ വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞ് ഡ്രൈവിങ് സീറ്റിൽ അമ്മയുടെ മടിയിൽ കിടക്കുകയായിരുന്നു. യാത്രക്കാർ കയറിയശേഷം ഒരു നിമിഷം പോലും വൈകിക്കാതെ ഇവർ വണ്ടിയെടുത്ത് മുന്നോട്ടു നീങ്ങി. റിക്ഷ ഓടിക്കുന്നതിനിടെ അമ്മ കുഞ്ഞിനെ ഓമനിക്കുന്നതും വിഡിയോയിൽ കാണാം.
ഈ കാഴ്ച കണ്ടുനിന്ന ഒരു വ്യക്തിയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഒരു കൈകൊണ്ട് കുഞ്ഞിനെ താങ്ങിപ്പിടിച്ച് മറുകൈ മാത്രം ഉപയോഗിച്ചാണ് ഇവർ വണ്ടി ഓടിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. എന്നാൽ റിക്ഷയോടിക്കുന്ന സ്ത്രീയെ അനുകൂലിച്ചും പ്രതികൂലിച്ചും സമ്മിശ്ര പ്രതികരണങ്ങളാണ് ആളുകൾ കമന്റ് ബോക്സിൽ കുറിക്കുന്നത്. ഈ അമ്മയോട് അങ്ങേയറ്റം ബഹുമാനം തോന്നുന്നു എന്ന രീതിയിലാണ് പ്രതികരണങ്ങളിൽ ഏറെയും.
Read also: ' ജയിലിൽ രണ്ട് ദിവസം ഞാൻ ഭക്ഷണം കഴിച്ചില്ല, ഇനി ഈ നാട്ടിൽ ജീവിക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു...'
ഇത്രയധികം കഷ്ടപ്പാടുകൾ സഹിച്ച് കുഞ്ഞിനെ പോറ്റുന്ന ആളുകളുടെ അവസ്ഥ ഓർക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു എന്നാണ് മറ്റൊരാളുടെ കുറിപ്പ്. സമ്പത്തില്ല എന്നതിന്റെ പേരിൽ നവജാതശിശുക്കളെ പോലും തെരുവിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കുന്ന അമ്മമാർ ഈ അമ്മ കുഞ്ഞിന് വേണ്ടി നടത്തുന്ന കഠിനപ്രയത്നം കണ്ട് ജീവിതം മനസ്സിലാക്കണം എന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ഒരേസമയം സ്വന്തം ജീവനും കുഞ്ഞിന്റെ ജീവനും യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുന്ന പ്രവർത്തിയാണ് ഇതെന്ന് ചൂണ്ടിക്കാട്ടുന്നവരും കുറവല്ല.
Read also: ദേഹമാസകലം ടാറ്റു ചെയ്തു; ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ജോലി പോലും കിട്ടുന്നില്ലെന്നു പരാതിയുമായി വനിത
തിരക്കുള്ള വഴിയിൽ കൂടി ഇത്തരത്തിൽ സഞ്ചരിക്കുന്നതിനിടെ ശ്രദ്ധ അല്പം ഒന്ന് പാളിയാൽ കുഞ്ഞ് താഴേക്ക് വീഴാനോ റിക്ഷ മറ്റു വാഹനങ്ങളിൽ തട്ടി വലിയ അപകടം ഉണ്ടാവാനോ ഉള്ള സാധ്യത ഏറെയാണ്. സഹതാപം കാണിക്കുന്നതിനു പകരം ഇവരെ നേരിട്ട് അറിയുന്നവർ കുഞ്ഞിനെ താങ്ങിയെടുക്കാൻ പാകത്തിൽ ഒരു ക്യാരിയർ വാങ്ങി നൽകിയാൽ അപകടം ഒഴിവാകുമെന്നും കുറിപ്പുകളുണ്ട്. ചുരുക്കം ചിലരാവട്ടെ അധികൃതർ ഇടപെട്ട് ഇത്തരമൊരു സാഹസത്തിനു മുതിർന്ന സ്ത്രീക്ക് നിരത്തിൽ കൂടി വാഹനം ഓടിക്കാനുള്ള അനുമതി തന്നെ നിഷേധിക്കണം എന്നും ആവശ്യപ്പെടുന്നു.
Content Summary: woman driving e-rickshaw with a kid in her arm, viral video