മനുഷ്യ ബന്ധങ്ങളില്‍ ഏറ്റവും ഊഷ്മളമായതാണ് സൗഹൃദം. നല്ല സൗഹൃദങ്ങള്‍ ആരാണ് ആഗ്രഹിക്കാത്തത്? ജോലിസ്ഥലത്തെ സൗഹൃദത്തിനു പകരമായി ചിലര്‍ക്കെങ്കിലും സുഹൃത്തുക്കളെ തന്നെ സഹപ്രവര്‍ത്തകരായും ലഭിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് ഗുണവും അതുപോലെ തന്നെ ദോഷവും ഉണ്ടാവാനിടയുണ്ട്. എന്തൊക്കെയാണ് സൗഹൃദവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യ ബന്ധങ്ങളില്‍ ഏറ്റവും ഊഷ്മളമായതാണ് സൗഹൃദം. നല്ല സൗഹൃദങ്ങള്‍ ആരാണ് ആഗ്രഹിക്കാത്തത്? ജോലിസ്ഥലത്തെ സൗഹൃദത്തിനു പകരമായി ചിലര്‍ക്കെങ്കിലും സുഹൃത്തുക്കളെ തന്നെ സഹപ്രവര്‍ത്തകരായും ലഭിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് ഗുണവും അതുപോലെ തന്നെ ദോഷവും ഉണ്ടാവാനിടയുണ്ട്. എന്തൊക്കെയാണ് സൗഹൃദവും ജോലിയും കൂടികലര്‍ന്നാല്‍ സംഭവിക്കുക?

ഗുണങ്ങള്‍

ADVERTISEMENT

തൊഴിലിടങ്ങള്‍ പലപ്പോഴും സമ്മര്‍ദത്തിന്റെ കേന്ദ്രമായി മാറാറുണ്ട്. അത്തരം സാഹചര്യത്തില്‍ സാധാരണ സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വൈകാരിക പിന്തുണ നല്ല സുഹൃത്തുക്കളില്‍ നിന്നും ലഭിക്കാനിടയുണ്ട്. ജോലിയില്‍ നമ്മള്‍ ഒറ്റപ്പെടുന്നില്ലെന്ന് ഉറപ്പിക്കാന്‍ സുഹൃത്തുക്കള്‍ക്ക് സാധിക്കും. സഹപ്രവര്‍ത്തകരെക്കാള്‍ നല്ല രീതിയില്‍ നമ്മളെ ഉള്‍ക്കൊള്ളാനും സുഹൃത്തുക്കള്‍ക്കാവും. ഇതെല്ലാം പ്രൊഫഷണല്‍ വെല്ലുവിളികളെ കൂടുതല്‍ കാര്യക്ഷമമായി നേരിടാന്‍ നിങ്ങളെ സഹായിക്കും. 

കൂട്ടുകാര്‍ തന്നെയാണ് സഹപ്രവര്‍ത്തകരെങ്കില്‍ നിങ്ങളുടെ തൊഴിലും കൂടുതല്‍ ആസ്വദിക്കാനാവുമെന്നതാണ് മറ്റൊരു നേട്ടം. ഏതൊരു ജോലിയുടേയും വിജയം കൂട്ടായ്മയുടേതാണ്. സുഹൃത്തുക്കള്‍ കൂടെയുണ്ടെങ്കില്‍ കൂട്ടായ്മയുടെ കാര്യത്തില്‍ സംശയമുണ്ടാവില്ല. ശരിയായ ആശയവിനിമയമില്ലാത്തതാണ് പല ജോലികളിലേയും പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നത്. കൂട്ടുക്കാര്‍ക്കിടയില്‍ ആശയവിനിമയവും വളരെയെളുപ്പം നടക്കും. 

ADVERTISEMENT

Read also: മകനാണ് പൈലറ്റ് എന്നറിയാതെ വിമാനത്തിൽ കയറിയ അമ്മ; സന്തോഷം കൊണ്ട് നിലവിളി, വിഡിയോ വൈറൽ

ദോഷങ്ങള്‍

ADVERTISEMENT

മത്സരവും ഗ്രൂപ്പുകളുമൊന്നുമില്ലാത്ത ഓഫീസുകള്‍ ഒരു പരിധി വരെ സ്വപ്‌നം മാത്രമാണ്. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജോലി ചെയ്യുന്നതെങ്കില്‍ നിങ്ങളറിയാതെ തന്നെ ഒരു ഗ്രൂപ്പിന്റെ ഭാഗമായി മുദ്രകുത്തപ്പെട്ടേക്കാം. വ്യക്തിപരമായി അടുപ്പമുള്ള സുഹൃത്തുക്കളെയാണ് നിങ്ങള്‍ സഹായിക്കുകയെന്നും കൂടുതല്‍ അവസരങ്ങളും ജോലിയിലെ സ്ഥാനക്കയറ്റവുമൊക്കെ ഈ സുഹൃദ് സംഘം തട്ടിയെടുക്കുമെന്നും പല സഹപ്രവര്‍ത്തകരും കരുതാനിടയുണ്ട്. ഇത് അനാവശ്യ സംഘര്‍ഷങ്ങള്‍ക്കുള്ള കാരണമായേക്കാം. 

ഗോസിപ്പുകളും ആശയപരമായ സംഘട്ടനങ്ങളുമൊക്കെ ജോലികളുടെ ഭാഗമാണ്. ഇത്തരം സാഹചര്യങ്ങളില്‍ വ്യക്തിപരമായ സൗഹൃദങ്ങളേയും ഔദ്യോഗിക പ്രശ്‌നങ്ങളേയും ഇടകലര്‍ത്താതെ നോക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. തൊഴില്‍ സംബന്ധിയായ പ്രശ്‌നങ്ങള്‍ വ്യക്തിബന്ധങ്ങളെ പോലും തകര്‍ക്കാറുമുണ്ട്. 

Read also: ചക്ക വറുത്ത് വാട്സാപ്പിലൂടെ കച്ചവടം, ഇപ്പോൾ‌ 15 തരം പപ്പടങ്ങളുടെ വിൽപ്പന; തനിച്ചായാൽ കരുത്തയാകണം

അടുത്ത സുഹൃത്തുക്കള്‍ തന്നെ ജോലിസ്ഥലത്തേയും സുഹൃത്തുക്കളാവുമ്പോള്‍ ചിലപ്പോഴെങ്കിലും സ്വകാര്യത നഷ്ടമാവാനിടയുണ്ട്. ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകര്‍ അറിയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കാത്ത പല കാര്യങ്ങളും സുഹൃത്തു വഴി സഹപ്രവര്‍ത്തകര്‍ അറിഞ്ഞേക്കാം. ഇതു പലര്‍ക്കും ബുദ്ധിമുട്ടായേക്കാം. 

ജോലിസ്ഥലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവിട്ടാല്‍ മറ്റു സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ സാധിക്കണമെന്നില്ല. ഇത് ചിലപ്പോഴെങ്കിലും നിങ്ങളുടെ ആശയ വൈവിധ്യവും പുതിയ അറിവുകളും കുറച്ചേക്കും. അതുകൊണ്ട് വ്യക്തിപര സൗഹൃദങ്ങളും പ്രൊഫഷണല്‍ ബന്ധങ്ങളും തമ്മില്‍ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പിക്കുന്നത് നന്നായിരിക്കും.

Content Summary:Friendship can cause troubles in a workplace

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT