മദ്യപിച്ചു ബോധമില്ലാതെ പല അബദ്ധങ്ങളും കാട്ടിക്കൂട്ടുന്നവരുണ്ട്. ആളു മാറി മെസേജ് അയക്കുക, പഴയ കാമുകനോ കാമുകിയ്ക്കോ മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യുക. അങ്ങനെ പല തരത്തിലാണ് കലാപരിപാടികൾ. എന്നാൽ ഇവിടെയൊരാൾ കുടിച്ചു ലക്കുകെട്ട് മെസേജ് അയച്ചത് സ്വന്തം ബോസിന്. എന്നാൽ അത് ഒരു അബദ്ധമായിപ്പോയെന്ന് മെസേജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മദ്യപിച്ചു ബോധമില്ലാതെ പല അബദ്ധങ്ങളും കാട്ടിക്കൂട്ടുന്നവരുണ്ട്. ആളു മാറി മെസേജ് അയക്കുക, പഴയ കാമുകനോ കാമുകിയ്ക്കോ മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യുക. അങ്ങനെ പല തരത്തിലാണ് കലാപരിപാടികൾ. എന്നാൽ ഇവിടെയൊരാൾ കുടിച്ചു ലക്കുകെട്ട് മെസേജ് അയച്ചത് സ്വന്തം ബോസിന്. എന്നാൽ അത് ഒരു അബദ്ധമായിപ്പോയെന്ന് മെസേജ് കണ്ട ആർക്കും തോന്നില്ല. അത്രയും സത്യസന്ധവും മനോഹരവുമായ മെസേജ് ആണ് സിദ്ധാന്ദ് എന്ന ബോസിനു കഴിഞ്ഞു ദിവസം രാത്രി ലഭിച്ചത്. 

''ഞാൻ മദ്യപിച്ചിട്ടുണ്ട്. പക്ഷേ എനിക്കൊരു കാര്യം പറയാനുണ്ട്. എന്നെ വിശ്വസിക്കുന്നതിന് നന്ദി. വീണ്ടും പണിയെടുക്കാൻ നിർബന്ധിക്കുന്നതിനും നന്ദി. നല്ല കമ്പനിയിൽ ജോലി കിട്ടുന്നതിനെക്കാൾ ബുദ്ധിമുട്ട് നല്ലൊരു മാനേജറിനെ കിട്ടാനാണ്. ആ കാര്യത്തില്‍ ഞാൻ ഭാഗ്യമുള്ളയാളാണ്. നിങ്ങൾ സ്വയം അഭിനന്ദിക്കണം. ബൈ.''- ഇതായിരുന്നു ആ മെസേജ്. സിദ്ധാന്ദ് എന്ന വ്യക്തിക്കാണ് തന്റെ ഓഫിസിലെ ജീവനക്കാരനിൽനിന്നും ഹൃദയസ്പർശിയായ സന്ദേശം കിട്ടിയത്. 

ADVERTISEMENT

Read also: മൂന്നാം മാസത്തിൽ കുഞ്ഞിന് ശസ്ത്രക്രിയ, 'ഒഴിവാക്കാനാവാത്ത തീരുമാനം'; കരച്ചിലടക്കാനാവാതെ ബിപാഷ ബസു

'മദ്യപിച്ച് എക്സിനു മെസേജ് അയക്കുന്നത് ഓക്കെ. പക്ഷേ ഇങ്ങനെയൊരു മെസേജ് നിങ്ങൾക്ക് എപ്പോഴെങ്കിലും കിട്ടിയിട്ടുണ്ടോ?' എന്ന് കുറിച്ചുകൊണ്ട് സിദ്ധാന്ദ് തന്നെയാണ് തനിക്കു കിട്ടിയ മെസേജ് സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്. രാത്രി 2 മണിക്കു ശേഷമാണ് മെസേജുകൾ വന്നിരിക്കുന്നത്. 

ADVERTISEMENT

നിങ്ങൾ നല്ലൊരു ബോസ് ആയിരിക്കണം. അതുകൊണ്ടാണ് ഇങ്ങനെയും മെസേജുകൾ കിട്ടുന്നത് എന്നും, എല്ലാവരും ആഗ്രഹിക്കും ഇങ്ങനൊരു മെസ്സേജ് കിട്ടാൻ എന്നുമാണ് കമന്റുകൾ പറയുന്നത്. എനിക്കൊരു നല്ല ടീമാണ് ഉളളത് എന്നാണ് സിദ്ധാന്ദ് കമന്റുകൾക്ക് മറുപടി പറഞ്ഞത്. രാത്രി 2 മണിക്കാണ് ഈ മെസേജ് കിട്ടിയത്, അതുകൊണ്ട് സ്വപ്നം പോലെ ആയിരുന്നെന്നും കുറിച്ചു. ഇത് വായിക്കുമ്പോൾ നിങ്ങൾ എന്റെ കൂടി ബോസ് ആയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് മറ്റൊരാൾ എഴുതിയത്. മദ്യപിച്ച് മാനേജർക്ക് മെസ്സേജ് അയക്കുന്നത് ഇത് ആദ്യത്തെ സംഭവമായിരിക്കും എന്നാണ് കമന്റുകൾ പറയുന്നത്. 

Read also: നരകജീവിതത്തിൽനിന്ന് അശരണരുടെ അമ്മയിലേക്ക്; ഇതാണ് ‘വിയറ്റ്നാമിന്റെ മദർ തെരേസ’

ADVERTISEMENT

Content Summary: Drunk employee texts boss, social media reacts