സാരി അണിയിക്കാൻ 2 ലക്ഷം രൂപ; വീട്ടമ്മയിൽനിന്ന് സെലിബ്രിറ്റി സാരി ട്രേപ്പറിലേക്ക്: ഇത് വിജയകഥ
സാധാരണക്കാരിയായ വീട്ടമ്മയിൽനിന്ന് ഒരു ദിവസം ലക്ഷങ്ങൾ വരെ സമ്പാദിക്കാൻ കഴിയുന്ന വ്യക്തിയാകാൻ ഡോളിക്കു വേണ്ടിവന്നത് ഒരു ‘സാരി നീളം’. ഡോളി ജെയ്ൻ എന്ന 49 കാരിക്ക് സാരി ഉടുക്കാൻ ഇഷ്ടമാണ്. മറ്റൊരാള്‍ക്ക് സാരി ഉടുപ്പിച്ചു കൊടുക്കുന്നത് അതിനേക്കാൾ ഇഷ്ടം. ഒരു സാരി ഒന്നോ രണ്ടോ രീതിയിൽ മാത്രം ഉടുക്കാൻ

സാധാരണക്കാരിയായ വീട്ടമ്മയിൽനിന്ന് ഒരു ദിവസം ലക്ഷങ്ങൾ വരെ സമ്പാദിക്കാൻ കഴിയുന്ന വ്യക്തിയാകാൻ ഡോളിക്കു വേണ്ടിവന്നത് ഒരു ‘സാരി നീളം’. ഡോളി ജെയ്ൻ എന്ന 49 കാരിക്ക് സാരി ഉടുക്കാൻ ഇഷ്ടമാണ്. മറ്റൊരാള്‍ക്ക് സാരി ഉടുപ്പിച്ചു കൊടുക്കുന്നത് അതിനേക്കാൾ ഇഷ്ടം. ഒരു സാരി ഒന്നോ രണ്ടോ രീതിയിൽ മാത്രം ഉടുക്കാൻ അറിയുന്നവർക്കിടയിലാണ് ഡോളി ഒരു വിപ്ലവം സൃഷ്ടിച്ചത്.
ഒരു സാരി 360 ൽപ്പരം വ്യത്യസ്ത സ്റ്റൈലുകളിൽ അണിയിക്കാൻ ഡോളിക്കു കഴിയും. ദീപിക പദുക്കോൺ, ആലിയ ഭട്ട്, അനുഷ്ക ശർമ, പ്രിയങ്ക ചോപ്ര, സോനം കപൂർ തുടങ്ങി ഡോളി സാരിയിൽ അണിയിച്ചൊരുക്കിയവരിൽ കൂടുതലും ബോളിവുഡ് താരസുന്ദരികൾ. നയൻതാര, കത്രീന കെയ്ഫ്, ദീപിക പദുക്കോൺ, കിയാര, ആലിയ തുടങ്ങിയ താരങ്ങളെ വിവാഹവസ്ത്രം അണിയിച്ചതും ഡോളി തന്നെ.
ഒരു വസ്ത്രത്തിനു മനോഹാരിത കൂടുന്നത് അത് എങ്ങനെ അണിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഡോളി സാരിയിൽ മാത്രമല്ല ദുപ്പട്ടകൾ ഉപയോഗിച്ചും ധാരാളം സ്റ്റൈലുകൾ പരീക്ഷിക്കാറുണ്ട്.
10 വർഷം മുൻപ് വീട്ടമ്മ മാത്രമായിരുന്ന ഡോളി സ്വന്തം നാടായ കൊൽക്കത്തയിലെ സുഹൃത്തുക്കളെയും മറ്റും മറ്റും സാരി ഉടുക്കാൻ സഹായിച്ചിരുന്നു. വളരെ വേഗത്തിൽ മനോഹരമായി സാരി ഉടുപ്പിക്കുന്നതിൽ പ്രശംസ കേട്ട ഡോളി, സാരി ഉടുപ്പിക്കുന്നത് ഒരു പ്രഫഷനാക്കി. ഇപ്പോൾ ഒരു സാരി സ്റ്റൈൽ ചെയ്യുന്നതിന് 35,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് ചാർജ്. വെറുതെ സാരി ഉടുപ്പിച്ചാൽ ഇങ്ങനെ സെലിബ്രിറ്റി സാരി ഡ്രേപ്പര്‍ ആകാനൊന്നും പറ്റില്ല. ആളുടെ ഉയരവും മുഖത്തിന്റെ ഷെയ്പ്പും ശരീരപ്രകൃതിയും എല്ലാം കണക്കിലെടുത്താണ് സ്റ്റൈൽ ചെയ്യുന്നത്. സാരിയും ദുപ്പട്ടയും ഉപയോഗിച്ച് വളരെ ഭംഗിയിൽ അണിയിച്ചൊരുക്കാം. സാരി ഒരു രീതിയിൽ മാത്രമല്ല അണിയാൻ പറ്റുന്നത് എന്ന് പലരും അറിഞ്ഞത് ഒരുപക്ഷേ ഡോളിയിൽ നിന്നാവാം.
സിംപിൾ പ്ലീറ്റ് മുതൽ റോയൽ ലുക്ക് വരെ വളരെപ്പെട്ടെന്നു ചെയ്യാനാകും. ലക്ഷങ്ങൾ വിലമതിക്കുന്ന സാരികളാണ് കൂടുതലും അണിയിക്കുന്നതെങ്കിലും 350 രൂപയുടെ സാധാരണ സാരിയിലും ഈ പരീക്ഷണങ്ങൾ നടത്താമെന്നാണ് ഡോളി പറയുന്നത്. നല്ല രീതിയിൽ ധരിച്ചാൽ ഏതു വസ്ത്രവും സുന്ദരമായി തോന്നുകയും ചെയ്യും. സാരി ഉടുത്താൽ നന്നായി നടക്കാനൊന്നും കഴിയില്ല എന്നൊരു തെറ്റിദ്ധാരണ നിലവിലുണ്ട്. എന്നാൽ ശരിയായ രീതിയില്‍ ഉടുത്താൽ യാതൊരു ബുദ്ധിമുട്ടുമില്ല എന്നാണ് ഡോളി പറയുന്നത്.
നിങ്ങളുടെ വിരലുകളിൽ മാജിക് ഉണ്ടെന്നാണ് നിത അംബാനി ഡോളിയോടു പറഞ്ഞത്. ഒരു സാരി നന്നായി പെരുമാറുന്നത് നിങ്ങളുടെ കൈയ്യിൽ കിട്ടുമ്പോഴാണ് എന്ന് ദീപിക പദുക്കോണും ഡോളിയെ പ്രശംസിച്ചിരുന്നു.
എന്തായാലും ഡോളിയിലൂടെ പലർക്കും ഒരു കരിയർ ചോയിസ് കൂടി തുറന്നു കിട്ടിയിട്ടുണ്ട്.
Read also: 'ഇനി പാൽ പിഴിഞ്ഞു കളയില്ല, മുലപ്പാല്‍ ആവശ്യമുള്ള കുഞ്ഞുങ്ങൾ ഒരുപാടുണ്ട്’: ഇത് വണ്ടർ വുമൺ
Content Summary: A Housewife became Celebrity Sari Drapper, Success Story of Dolly Jain