ആദ്യം മടിച്ചു, പിന്നെയതു ജോലിയായി, ഇപ്പോൾ സന്തോഷവും; കള്ളിമണ്ണ് കൊണ്ട് തൃക്കാക്കരയപ്പൻ
ഉള്ളിലെ ഇഷ്ടങ്ങൾ നമ്മൾ തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്. അതറിഞ്ഞാൽ പിന്നെ ആ ഇഷ്ടത്തിൽ നിന്നു പിന്മാറാനുമാകില്ല. ആ തിരിച്ചറിവാണ് ഊരകം സ്വദേശി ശാന്ത ചന്ദ്രനെ തൃക്കാക്കരയപ്പനെ നിർമിക്കുന്നതിലേക്കെത്തിച്ചത്. ശാന്തയുടെ അമ്മയും അച്ഛനുമെല്ലാം കളിമണ്ണുകൊണ്ട് കലം നിർമിച്ചു വിൽക്കുന്നവരായിരുന്നു. ചെറുപ്പത്തിൽ

ഉള്ളിലെ ഇഷ്ടങ്ങൾ നമ്മൾ തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്. അതറിഞ്ഞാൽ പിന്നെ ആ ഇഷ്ടത്തിൽ നിന്നു പിന്മാറാനുമാകില്ല. ആ തിരിച്ചറിവാണ് ഊരകം സ്വദേശി ശാന്ത ചന്ദ്രനെ തൃക്കാക്കരയപ്പനെ നിർമിക്കുന്നതിലേക്കെത്തിച്ചത്. ശാന്തയുടെ അമ്മയും അച്ഛനുമെല്ലാം കളിമണ്ണുകൊണ്ട് കലം നിർമിച്ചു വിൽക്കുന്നവരായിരുന്നു. ചെറുപ്പത്തിൽ വാടാനപ്പള്ളിയിലെ നടുവിൽക്കരയിലെ വീട്ടിൽ കലം നിർമാണത്തിൽ അച്ഛനമ്മമാരെ സഹായിച്ചിട്ടുണ്ട്. അന്നൊക്കെ കളിമണ്ണിലെ നിർമാണം കൂടുതൽ പഠിക്കാൻ അവർ ആവശ്യപ്പെടുമ്പോൾ ശാന്തയ്ക്ക് മടിയായിരുന്നു. വിവാഹം കഴിഞ്ഞു ഊരകത്തെത്തിയോടെ ഏതാണ്ട് ഇതു പൂർണായി ഉപേക്ഷിച്ച പോലെയായി.
18 വർഷം മുൻപ് ശാന്തയുടെ ഭർത്താവ് മരിച്ചു. കൂലിപ്പണി ചെയ്താണ് ശാന്ത പിന്നീട് ജീവിച്ചത്. തൊഴിലുറപ്പ് ജോലിക്കും പോകുന്നുണ്ട്. ഈ സമയത്ത് തോടുകളും മറ്റും വൃത്തിയാക്കുമ്പോൾ നല്ല കളിമണ്ണു കാണാൻ തുടങ്ങിയപ്പോഴാണ് കളിമണ്ണിൽ വസ്തുക്കൾ നിർമിക്കുന്നത് തന്റെ സന്തോഷത്തിലേക്കുള്ള വഴിയാണെന്നു ശാന്ത തിരിച്ചറിഞ്ഞത്. ആറുവർഷമായി എല്ലാ ഓണക്കാലത്തും ശാന്ത തൃക്കാക്കരയപ്പനെ നിർമിച്ചു വിറ്റു. ഇന്നു ശാന്തയുണ്ടാക്കുന്ന തൃക്കാക്കരയപ്പന് ആവശ്യക്കാരേറെയാണ്. ഇതിനു പുറമേ മുത്തിയമ്മ, ഉരൽ, ആട്ടുകല്ല്, അമ്മി തുടങ്ങിയവയെല്ലാം ഇവർ നിർമിക്കും . തോടും ചാലുകളും വൃത്തിയാക്കുമ്പോൾ ലഭിക്കുന്ന മണ്ണു പലപ്പോഴും ശേഖരിച്ചുവയ്ക്കും. ഇതു തികയാതെ വന്നാൽ ഓട്ടുകമ്പനികളിൽ നിന്നു ഒരു കട്ടയ്ക്ക് 200 മുതൽ 300 രൂപ വരെ നിരക്കിൽ വാങ്ങാറുണ്ട്. ഇങ്ങനെ കൊണ്ടുവരുന്ന മണ്ണ് ഉപയോഗിച്ചാണ് നിർമാണം. ഇതു പിന്നീട് കുഴച്ച് കൃത്യമായ രൂപത്തിലാക്കി വെയിലിലുണക്കി പെയിന്റടിച്ച് പൂർണരൂപത്തിലെത്തിക്കാൻ ഏകദേശം ഒരാഴ്ചയോളം സമയം വേണം. പത്തിഞ്ച് മുതൽ 24 ഇഞ്ചുവരയുള്ള തൃക്കാക്കരയപ്പനെയാണ് സാധാരണ നിർമിക്കുന്നത്. ആളുകളുടെ ആവശ്യമനുസരിച്ച് അതിനേക്കാൾ വലുതും നിർമിക്കാറുണ്ട്. മുത്തിയമ്മ, ഉരൽ, അമ്മി, ഉലക്ക, ആട്ടുകല്ല്, അമ്മിക്കുഴ, ചിരവ, 5 തൃക്കാക്കരയപ്പൻ എന്നിവയ്ക്ക് 350 രൂപ മുതലാണ് ഇവർക്ക് ലഭിക്കുന്നത്. വലിപ്പത്തിനനുസരിച്ച് ഇതിൽ വ്യാത്യാസം വരും.
ഏകദേശം 10000 രൂപയോളം ഒരു സീസണിൽ ലഭിക്കാറുണ്ട്. ഉപജീവനത്തിന് തൊഴിലുറപ്പ് ജോലിയും ആടുവളർത്തലുമെല്ലാം ചെയ്യുന്നുണ്ട് ഈ അൻപത്തിയാറുകാരി. പകലിലെ ജോലിയെല്ലാം കഴിഞ്ഞ് രാത്രിയിൽ ഒഴിവുസമയമുണ്ടാക്കിയാണ് ഇവർ തൃക്കാക്കരയപ്പനെ നിർമിക്കുന്നത്. പ്ലാസ്റ്റിക് തൃക്കാക്കരയപ്പൻമാരുടെ കാലമെല്ലാം കഴിഞ്ഞു. ആളുകൾ മണ്ണിലേക്കും പഴമയിലേക്കും തിരിച്ചു നടക്കുന്നതു സഹായമായെന്നും ഇവർ പറയുന്നു. മകന്റെ സഹായത്തോടെ സാമൂഹിക മാധ്യമങ്ങളിലൂടെയും വിൽപന നടത്തുന്നുണ്ട്. തന്റെ കൊച്ചുമകളടക്കം പുതിയ തലമുറ ഇതു പഠിക്കാൻ താൽപര്യം കാണിക്കുന്നത് സന്തോഷിപ്പിക്കുന്നതായും ശാന്ത പറയുന്നു.
Content Summary: Woman Making Thrikkakkarayappan using clay