ആഗ്രഹിച്ച ജോലി കിട്ടുന്നില്ലേ? നിങ്ങളുടെ പ്രൊഫൈല്‍ നിരന്തരം തള്ളപ്പെടുന്നതിന്റെ കാരണങ്ങൾ അറിയാം
കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്ന ജോലി ലഭിക്കാതെ വന്ന അനുഭവമില്ലേ? എന്തുകൊണ്ട് ആ ജോലി കിട്ടാതെ പോയി എന്ന് സംശയം സ്വാഭാവികമായും ഉണ്ടാകാം. നല്ലൊരു ജോലി നേടാന്‍ കടുത്ത മത്സരമുള്ള ഇന്നത്തെ തൊഴില്‍വിപണിയില്‍ നിങ്ങളുടെ മികച്ച ഓണ്‍ലൈന്‍ സാന്നിധ്യം അത്യാവശ്യമാണ്. ജോലി ഒഴിവുകള്‍ കൃത്യം അറിയുന്നതിനും
കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്ന ജോലി ലഭിക്കാതെ വന്ന അനുഭവമില്ലേ? എന്തുകൊണ്ട് ആ ജോലി കിട്ടാതെ പോയി എന്ന് സംശയം സ്വാഭാവികമായും ഉണ്ടാകാം. നല്ലൊരു ജോലി നേടാന്‍ കടുത്ത മത്സരമുള്ള ഇന്നത്തെ തൊഴില്‍വിപണിയില്‍ നിങ്ങളുടെ മികച്ച ഓണ്‍ലൈന്‍ സാന്നിധ്യം അത്യാവശ്യമാണ്. ജോലി ഒഴിവുകള്‍ കൃത്യം അറിയുന്നതിനും
കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്ന ജോലി ലഭിക്കാതെ വന്ന അനുഭവമില്ലേ? എന്തുകൊണ്ട് ആ ജോലി കിട്ടാതെ പോയി എന്ന് സംശയം സ്വാഭാവികമായും ഉണ്ടാകാം. നല്ലൊരു ജോലി നേടാന്‍ കടുത്ത മത്സരമുള്ള ഇന്നത്തെ തൊഴില്‍വിപണിയില്‍ നിങ്ങളുടെ മികച്ച ഓണ്‍ലൈന്‍ സാന്നിധ്യം അത്യാവശ്യമാണ്. ജോലി ഒഴിവുകള്‍ കൃത്യം അറിയുന്നതിനും
കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്ന ജോലി ലഭിക്കാതെ വന്ന അനുഭവമില്ലേ? എന്തുകൊണ്ട് ആ ജോലി കിട്ടാതെ പോയി എന്ന് സംശയം സ്വാഭാവികമായും ഉണ്ടാകാം. നല്ലൊരു ജോലി നേടാന്‍ കടുത്ത മത്സരമുള്ള ഇന്നത്തെ തൊഴില്‍വിപണിയില്‍ നിങ്ങളുടെ മികച്ച ഓണ്‍ലൈന്‍ സാന്നിധ്യം അത്യാവശ്യമാണ്. ജോലി ഒഴിവുകള്‍ കൃത്യം അറിയുന്നതിനും തൊഴിലുടമകളുമായി ബന്ധപ്പെടുന്നതിനുമെല്ലാം ഓണ്‍ലൈനില്‍ നിങ്ങള്‍ സജീവമായിരിക്കേണ്ടതാണ്. ഇനി എത്രയൊക്കെ ശ്രമിച്ചിട്ടും നിങ്ങളുടെ പ്രൊഫൈല്‍ നിരന്തരം തള്ളപ്പെടുകയാണെങ്കില്‍ അതിന്റെ കാരണങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കേണ്ടതായുണ്ട്.
ഒരു തൊഴിലുടമ നിങ്ങളുടെ അപേക്ഷ തളളിക്കളയുന്നതിന് അവര്‍ക്ക് ആയിരം കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടാകും. എന്നാല്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ എങ്ങനെ നിങ്ങളുടെ പ്രൊഫൈല്‍ കുറ്റമറ്റതാക്കാം? അതിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്.
ആദ്യത്തെ മതിപ്പ്
തൊഴില്‍ദാതാക്കള്‍ നിങ്ങളുടെ പ്രൊഫൈല്‍ നിരീക്ഷിക്കുമ്പോള്‍ ആദ്യത്തെ ആറ്-എട്ടു സെക്കന്‍ഡിനുളളില്‍തന്നെ നിങ്ങളെ സംബന്ധിച്ച പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം. അതായത് ജോലിക്കാവശ്യമായ നിങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍തന്നെ അവര്‍ക്ക് ലഭിച്ചിരിക്കണം. നിങ്ങളുടെ യോഗ്യതയും പരിചയസമ്പത്തുമെല്ലാം പ്രൊഫൈലില്‍ എടുത്തുകാണിക്കുന്നതരത്തില്‍ വേണം സൂചിപ്പിക്കാന്‍. തൊഴിലുടമകള്‍ പ്രതീക്ഷിക്കുന്ന തരത്തിലുളള വിവരങ്ങള്‍ അപേക്ഷയില്‍ വ്യക്തമായി സൂചിപ്പിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ അപേക്ഷ ശ്രദ്ധിക്കാതെ പോകാന്‍ കാരണമായേക്കാം.
എന്താണ് വ്യത്യസ്തത?
നൂറുകണക്കിന് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നവരാവും പല തൊഴിലുടമകളും. അതുകൊണ്ടുതന്നെ നിങ്ങളെ സ്വയം വിശദീകരിക്കുന്ന ഭാഗം സമയമെടുത്തു തയ്യാറാക്കണം. എല്ലാവരും പൊതുവായി ഉപയോഗിക്കുന്ന വാചകങ്ങള്‍ ഒഴിവാക്കണം. കഠിനാധ്വാനിയാണ് നേതൃഗുണമുള്ളയാളാണ് എന്നൊന്നും പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ നിങ്ങളുടെ കഴിവുകളും നേട്ടങ്ങളും എടുത്തു പറയാന്‍ സാധിക്കുകയും വേണം.
Read also: അച്ഛൻ മരിക്കുമ്പോള്‍ കയ്യിലുള്ളത് 30 രൂപ, അന്ന് ആഗ്രഹിച്ചതിന്റെ നൂറിരട്ടി ഇപ്പോൾ എനിക്കുണ്ട്: ഫറ ഖാൻ
ജോലിക്കൊത്ത കഴിവുകള്‍
എല്ലാ ഒഴിവുകളിലേക്കും ഒരേ ബയോഡാറ്റ തന്നെ അയക്കാന്‍ നില്‍ക്കരുത്. നമ്മള്‍ ഏത് ജോലിക്കാണോ അപേക്ഷ നല്‍കുന്നത് അതിന് യോജിച്ച നിങ്ങളുടെ കഴിവുകളും നേട്ടങ്ങളും എടുത്തു കാണിക്കുന്ന രീതിയിലേക്ക് ബയോഡാറ്റയില്‍ ഓരോ തവണയും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഒഴിവുള്ള ജോലിക്ക് യോജിച്ച ആളാണോ നിങ്ങളെന്നാണ് ഓരോ തൊഴിലുടമയും അന്വേഷിക്കുന്നത് എന്ന കാര്യം മറക്കരുത്. കാലങ്ങളായി ഒരേ ബയോഡാറ്റയാണ് നിങ്ങള്‍ അയക്കുന്നതെന്നു മനസിലായാല്‍ കാര്യഗൗരവമില്ലാത്തയാളാണ് നിങ്ങളെന്ന പ്രതീതിയാവും ലഭിക്കുക.
കീവേഡുകള്‍
ജോലി ഒഴിവുകള്‍ കാണിച്ചുകൊണ്ടുള്ള പരസ്യങ്ങളിലുള്ള തൊഴില്‍ വിവരണം നിര്‍ണായകമാണ്. അതില്‍ പറഞ്ഞിരിക്കുന്നതു പോലുള്ള കഴിവുകള്‍ വിശദീകരിക്കുന്ന ചില വാക്കുകളുണ്ടാവും. ആ വാക്കുകളായിരിക്കും പലപ്പോഴും തൊഴിലുടമകള്‍ തിരയുക. കൂടുതല്‍ സമയമെടുത്ത് ജോബ് ഡിസ്‌ക്രിബ്ഷന്‍ നോക്കുകയും അതില്‍ ആവശ്യപ്പെടുന്ന കഴിവുകള്‍ നിങ്ങളുടെ ബയോഡാറ്റയില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം.
Read also: 'നിയമം അറിയില്ലെങ്കിൽ പറഞ്ഞു തരാം', വിഡിയോകൾക്ക് മില്യൺ വ്യൂസ്, ഇത് സോഷ്യൽ മീഡിയയിലെ വൈറൽ വക്കീൽ
ബന്ധങ്ങള്‍
നിങ്ങളുടെ മേഖലയിലുള്ളവരുമായുള്ള ബന്ധങ്ങള്‍ വിപുലമാക്കുക. തൊഴില്‍പരമായ കൂട്ടായ്മകളിലെ സാന്നിധ്യം നിങ്ങള്‍ക്കു പുതിയ തൊഴിലുകളിലേക്കുള്ള വാതിലുകളായി മാറിയേക്കാം. ഇത്തരം കൂട്ടായ്മകളില്‍ നിങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണെങ്കില്‍ അതു തന്നെ പുതിയ തൊഴിലിലേക്കുള്ള സാധ്യതയായി മാറും.
മുകളില്‍ പറഞ്ഞ പൊതുവായ തെറ്റുകള്‍ തിരുത്തിയാല്‍ തന്നെ ജോലിയ്ക്കായുള്ള നിങ്ങളുടെ ഓണ്‍ലൈനിലെ തിരച്ചില്‍ ഫലപ്രദമായി അവസാനിക്കും. നിങ്ങളുടെ ബയോഡാറ്റ നിശ്ചിത ഇടവേളകളില്‍ വായിച്ചു നോക്കാനും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താനും തയ്യാറാവുക. തീര്‍ച്ചയായും അനുയോജ്യമായ ജോലി നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.
Content Summary: Reasons why your profile is not getting attention