'അമ്മയായപ്പോൾ ഉള്ളിലെ തീ അണയുകയല്ല ചെയ്തത്, ബാലൻസ് ആണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠം'
അമ്മയായതിനു ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെപ്പറ്റി സംസാരിക്കുകയാണ് നയൻതാര. കഴിഞ്ഞ വർഷം ഒക്ടോബർ 9 നായിരുന്നു താര ദമ്പതികളായ നയൻതാരയും വിഘ്നേഷും മാതാപിതാക്കളാകുന്നത്. ഇരട്ടക്കുട്ടികളായ ഉലകും ഉയിരും സോഷ്യൽമീഡിയയിലൂടെ ഏവർക്കും പരിചിതരാവുകയും ചെയ്തു. ഇപ്പോൾ ജോലിയും അമ്മയുടെ ഉത്തരവാദിത്തങ്ങൾ

അമ്മയായതിനു ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെപ്പറ്റി സംസാരിക്കുകയാണ് നയൻതാര. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു താര ദമ്പതികളായ നയൻതാരയും വിഘ്നേഷും മാതാപിതാക്കളാകുന്നത്. ഇരട്ടക്കുട്ടികളായ ഉലകും ഉയിരും സോഷ്യൽമീഡിയയിലൂടെ ഏവർക്കും പരിചിതരാവുകയും ചെയ്തു. ഇപ്പോൾ ജോലിയും അമ്മയുടെ ഉത്തരവാദിത്തങ്ങളും ഒരുമിച്ച് കൊണ്ട് പോകുന്നതിനെപ്പറ്റി പറയുകയാണ് നയൻതാര.
'ജോലിയും കുടുംബവും നല്ല രീതിയിൽ ബാലൻസ് ചെയ്തു ജീവിക്കുന്ന ഒരുപാട് സ്ത്രീകൾ എനിക്ക് ചുറ്റുമുണ്ട് - നയൻതാര പറയുന്നു. ഇങ്ങനെയൊരു ബാലൻസ് കൊണ്ടുവരുന്നിൽ സ്ത്രീകൾക്ക് കഴിവുണ്ടെന്നും ഒരേ സമയം പല കാര്യങ്ങൾ ചെയ്തുതീർക്കാൻ കഴിയുമെന്നും നയൻതാര പറയുന്നു. 'അമ്മയായതോടെ ഉള്ളിലെ തീ അണഞ്ഞുപോവുകയല്ല ചെയ്തത്. ജീവിതം ആസ്വദിക്കാനും ചെറിയ കാര്യങ്ങളിൽപോലും സന്തോഷം കണ്ടെത്താനും പഠിപ്പിക്കുകയാണ് ചെയ്തത്'. വലിയ സംതൃപ്തിയാണ് തനിക്ക് തോന്നുന്നതെന്നും ജീവിതത്തിലെ വലിയൊരു പാഠം ഈ ബാലൻസ് തന്നെയാണെന്ന് മാതൃത്വം പഠിപ്പിച്ചുവെന്നും നയൻതാര പറയുന്നു. എല്ലെ ഇന്ത്യ മാഗസിനു നൽകിയ അഭിമുഖത്തിലാണ് നയൻതാര ഇക്കാര്യങ്ങൾ പങ്കുവച്ചത്.