'കല്യാണത്തിനു ശേഷം മോള് വേണം അവനെ നന്നാക്കിയെടുക്കാൻ'; ആരാണു ചെക്കനെ നന്നാക്കേണ്ടത്?
"അവന് എന്തൊക്കെ മോശം സ്വഭാവം ഉണ്ടെങ്കിലും എങ്ങനെയൊക്കെ നടന്ന ആളാണെങ്കിലും ഇനി മോളാണ് അവനെ നല്ല വഴിക്ക് നടത്തേണ്ടത്" എന്നു കല്യാണപ്പെണ്ണിനോടു പറയുന്നത് കേട്ടിട്ടുണ്ടോ? ഒരാൾ മറ്റൊരാളെ നന്നാക്കുന്ന പരിപാടി ആണോ കല്യാണം? അങ്ങോട്ടും ഇങ്ങോട്ടും ഒരേ തരത്തിൽ സ്വാധീനിക്കാനോ, ഒരേ തരത്തിൽ

"അവന് എന്തൊക്കെ മോശം സ്വഭാവം ഉണ്ടെങ്കിലും എങ്ങനെയൊക്കെ നടന്ന ആളാണെങ്കിലും ഇനി മോളാണ് അവനെ നല്ല വഴിക്ക് നടത്തേണ്ടത്" എന്നു കല്യാണപ്പെണ്ണിനോടു പറയുന്നത് കേട്ടിട്ടുണ്ടോ? ഒരാൾ മറ്റൊരാളെ നന്നാക്കുന്ന പരിപാടി ആണോ കല്യാണം? അങ്ങോട്ടും ഇങ്ങോട്ടും ഒരേ തരത്തിൽ സ്വാധീനിക്കാനോ, ഒരേ തരത്തിൽ വളർച്ചയ്ക്കു കാരണം ആകാനോ പറ്റാത്ത മനുഷ്യർ എന്തിനാണ് ഒരുമിച്ച് ജീവിക്കുന്നത്?
ഇതൊക്കെ ഇത്രയും കാലമായി ഇവിടെ തുടർന്നിരുന്ന കാര്യങ്ങളല്ലേ. എന്നിട്ട് ഇവിടെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെല്ലോ എന്നൊക്കെ ചോദിക്കുന്നവരുടെ അടുത്ത് "അയിന്"? എന്ന് തിരിച്ചു ചോദിക്കണം.
ഒരിക്കൽ സുധാ മൂർത്തി പറഞ്ഞു, അവരുടെ മകൾ അക്ഷത മൂർത്തി "ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാന മന്ത്രി ആക്കിയതുപോലെ, ഞാൻ എന്റെ ഭർത്താവിനെ വലിയ ഒരു ബിസിനസുകാരൻ ആക്കിയില്ലേ? അതുപോലെ പെണ്ണുങ്ങൾ വിചാരിച്ചാൽ ഭർത്താക്കന്മാരെ നന്നാക്കാനും നേർവഴിക്കു നടത്താനും ഒക്കെ പറ്റും, അവരുടെ വിജയത്തിനു കാരണം ആകാനും പറ്റും" എന്ന്.
കല്യാണത്തിന് ശേഷം ആ ചെക്കനെ അവൾ നന്നാക്കും എന്ന് പറയുന്ന ലാഘവത്തോടെ കല്യാണത്തിനു ശേഷം അവളെ അവൻ നന്നാക്കട്ടെ എന്ന് പറയാൻ നമുക്ക് പറ്റുമോ. മിഷേൽ ഒബാമ പറഞ്ഞ പോലെ" It's Important To Marry Somebody Who Is Equal And To Be With Somebody Who Want You To Win As Much You Want Them To Win " എന്നാണ്. ഏതു തരം പാർട്ണർഷിപ്പിലും ഇക്വാളിറ്റി ഉണ്ടെങ്കിൽ ആ ബന്ധത്തിന്റെ അത്രയും മനോഹരമായ ഒരു കൂട്ടുകെട്ട് വേറെ ഉണ്ടാകില്ല.
വിശദമായി കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'