ഫോക്സ്കോൺ
ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികൾക്ക് സ്മാർട് ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന കമ്പനിയാണ് ഫോക്സ്കോൺ. തായ്വാനിലെ മൾട്ടിനാഷണൽ ഇലക്ട്രോണിക്സ് കരാർ നിർമാണ കമ്പനിയാണ് ഫോക്സ്കോൺ. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് നിർമാണ സേവനങ്ങൾ നൽകുന്ന രാജ്യമായ തായ്വാനിലെ വലിയ സ്വകാര്യ തൊഴിൽ ദാതാവാണ്. കൂടാതെ ലോകമെമ്പാടുമുള്ള ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നുമാണ്. ടെറി ഗൗ ആണ് സ്ഥാപകൻ.