ദലീമ ജോജോ
ദക്ഷിണേന്ത്യൻ പിന്നണി ഗായികയും പൊതു പ്രവർത്തകയുമാണ് ദലീമ ജോജോ. പതിനഞ്ചാം കേരള നിയമസഭയിൽ അരൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തക. 2021ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ 6,077 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ദലീമ നിയമസഭയിലേക്ക് എത്തിയത്.