Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിസ്സേറിയൻ ജാതകം

Horoscopes and Caesarean Births

നമ്മുടെ ജനനമോ, നമ്മുടെ മരണമോ നമുക്ക് ആഘോഷിക്കാനോ ആചരിക്കാനോ കഴിയില്ല.  അത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും അവകാശപ്പെട്ടതാണ്. വ്യക്തിയുടെ ഭാവി ജീവിതത്തിന്റെ ഗുണദോഷങ്ങൾ ആയുസ്സിന്റെ ബലം, രോഗദുരിതങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികം, വിവാഹ ജീവിതം, വാർദ്ധക്യ കാല ജീവിതം എന്നിവ മുൻകൂട്ടി മനസ്സിലാക്കാൻ ഇതു വരെ കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ഒരേ ഒരു ഉപാധിയാണ് ജാതക ഗണിതവും, ഫലനിർണ്ണയവും, ഫല പ്രവചനവും.

നമ്മൾ ഭൂരിഭാഗം ജ്യോത്സ്യരും ഉപരിപ്ലവമായി ജാതകം പരിശോധിക്കുന്നു എന്ന് അല്ലാതെ അതിൽ കാര്യമായ പഠനങ്ങൾ നടത്താറില്ല.  അതിന് സമയവും ഇല്ല.  പൂർവ്വാചാര്യൻമാർ പറഞ്ഞതിന് ഘടകവിരുദ്ധമായി പ്രവർത്തിക്കാതിരിക്കുകയാണ്  നമ്മൾ ചെയ്യേണ്ടത്.  

നിങ്ങളുടെ ഭാഗ്യാനുഭവങ്ങള്‍ അറിയാം

സാധാരണ സുഖപ്രസവത്തിൽ ജനിച്ച കുട്ടികൾക്ക് മാത്രമേ ജാതകത്തിലെ ഗണിതഭാഗം കൃത്യമായി എടുക്കാൻ കഴിയൂ എന്ന വാദം നിലനിൽക്കുന്നതല്ല.  വിശേഷിച്ച് 1970 കൾക്ക് ശേഷം.  ഇന്ന് 95% പ്രസവങ്ങളും ആശുപത്രിയിൽ ആണ് നടക്കുന്നത്.  ലേബർ റൂമിലോ, ഓപ്പറേഷൻ തീയേറ്ററിലോ ബന്ധുക്കൾക്കോ, ജ്യോത്സ്യന്മാർക്കോ പ്രവേശനം ഇല്ല.  നഴ്സ് പറഞ്ഞതാണ് ഇവിടെ സമയം.  മുൻകൂട്ടി ശട്ടം കെട്ടി നിർത്തിയാലോ അവർ പറഞ്ഞ ജനനസമയം അല്ലെങ്കിൽ ഡിസ്ചാർജ്ജ് കാർഡിലെ സമയം മാത്രമാണ് ജാതകഗണിതത്തിന് ജ്യോത്സ്യന് ആധാരം.  ഡ്യൂട്ടി ഡോക്ടർ മതേതരക്കാരനോ, യുക്തിവാദിയോ, പുരോഗമനപ്രസ്ഥാനക്കാരനോ ആണെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും.  ‘അത് അറിഞ്ഞിട്ട് എന്താ കാര്യം’ എന്ന ചോദ്യം കൂടി കേൾക്കേണ്ട ി വരും. സാധാരണ സുഖ പ്രസവത്തിന് ജലസ്രാവം, ശിരോദർശ്ശനം, ആദ്യത്തെ ശ്വാസ നിശ്വാസം ആദ്യത്തെ കരച്ചിൽ പൊക്കിൾക്കൊടി മുറിക്കൽ എന്നീ ഘടകങ്ങൾ ഉണ്ട ാകും.

എന്നാൽ സിസ്സേറിയൻ ജനനത്തിൽ കുട്ടിയെ അമ്മയുടെ ഉദരത്തിൽ നിന്ന് നേരിട്ട് ഓപ്പറേഷൻ നടത്തുന്ന ഡോക്ടർ എടുക്കുന്നു.  ആദ്യത്തെ ശ്വാസ നിശ്വാസവും കരച്ചിലും പൊക്കിൾക്കൊടി മുറിക്കലും മാത്രമാണ് ഉണ്ടാകുന്നത്.  എന്തായാലും കുട്ടി ജനിച്ചു.  ജനിച്ചാൽ ജാതകവും ഉണ്ടാകും. ആധാന ഗർഭ ലഗ്നം കണ്ടെത്താൻ ഉള്ള ഗണിത ക്രിയയ്ക്ക് ധാരാളം പരമിതികൾ ഉണ്ട ്.  എന്നാൽ ജനിച്ച സമയപ്രകാരം ജാതക ഗണിതത്തിന് പരമിതിയില്ല.  ഈ വിഷയത്തിൽ പ്രാക്ടിക്കൽ ആയി ചിന്തിക്കുക.  തൈക്കാട് ഗവ: ആശുപത്രിയിലെ ലേബർ റൂം ഡ്യൂട്ടി സ്ഥിരമായി നോക്കിയിരുന്ന ഒരു ഹെഡ് നഴ്സ് പറഞ്ഞത് ജനന സമയത്തിൽ  വ്യത്യാസം തോന്നിയാൽ 5 മുതൽ 10 വരെ മിനിട്ട് ലഭ്യമായ ജനന സമയത്തിൽ നിന്നും കുറയ്ക്കാനാണ്.  പ്രസവം/സിസേറിയൻ സമയത്തെ വെപ്രാളത്തിനിടയിൽ സമയം നോക്കാനൊന്നും പറ്റിയെന്നു വരില്ല.   ജനന സമയത്തിന്റെ കാര്യത്തിൽ അപ്പോൾ ബന്ധുക്കൾക്കോ ജ്യോത്സ്യനോ  കണ്ടറിവ് ഇല്ല, കേട്ടറിവും വായിച്ചറിവും മാത്രമേ ഉള്ളൂ. ശസ്ത്രക്രിയയിലൂടെ ജനിക്കാൻ വിധി കൽപ്പിക്കപ്പെട്ട ജന്മം  ആ വിധമല്ലാതെ വേറെ എങ്ങനെ ജനിക്കാനാണ്.  ജനന സമയം ലഭ്യമായാൽ സാധാരണരീതിയിൽ ജാതക ഗണിതം തയ്വാറാക്കുക ചിത്രപക്ഷ അയനാംശമാണ് പൊതുവിൽ സ്വീകാര്യം.  അതു പ്രകാരം ഗണിതവും, പഞ്ചാംഗം നോക്കി ഗണിത ക്രിയ ചെയ്തു വരുമ്പോൾ ലഗ്ന രാശി സന്ധി, ദ്രേക്കാണസന്ധി, നക്ഷത്ര സന്ധി എന്നിവ വന്നാൽ  ഗണിതത്തെ കുന്ദലഗ്നക്രിയ നടത്തി കൃത്യപ്പെടുത്തി അതിൻപ്രകാരം ലഗ്നവും, ഭാഗ, കല, വികല എന്ന് ക്രമപ്പെടുത്തി അതിൻ പ്രകാരം അനുബന്ധ ഘടകങ്ങളും കൃത്യപ്പെടുത്തുക.  കിട്ടിയ ലഗ്ന സ്ഫുടത്തെ 81 കൊണ്ട ് ഗുണിച്ച് ചന്ദ്രസ്ഫുടത്തിന് അനുസൃതമായി എറർ ആന്റ് ട്രയൽ  രീതിയിൽ കൃത്യപ്പെടുത്തി ലഗ്ന നിർണ്ണയം നടത്തുകയാണ് പോംവഴി.  ഇപ്പോൾ ഇത്തരം സൗകര്യം ഉള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ലഭ്യമാണ്.  വളരെ കൃത്യതയോടെ ചെയ്യാനാകും.

ജാതക ഗണിത കൃത്യതയ്ക്ക് നവാംശകഗണിതം, ഭൂദോദയ ഗണിതം, ഗുളികസ്ഫുടം എന്നിവ പ്രയോഗിക്കാം.  കുന്ദലഗ്ന ക്രിയ പ്രധാനം.  ഈ രീതി അവലംബിച്ചാൽ പ്രശ്നം തീരും. പിന്നെ ജ്യോത്സ്യന്റെ ഗണിത പാണ്ഡിത്യം, ഗുരുത്വം, ഉപാസന ബലം എന്നിവയും പ്രധാനം.  ഒരു വ്യക്തി തന്റെ സന്താനത്തിന്റെ ജാതകമെഴുതാൻ  ജ്യോത്സ്യനെ സമീപിക്കുമ്പോൾ സിസ്സേറിയൻ ജാതകം എഴുതില്ല എന്നു പറയാൻ സാധിക്കുമോ? അമ്മയുടെ ആരോഗ്യത്തിനും ജീവനും ഭീഷണി വരുന്ന സമയത്ത് സിസ്സേറിയൻ പ്രസവം പാടില്ല എന്ന് പറയാൻ സാധിക്കുമോ ?

ജാതക ഗണിതത്തിൽ ജ്യോത്സ്യന്റെ കൈവശം ലഭ്യമായ ടൂളുകൾ അഥവാ ഗണിത ക്രിയകൾ ഉപയോഗിച്ച് പരമാവധി കൃത്യമായി ജാതകം ഗണിച്ച് ഫലഭാഗം തയ്വാറാക്കി കൊടുക്കുക.  എനിക്ക് ലഭിച്ച ഗുരു ഉപദേശം പൊക്കിൾക്കൊടി മുറിച്ച് അമ്മയുമായുള്ള ബന്ധം വേർപെടുത്തിയ സമയമാണ് ജനന സമയം എന്നാണ്. ആ സമയം പോലും പറഞ്ഞു കേട്ട അറിവിന്റെ അടിസ്ഥാനത്തിലാണ്.  1970 കളോടെ  പ്രസവം വീട്ടിൽ നിന്നും പടിയിറങ്ങിപോയി. 1980 കളോടെ മരണവും വീടിന്റെ പടിയിറങ്ങി.  ഇപ്പോൾ 80% മരണവും ആശുപത്രിയിലാണ്.  ജനനം 95% ആശുപത്രിയിലായി.  പ്രസവത്തെയും ഗർഭത്തെയും ഒരു രോഗാവസ്ഥയായി അലോപ്പതി വൈദ്യൻ സ്ഥാപിച്ചെടുത്തു.  എല്ലാം വാണിജ്യവൽക്കരിച്ച കാലത്ത്.  ജ്യോതിഷം കൊണ്ട ് ഉപജീവനംകൂടി കഴിയേണ്ട വർക്ക് സിസ്സേറിയൻ ജാതകവും എഴുതേണ്ട ി വരും.  പരമാവധി ശാസ്ത്ര വാക്യങ്ങൾ പാലിക്കാൻ ശ്രമിക്കുക.  ജനനത്തിന് ജാതകം.  എപ്പോൾ, എവിടെ ജനിച്ചു എന്നതാണ് ജാതകത്തിന് അടിസ്ഥാനം. അല്ലാതെ എങ്ങനെ ജനിച്ചു എന്നതിനല്ല. സമയത്തിന് അതായത് മനുഷ്യ ബുദ്ധിയിൽ തീരുമാനിക്കാൻ പറ്റുന്ന സമയത്തിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ ജനന സമയം തീരുമാനിക്കാവൂ.  അതിൽ  സൂക്ഷമത പാലിക്കാൻ പരമാവധി ശ്രമിക്കുക.  ജാതക ഗ്രഹനില പൂർണ്ണ ബോധത്തോടും ഗണിതാധിഷ്ഠിതമായും പരമാവധി കൃത്യത പാലിച്ച് തയ്വാറാക്കി കൊടുക്കുക.   പല  ലിഖിത ജാതകങ്ങളും, കമ്പ്യൂട്ടർ നോക്കി പകർത്തിയതാണ്് എന്ന വസ്തുത മറക്കാതിരിക്കുക.   ഗണിത ക്രിയയിൽ കമ്പ്യൂട്ടറിനെ ആശ്രയിക്കുന്നതിൽ തെറ്റില്ല.  എന്നാൽ ഫലപ്രവചന ഭാഗത്ത് ജ്യോത്സ്യൻ തന്റെ സ്വന്തം ചിന്തയും ബുദ്ധിയും ഉപയോഗിച്ച് ജാതകം തയ്വറാക്കുക. 

സിസ്സേറിയൻ ജനനത്തിന്റെ സങ്കീർണ്ണതയിലേക്ക് ജ്യോത്സ്യൻമാർ പോകേണ്ടതില്ല. അത് വൈദ്യശാസ്ത്രവും, പൊതു സമൂഹവും ചർച്ച ചെയ്യേണ്ട  കാര്യമാണ്. അമ്മയുടെയും കുഞ്ഞിന്റെയും ജന്മാവകാശത്തിലും, മനുഷ്യാവകാശത്തിലും ജോത്സ്യൻ കടന്ന് കയറുന്നത് അനുചിതമാണ്. സിസ്സേറിയൻ ജനന സമയം കുറിച്ച് കൊടുക്കുന്ന ജ്യോതിഷ രംഗത്തെ പ്രവണത അവസാനിപ്പിക്കാൻ മാത്രമേ ജ്യോത്സ്യന് സാധിക്കു എന്നാണ് തോന്നുന്നത്. കുട്ടിയുടെ ജനന തീയതിയും, ജനന സമയവും നിശ്ചയിക്കുക ജ്യോത്സ്യന്റെ പണിയല്ല. ജനന സമയ പ്രകാരം ജാതകം ഗണിക്കുക എന്നതാണ് ജ്യോത്സ്യന്റെ ജോലി. അത് കൃത്യമായി നിർവ്വഹിക്കുക.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com