Activate your premium subscription today
ദീപങ്ങളുടെ ഉത്സവമാണു ദീപാവലി. തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവം. ചാന്ദ്രപക്ഷ രീതിയിലുള്ള ആശ്വിനമാസത്തിലെ കറുത്ത പക്ഷ ചതുർദശി വരുന്ന ദിവസം ദീപാവലി എന്നതാണു കേരളീയരീതി.
വിളക്കു കത്താൻ എണ്ണ വേണം; എന്നാൽ തിരി എണ്ണയിൽ മുങ്ങാനും പാടില്ല. എണ്ണയിൽ മുങ്ങിക്കിടന്നാൽ തിരി കത്തില്ല. വിളക്കിലെ തിരി പോലെയാണു ജീവിതവും. ലോകസുഖങ്ങളിൽ മുഴുകി ജീവിക്കുമ്പോൾ തന്നെ അതിനോട് അകലംപാലിക്കാനും കഴിയണം. ഭൗതികതയിൽ ആണ്ടുപോയാൽ ജീവിതത്തിൽ ആനന്ദവും ജ്ഞാനവും നിറയ്ക്കാൻ അശക്തരാവും.
ഉത്തരേന്ത്യക്കാർ ധന്വന്തരിദേവനെ ആരാധിക്കുന്ന ഒരു ഉത്സവമാണ് ധൻതേരസ്. ധന്വന്തരി ഭഗവാൻ സന്തോഷവും സമൃദ്ധിയും നൽകുന്നു. എല്ലാ വർഷവും കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിലാണ് വിശ്വാസികൾ ഈ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നത്.ഈ വർഷം ധൻതേരസ് വരുന്നത് 2024 ഒക്ടോബർ 29നാണ്. ത്രയോദശി തിഥി ഒക്ടോബർ 29 ന് രാവിലെ
തിന്മയുടെ കൂരിരുട്ടിനു മേൽ നന്മയുടെ വെളിച്ചം നേടുന്ന വിജയത്തിന്റെ ഉത്സവം. ദീപാവലി ആഘോഷത്തെക്കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്. ലക്ഷ്മീദേവി അവതരിച്ച ദിവസമാണിതെന്നാണു പ്രധാന ഐതിഹ്യം.
സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ വിരളമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മിക്കവർക്കും കടം വാങ്ങേണ്ടതായും കൊടുക്കേണ്ടതായും വരാറുണ്ട്. ചില ദിവസങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ കൂടുതൽ കടത്തിലേക്കു കൂപ്പുകുത്തും എന്ന് ജ്യോതിഷ വിദഗ്ധർ പറയാറുണ്ട്. കാര്ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി
കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിൽ അട്ടേങ്ങാനത്ത് സ്ഥിതിചെയ്യുന്ന അതിപുരാതനമായ ശിവ ക്ഷേത്രമാണ് ബേളൂർ ശ്രീ മഹാശിവ ക്ഷേത്രം. കുംഭമാസത്തിൽ ശിവരാത്രിയോടനുബന്ധിച്ച് അഞ്ചു ദിവസമാണ് ഇവിടെ ഉത്സവം നടക്കുന്നത് .കൊടിയേറ്റിന് തലേദി വസത്തെ കലവറ നിറയ്ക്കൽചടങ്ങിനായി നാടിന്റെ നാനഭാഗങ്ങളിൽ നിന്നും
ഒരു കഥ ആളുകൾ വായിച്ചു തുടങ്ങണമെങ്കിൽ ആ കഥയുടെ പേര് നല്ലതായിരിക്കണം. സിനിമയുടെ പേരുകൾ ശ്രദ്ധിച്ചിട്ടില്ലേ? ചില സിനിമ പേരുകേട്ടാൽ അപ്പോൾ തന്നെ പോയി കാണണം എന്നു തോന്നും. മറിച്ച് തോന്നുന്ന ചിത്രങ്ങളുമുണ്ട്. മനുഷ്യന്റെ കാര്യത്തിലും അതുപോലെ തന്നെയാണ്. ചില പേരിനോട് നമുക്ക് സ്നേഹവും അടുപ്പവുമൊക്കെ തോന്നും.
എല്ലാ മലയാള മാസത്തിലും വരുന്ന ആയില്യം നാൾ നാഗദേവതകൾക്കു പ്രധാനമാണ്. തുലാ മാസത്തിലെ ആയില്യം 2024 ഒക്ടോബർ 26 ശനിയാഴ്ചയാണ്. തുലാത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്നാണ് അറിയപ്പെടുന്നത് . അന്നേദിവസം വ്രതം അനുഷ്ഠിച്ചു ആയില്യപൂജ തൊഴുന്നതും നൂറും പാലും വഴിപാടായി സമർപ്പിക്കുന്നതും സവിശേഷഫലദായകമാണ്. സർപ്പ
ഒരു വ്യക്തിയുടെ ദിവസം ആരംഭിക്കുന്നത് ഉറക്കം ഉണരുമ്പോഴാണ്. ഉറക്കമുണർന്നാൽ ആദ്യം കാണുന്ന കാഴ്ചയെയാണ് കണി ആയി പറയുന്നത്. ചില വസ്തുക്കൾ കണി കാണുന്നത് ദൗർഭാഗ്യമാണ്. ഒരു ദിവസത്തെ മുഴുവൻ സ്വാധീനിക്കുവാൻ പ്രഭാതത്തിലെ കണിയിലൂടെ സാധിക്കുമെന്നാണ് വിശ്വാസം.
ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക1/4) ഗുണവർധനവിനും ദോഷ പരിഹാരത്തിനുമായി ശിവക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.
മുറ്റത്തെ ഒന്ന് രണ്ട് ടൈൽ പൊട്ടിയിട്ടുണ്ട്, അത് പതുക്കെ മാറ്റിയാൽ മതി എന്ന് പലരും ചിന്തിക്കും എന്നാൽ അത് തെറ്റാണെന്ന് ഫെങ്ഷൂയി പറയുന്നു. ഐശ്വര്യം ഉണ്ടാകാനും ദോഷങ്ങളകറ്റാനും അത് ഉടനെ മാറ്റി പുതിയത് ഇടണം. പൊട്ടിയ ടൈലിന് മുകളിലൂടെ നടക്കുന്നത് നെഗറ്റീവ് എനർജി വീട്ടിലേക്ക് കൊണ്ടുവരും. കേടായഇലക്ട്രിക്
ദുബായിൽ നിർമിച്ച 200.53 ഗ്രാം തൂക്കമുള്ള കിരീടം ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് സമർപ്പിച്ചത്. ഇന്നലെ പന്തീരടി പൂജയ്ക്കും ഉച്ചപ്പൂജയ്ക്കും സ്വർണക്കിരീടം ഭഗവാനു ചാർത്തി. കഴിഞ്ഞ ഒക്ടോബറിൽ രതീഷ് മോഹൻ സ്വർണ ഓടക്കുഴൽ സമർപ്പിച്ചിരുന്നു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ ബ്രഹ്മശ്രീ
ജ്യോതിഷ രത്നശാസ്ത്രരംഗത്ത് ധാരാളമായി ഉപയോഗിക്കുന്ന രത്നമാണ് ഓപൽ. ചന്ദ്രനുമായി ബന്ധപ്പെട്ട രത്നമായി കണക്കാക്കുന്നു. ഈ രത്നം എല്ലാവർക്കും ധരിക്കാം. ഓപൽ ധരിച്ചാൽ നല്ല ഓർമശക്തിയും മാനസിക കഴിവും ശക്തിയും വർധിക്കും എന്നാണ് വിശ്വാസം. താരതമ്യേന കുറഞ്ഞ വില മുതൽ വളരെ ഉയർന്ന വില വരെയുള്ള ഓപലുകൾ ലഭ്യമാണ്.
വാസ്തുശാസ്ത്രം ഒക്കെ നോക്കി വീട് നിർമ്മിച്ചാണ് താമസം തുടങ്ങിയത്. എന്നാൽ പ്രതീക്ഷിച്ചപോലെ ഐശ്വര്യം ഇല്ല , എല്ലാത്തിനും തടസ്സം , മനസമാധാനത്തോടെ താമസിക്കാൻ പറ്റുന്നില്ല എന്നിങ്ങനെയൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
സ്വാമി വിവേകാനന്ദൻ ചിന്മുദ്രയുടെ രഹസ്യമറിയാൻ വേണ്ടിയാണ് കേരളത്തിലേക്ക് വന്നതെന്നാണ് പറയപ്പെടുന്നത്. വിരലുകൾ പ്രത്യേക രീതിയിൽ ചേർത്തുവയ്ക്കുന്നതും മടക്കിവയ്ക്കുന്നതുമൊക്കെയാണ് കൈമുദ്രകൾ. കഥകളിയിലും നൃത്തത്തിലുമെല്ലാം ഇതുപയോഗിക്കുന്നു. പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടാണ് ഓരോ വിരലുകളെയും കണക്കാക്കുന്നത്.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ പുള്ളിസന്ധ്യവേലയുടെ മൂന്നാം ദിവസത്തെ പ്രഭാത ശ്രീബലി എഴുന്നള്ളിപ്പും വിളക്കിനെഴുന്നള്ളിപ്പും ഭക്തിസാന്ദ്രമായി. ചിറക്കടവ് തിരുനീലകണ്ഠൻ തിടമ്പേറ്റി. രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യവേലയുടെ പ്രധാന ചടങ്ങുകൾ.
ഇന്ന് കന്നി മാസത്തിലെ പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന പുണ്യദിനം . മഹാദേവന് പ്രധാനമായ പ്രദോഷ സന്ധ്യയിൽ കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീമന്ത്രം ജപിക്കാം.
നവരാത്രിക്ക് ശേഷം ചില നാളുകാരുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലമാണ്. ദേവീ പ്രീതിയാൽ ഇക്കൂട്ടരുടെ ജീവിതത്തിലുണ്ടായിരുന്ന തടസ്സങ്ങളെല്ലാം നീങ്ങി ജീവിതം മെച്ചപ്പെടും.
ദേവി സിദ്ധിദാത്രിയായി വിളങ്ങുന്ന നാളാണ് നവരാത്രിയുടെ അവസാനദിവസമായ ഒമ്പതാം നാൾ. സർവ സിദ്ധികളുടെയും ഉടമയായ ദേവിയെ പൂജിക്കുകയാണ് ഈ ദിനത്തിൽ ചെയ്യുന്നത്. സിദ്ധിദാത്രി സർവ്വതും തരുന്നവളാണ്. അറിവിന്റെ ദേവതയാണ്. ദുര്ഗ്ഗമാസുരൻ തട്ടിക്കൊണ്ടുപ്പോയി ഗൂഢമായി വെച്ച വേദത്തെ (അറിവിനെ) തിരിച്ച് എല്ലാവര്ക്കും
നവരാത്രികാലത്തെ ദുർഗ്ഗാഷ്ടമി ദിവസമാണ് പൂജവയ്ക്കേണ്ടത്. ഇതനുസരിച്ചു 2024 ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് പൂജവയ്പ്പ് നടത്തണം . ഭവനത്തിലോ ക്ഷേത്രത്തിലോ പൂജവയ്ക്കാവുന്നതാണ്.
ശരദ് നവരാത്രിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് പൂജവയ്പ്പ്. ഗ്രന്ഥങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ദേവിക്കുമുന്നിൽ സമർപ്പിച്ചു പൂജിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും സരസ്വതീ സങ്കൽപ്പത്തിൽ പൂജവയ്പ്പു നടത്താവുന്നതാണ്. ശരദ് നവരാത്രിയിൽ അസ്തമയത്തിന്അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്.
പ്രപഞ്ചശക്തിയായ ദേവിക്കു പല ഭാവങ്ങളുണ്ട്. സാത്വികഭാവത്തിന്റെ നൈർമല്യം പേറുന്ന ദേവി തന്നെ സംഹാരമൂർത്തിയുടെ ഘോരരൂപവും കൈക്കൊള്ളും. അധർമങ്ങളെയും അനീതികളെയും ഇല്ലായ്മ ചെയ്യാനായി ഭദ്രകാളിയായും രക്തചാമുണ്ഡിയായും മഹിഷാസുരമർദിനിയായുമെല്ലാം ദേവി അവതരിക്കുന്നുവെന്നു പുരാണങ്ങൾ. ‘‘മാതർമേ മധുകൈടഭഘ്നി
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ അണിനിരത്തി ബ്രാഹ്മണ കുടുംബങ്ങളിലും ചില ക്ഷേത്രങ്ങളിലും നടത്തുന്ന ആചാരമാണ് ബൊമ്മക്കൊലു. .നവരാത്രിയുടെ ആദ്യ ദിവസം ഗണപതി പൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്നവർ സരസ്വതി, പാർവതി, ലക്ഷ്മി
ജീവിതത്തിൽ വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് പല സൂചനകളും നമ്മുടെ കൺമുന്നിൽ എത്താറുണ്ട്. എന്നാൽ പലരും അത് തിരിച്ചറിയാത്തതുമൂലം വേണ്ടത്ര പ്രാധാന്യം കൽപ്പിക്കാറില്ല. ഇത്തരത്തിലുള്ള പല കാര്യങ്ങളും പ്രകൃതി തന്നെ നൽകുന്ന സൂചനകളാണെന്ന് ലക്ഷണശാസ്ത്ര വിദഗ്ധർ പറയുന്നു. വീട്ടിൽ
നവരാത്രിയുടെ ആറാം ദിവസം ദേവി കാത്യായനി പൂജയാണ് നടത്തേണ്ടത്. വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യുന്നവൾ എന്നാണ് കാത്യായനിയുടെ അർഥം. ദേവിയെ ആരാധിക്കുന്നവരും വിശുദ്ധിയിലേക്കുള്ള യാത്ര ആരംഭിക്കുന്നു. ശുദ്ധതയിലേക്കുള്ള പ്രയാണത്തിൽ ഓരോ ആത്മാവിനും കാത്യായനീദേവിയുടെ അനുഗ്രഹം അത്യന്താപേക്ഷിതമാണ്.
ഈ ഭൂമി തന്നെ ദേവി. എത്ര ഉദാത്തമായ സങ്കൽപമാണത്!ഭൂമിയെ ദേവിയായി ആരാധിക്കണം എന്നതിനർഥം ഭൂമിയെ സ്വാർഥലാഭത്തിനായി ഉപയോഗിച്ചു നശിപ്പിക്കരുത് എന്നു തന്നെയാണ്.
വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ, പുതിയ സിം കാർഡ് എടുക്കുമ്പോൾ, പരീക്ഷക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ അതിലെ നമ്പറുകൾ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കാത്തവരുടെ എണ്ണം കുറവാണ്. ഓരോ സംഖ്യകൾക്കും അതിന്റേതായ ശക്തിയുണ്ട്. സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ പറയുന്നത് ഇത്തരം ഭാഗ്യ സംഖ്യകൾക്ക് പ്രത്യക
പ്രപഞ്ചസ്പന്ദനത്തിന്റെ കാരണമായ ആദിപരാശക്തി തന്നെ വിവിധ ദേവീഭാവങ്ങളായി നമുക്കു മുന്നിൽ അവതരിക്കുകയാണ്. ശക്തിസ്വരൂപിണിയായ ദുർഗയും രൗദ്രഭാവത്തിലെത്തുന്ന ഭദ്രകാളിയും സംഹാരരൂപിണിയായ മഹിഷാസുരമർദിനിയും ഐശ്വര്യദേവതയായ മഹാലക്ഷ്മിയും വിദ്യാദേവതയായ സരസ്വതിയുമെല്ലാം ആദിപരാശക്തിയുടെ ചൈതന്യഭാവങ്ങൾ. ‘‘മഹാകാളീ
സ്കന്ദജനനിയുടെ ആരാധനയാണ് നവരാത്രിയുടെ അഞ്ചാം ദിവസം നടക്കുക. ശിവശക്തിക്ക് യോഗശക്തിയാൽ ഉണ്ടായ പുത്രനാണ് സുബ്രഹ്മണ്യൻ. സുബ്രഹ്മണ്യൻ ഊർജരൂപത്തിലവതരിച്ച സമയം അഗ്നി ആ ഊർജത്തെ ആവാഹിക്കുവാൻ ശ്രമിച്ചു .
നവദുർഗ്ഗാ സങ്കല്പം അനുസരിച്ച് നവരാത്രിയുടെ നാലാമത്തെ ദിവസത്തിൽ ആരാധിക്കേണ്ട ദേവീ സ്വരൂപം കൂഷ്മാണ്ഡ എന്ന പേരിൽ അറിയപ്പെടുന്നു.
നിറങ്ങൾ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ഓരോരുത്തർക്കും ഓരോ നിറങ്ങളോടാണ് ഇഷ്ടം .ഓരോ രാശിക്കാര്ക്കും ഓരോ ഭാഗ്യ നിറങ്ങളുണ്ട് .സൂര്യരാശിപ്രകാരം നിത്യവും ഈ നിറത്തിലുള്ള വസ്ത്രമോ ആഭരണമോ മറ്റു വസ്തുക്കളോ ഉപയോഗിച്ചാൽ അത് ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവരുമെന്നാണ് വിശ്വാസം . അപ്രതീക്ഷിത ഭാഗ്യവും
പ്രകൃതിയെന്ന ശക്തിയാണു പ്രപഞ്ചപുരുഷന്റെ നിലനിൽപിന് ആധാരമെന്നു ഭാരതീയ തത്വചിന്ത. പ്രകൃതി–പുരുഷതത്വം എന്ന ആശയം തന്നെ ആ ചിന്തയിൽനിന്ന് ഉയരുന്നതാണ്. പ്രകൃതി എന്നതു സ്ത്രീത്വത്തിന്റെ പ്രതീകം. പ്രകൃതിയെ ആരാധിക്കുക എന്നാൽ സ്ത്രീത്വത്തെ ആരാധിക്കുക എന്നു കൂടിയാണ്. സ്ത്രീയെന്ന ശക്തിസ്വരൂപിണിയെ ദേവിയായി
അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയായ ചന്ദ്രഘണ്ഡാദേവിയുടെ പൂജയാണ് നവരാത്രിയുടെ മൂന്നാം ദിവസം നടത്തേണ്ടത്. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. ദേവിക്ക് പത്തുകൈകളുണ്ട്. ഓരോ കൈകളിലുമായ് പത്മം,
ദ്വിതീയം ബ്രഹ്മചാരിണീ അതായത് നവരാത്രിയുടെ രണ്ടാം ദിനം ബ്രഹ്മചാരിണീ ഭാവത്തിലാണ് ദേവിയെ ആരാധിക്കുന്നത്. ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി സ്വരൂപിണിയായ ദേവിയുടെ ശക്തിഭാവങ്ങളില് ബ്രഹ്മചാരിണീ ഭാവത്തിലാണ് നവരാത്രിയുടെ രണ്ടാം ദിനം ആരാധന.
ആശ്വിനമാസത്തിന്റെ വരവറിയിച്ച് ആകാശത്തിനു വെണ്മ ചാർത്തി ശാരദമേഘങ്ങൾ. ഇതാ, നവരാത്രിക്കു തുടക്കമായിരിക്കുന്നു. ഈ പുണ്യനാളുകളിൽ ശക്തിസ്വരൂപിണിയായ ദേവിയുടെ ആരാധനയിലൂടെ ശക്തിയും ഐശ്വര്യവും അറിവും നേടുകയാണു നാം.
മാതൃസ്വരൂപിണിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു, ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു
ഇരുട്ടിനെ വകഞ്ഞുമാറ്റാൻ വിറകിട്ടു കൂട്ടിയ ആഴിക്കു ചുറ്റുംനിന്ന് ദേശക്കാരായ ആളുകൾ താളത്തിൽ പല പാട്ടുകൾ പാടുകയാണ്. പാട്ടിനിടയ്ക്കു ചിലർ ഇറങ്ങിക്കളിക്കുന്നുമുണ്ട്. കുടംപൂജകളിയാണ്. ഇതോടെ നീലംപേരൂർ മകം പടയണി ആരംഭിക്കുകയായി. ചേരമാൻ പെരുമാൾ മണ്ഡപത്തിൽച്ചെന്ന് ക്ഷേത്രാധികാരി അതിനുള്ള അനുജ്ഞ വാങ്ങി.
ദുഷ്ടനിഗ്രഹം നടത്തിയ ദേവിയെ ആരാധിക്കുന്ന ഉൽസവമായാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നവരാത്രി ആഘോഷിക്കുന്നത്. ദക്ഷിണേന്ത്യയിൽ വിദ്യാരംഭത്തിനുള്ള ശുഭമുഹൂർത്തമായും ആയുധാപൂജാ വേളയായും നവരാത്രി കൊണ്ടാടുന്നു. നവരാത്രി ദിനങ്ങളിലെ വ്രതത്തിനും പ്രാധാന്യമുണ്ട്. വ്രതങ്ങളുടെ റാണിയാണ് നവരാത്രി വ്രതം എന്നാണ്
സർവവിദ്യയുടെയും അവിദ്യയുടെയും അധിപയും ത്രിമൂർത്തികൾക്കു പോലും ആരാധ്യയും ജഗത് മാതാവുമായ ദുർഗ്ഗയെ പ്രീതിപ്പെടുത്തുകയാണ് നവരാത്രി പൂജയിലൂടെ ലക്ഷ്യമിടുന്നത്. ആർഷ ഭാരതത്തിൽ പൗരാണികകാലം മുതൽ ആഘോഷിക്കാറുള്ളതാണ് നവരാത്രി. അന്ധകാരത്തിൻ മേൽ ,ആസുരതയുടെ മേൽ ,അജ്ഞതയുടെമേൽ എല്ലാമുള്ള നന്മയുടെ,വിജയമായാണ് നവരാത്രിയായി ആഘോഷിച്ചു വരുന്നത്.
ഒൻപതുദിനരാത്രങ്ങൾ, ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്കുപോലെ മനസ്സു തിളക്കിയെടുക്കാനുള്ള 9 ദിവസങ്ങൾ. ഭക്തിയായും സ്നേഹമായും ആഘോഷമായും ധൈര്യമായുമൊക്കെ നിറയുന്ന ദേവീചൈതന്യത്തെ മനസ്സിലേക്കെത്തിക്കാനുള്ള 9 നാളുകൾ.
പണം കായ്ക്കുന്ന മരം എന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും ചൈനീസ് വിശ്വാസങ്ങളിൽ യഥാർത്ഥത്തിൽ അത്തരമൊരു മരമുണ്ട്. ഫെങ് ഷൂയി വിശ്വാസപ്രകാരം അലങ്കാരത്തിന് ഉപയോഗിക്കുന്ന ക്രിസ്റ്റൽ മണി ട്രീ അഥവാ ഗുഡ് ലക്ക് മണി ട്രീയാണ് വീട്ടിലേയ്ക്ക് സമ്പത്തും ഐശ്വര്യവും കൊണ്ടുവരുന്നത്. സ്വർണം പൂശിയ ഇലകൾ, നാണയങ്ങൾ
പലരുടെയും ധാരണ ധനമുണ്ടായാൽ എല്ലാ ഐശ്വര്യങ്ങളും താനെയുണ്ടാകും എന്നാണ്. എന്നാൽ ധനമുള്ള പലർക്കും മറ്റു പല ഐശ്വര്യങ്ങളും ഇല്ല എന്നുള്ളതാണ് വാസ്തവം. അതുപോലെ ധനം മാത്രം ഇല്ലാതെ മറ്റു പല ഐശ്വര്യങ്ങളുമുള്ള ആൾക്കാരും ഉണ്ട്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ ‘സമ്പത്ത്’ എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ,
ജന്മനക്ഷത്രം ഒരു വ്യക്തിയുടെ ഉയർച്ചയെ സ്വാധീനിക്കുന്ന ഘടകമാണ്. മറ്റുള്ള ഘടകം പോലെ ജന്മനക്ഷത്രത്തിന്റെ സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രധാന ഘടകമാകാമെന്നാണ് ജ്യോതിഷം പറയുന്നത്. എങ്കിലും ജനനസമയമാനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകൾ വരാം. പൊതുവെ ഈ അഞ്ചുനാളുകാർ ഐശ്വര്യാപ്രദമായ ജീവിതം നയിക്കുന്നവരായിരിക്കും.
എറണാകുളത്ത് നോർത്ത് പറവൂരിൽ കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാറോട്ട് ദർശനമായും പാർവ്വതിയും വട്ട ശ്രീകാവിലിൽ പ്രതിഷ്ഠയുള്ള പെരുവാരം മഹാദേവക്ഷേത്രം പരമശിവൻ പരിവാരങ്ങളോടെ കുടികൊള്ളുന്നു . പരിവാരം ആണു പെരുവാരം ആയതെന്നു കരുതുന്നു. കന്നിമൂലയിൽ ഗണപതി. നാലമ്പലത്തിന് പുറത്ത് വടക്ക് പാലമര ചുവട്ടിൽ യക്ഷിയും
നവരാത്രികാലം ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെ ഒൻപതു ദിവസങ്ങളായി ആരാധിക്കുവാനുള്ള വേളയാണ്. ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം. കന്നിമാസത്തിലെ അമാവാസികഴിഞ്ഞു വരുന്ന വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ദിവസങ്ങളാണു നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടത്.
സപ്തഗിരീശ്വരന് അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തന്റെ അർഹതയ്ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെനിന്ന് എന്തെങ്കിലും കവർന്നെടുക്കാൻ ശ്രമിച്ചാൽ അവർക്കു ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം.
പുറമേ പ്രകടിപ്പിക്കാത്ത ഒരു വികാരമോ ചിന്തയോ ഒക്കെ നമ്മുടെ മുഖത്ത് നോക്കി ചിലർ കൃത്യമായി കണ്ടെത്താറില്ലേ. ഒരു വാക്കുപോലും പറയാതെ ഇവർ മനസ്സ് വായിച്ചു കളയും. മെന്റലിസമോ മുഖ ലക്ഷണശാസ്ത്രമോ അറിയാതെ ഉള്ളിലുള്ളത് മനസ്സിലാക്കാനുള്ള ഇവരുടെ കഴിവ് നമ്മളെ അദ്ഭുതപ്പെടുത്തുകയും ചെയ്യും. ചില രാശിക്കാർക്ക്
ഈശാനൻ എന്നാൽ പരമശിവൻ എന്നാണ് അർഥം. അഥവാ മഹാദേവന്റെ 5 മുഖങ്ങളിൽ ഒന്ന്. എന്നാൽ ഈശാന കോണിന്റെ അർഥം വടക്ക് കിഴക്കേ മൂല എന്നാണ്. ഈ മൂലയിൽ സകല ദേവന്മാരുടെയും സാന്നിധ്യം ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ജനിച്ച നക്ഷത്രപ്രകാരം അപ്രതീക്ഷിതമായി ഉയർന്ന സാമ്പത്തിക നിലയിലെത്തുന്ന ചില നക്ഷത്രക്കാരുണ്ട്. ജനന സമയപ്രകാരം ഭാഗ്യാനുഭവങ്ങളിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാമെങ്കിലും പൊതുവെ ഇക്കൂട്ടരുടെ സാമ്പത്തികനില ഭദ്രമായിരിക്കും. കാർത്തിക :ഈ നാളുകാർ പൊതുവെ വിദ്യാസമ്പന്നരായിരിക്കും. ജീവിതത്തിലുടനീളം സാമാന്യം
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ - മൂവാറ്റുപുഴ റോഡിൽ കീഴില്ലം ബസ്റ്റോപ്പിൽ നിന്ന് കീഴില്ലം - മാരാരി റോഡിൽ കൂടി ഒന്നര കിലോമീറ്റർ മാറിയാണ് കീഴില്ലം ആരുവല്ലികാവ് ദുർഗാ ഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 3 ഏക്കർ വനത്തിലാണ് ക്ഷേത്രം. വനദുർഗ ക്ഷേത്രം ആയതിനാൽ തന്നെ ഇവിടെ മേൽക്കൂരയില്ല. രണ്ട് ദേവിമാരും
ജന്മങ്ങളിൽ മഹത്തരം എന്ന് കരുതുന്ന മനുഷ്യ ജന്മം സവിശേഷ ബുദ്ധി കൊണ്ട് പരമമായ മോക്ഷത്തിന് ഹേതുവാണ്. അത് പൂർത്തീകരിക്കുന്നതിന് ആചരിക്കേണ്ട ഒന്നാണ് പിതൃപ്രീതി. അതിന് ഏറ്റവും ശ്രേയസ്കരമായ കാലമാണ് പിതൃപക്ഷം.
വാസ്തുവിന് പ്രാധാന്യം നൽകിയാണ് ഒട്ടുമിക്ക ഭവനങ്ങളും പണിതുയരുന്നത്. വീടുപണിയിലെ ഒരു പ്രധാന ഭാഗമാണ് കട്ടിളവയ്പ്പ് അഥവാ പ്രധാന വാതിലിന്റെ സ്ഥാപനം. മുഹൂർത്തം നോക്കി ആശാരിമാരുടെ സഹായത്തോടെ ഗൃഹനാഥനാണ് പ്രധാന വാതിൽ സ്ഥാപിക്കേണ്ടത്.
ഏത് സദ്യയിലും നടക്കുന്ന കാലത്തിനനുസരിച്ചും ചടങ്ങുകൾക്കനുസരിച്ചും വിഭവങ്ങളിൽ പല മാറ്റങ്ങളും വരാറുണ്ട്. മേടം, ഇടവം, മിഥുനം മാസങ്ങളിൽ നടക്കുന്ന കല്യാണസദ്യക്ക് മാമ്പഴ പുളിശ്ശേരിയും പൈനാപ്പിൾ കറിയും മറ്റുമുണ്ടാകും. ഓണസദ്യയും കല്യാണസദ്യയുമെല്ലാം ഏതാണ്ട് ഒരുപോലെ തന്നെയാണ് എന്നാൽ മരണാനന്തര ചടങ്ങുകളുടെ
ജ്യോതിഷ – രത്നശാസ്ത്ര പ്രകാരം ശനി ഗ്രഹത്തിന്റെ ഗുണഫലങ്ങൾ വർധിക്കാനും ദോഷം കുറയ്ക്കാനും ഈ രത്നം ധരിക്കാം. ഈ രത്നം ശരിയായ അളവിൽ ധരിച്ചാൽ 24 മണിക്കൂറിനകം ഗുണദോഷഫലം അറിയാം എന്നത് ഇന്ദ്രനീലത്തിന്റെ മാത്രം പ്രത്യേകതയാണ്. ജാതകത്തിലെ ശനിയുടെ ദുർബലത, നീചത്വം, ശത്രുഗ്രഹയോഗം 6–8–12 രാശി സ്ഥിതി എന്നിവ മൂലം ഉള്ള ദോഷം കുറയ്ക്കാൻ ധരിക്കാം.
അശ്വതി: ഗുണവർധനവിനും ദോഷ ശമനത്തിനുമായി ശാസ്താഭജനം നടത്തുക. ശാസ്താവിങ്കൽ ദർശനം നടത്തി എള്ളു പായസ നിവേദ്യം, പുഷ്പാഞ്ജലി ഇവ നടത്തിക്കുക. ഭരണി: ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ചൊവ്വാഴ്ചകളിൽ വ്രതമെടുത്ത് സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുക. കാർത്തിക: ദോഷശമനത്തിനായി വിഷ്ണു ഭജനം
ഓണമുണ്ണുമ്പോൾ നാം ചുറ്റുമുള്ളവരെയും ഊട്ടണം. ഈ വിശാലചിന്തയെ ഉറപ്പിക്കുന്ന ഒരാചാരം പണ്ടു മുതൽ ഇവിടെ ഉണ്ടായിരുന്നു. അതാണ് ഉറുമ്പൂട്ട്. അരിവറുത്തതിൽ ശർക്കരയും തേങ്ങാപീരയും ചേർത്തിളക്കി വാഴയിലക്കീറിൽ വീടിന്റെ പരിസരങ്ങളിലോ നാലു മൂലയ്ക്കോ വച്ച് ഉറുമ്പുകൾക്ക് ഓണപ്പങ്കു നൽകുന്നതാണു രീതി. ഇലക്കീറിന്റെ
മഹാബലി തമ്പുരാൻ തന്റെ പ്രജകളെ കാണാൻ എഴുന്നെള്ളുന്ന ദിവസമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങത്തിലെ തിരുവോണം നാളിലാണ് വാമനൻ അവതരിച്ചത് എന്നാണ് വിശ്വാസം. മലയാളികളുടെ മഹോത്സവമാണ് തിരുവോണം.കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം.
വിവാഹ താല്പര്യമില്ലാത്തവരുടെ ജാതകങ്ങൾ പരിശോധിച്ചാൽ മനസ്സിലാവുന്ന പ്രധാന കാര്യം അവരിൽ അധികം പേരുടെ ജാതകത്തിലും വിവാഹകാരകനായ ശുക്രന് മൗഢ്യമുണ്ട് എന്നുള്ളതാണ്. അല്ലെങ്കിൽ ഗുരു ശുക്ര പരസ്പര ദൃഷ്ടി ദോഷമുണ്ടാകും. ചില ജാതകങ്ങളിൽ ഏഴാം ഭാവാധിപനായ ഗ്രഹത്തിന് മൗഢ്യം വന്നാലും വിവാഹം നീണ്ടു പോകും. ഏഴാം ഭാവാധിപൻ
ഗണപതിയുടെ മുന്നിൽ നാളികേരം ഉടച്ചാൽ സകല വിഘ്നങ്ങളും അകലുമെന്നാണ് വിശ്വാസം. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൽ ഒഴിവാക്കാൻ കഴിയാത്തതാണ് നാളികേരം. ശബരിമലയ്ക്ക് പോകുന്നവർ നാളികേരം ഉടച്ചാണ് തീർഥയാത്ര തുടങ്ങുന്നത്. അഭിഷേകം ചെയ്യാനുള്ള നെയ്യ് തേങ്ങയിൽ നിറച്ചാണ് കൊണ്ടുപോകുന്നത്. പൂർണ കുംഭത്തിൽ നടുക്ക്
അമാവാസി അഥവാ കറുത്തവാവ് കഴിഞ്ഞു മൂന്നാമത്തെ ദിവസമാണ് തൃതീയ അഥവാ മൂന്നാം പിറ. ഈ ദിവസം രാത്രി യിൽ ചന്ദ്രനെ കാണുന്നത് വലിയ നേട്ടങ്ങൾക്ക് കാരണമാകും. എത്ര തന്നെ ആഗ്രഹിച്ചാലും ഈ ദിവസം ചന്ദ്രനെ കാണുക എന്നത് വലിയ ഭാഗ്യം തന്നെയാണ് സാക്ഷാൽ പരമശിവൻ അനുഗ്രഹിച്ചാൽ മാത്രമാണ് ഈ ദിവസം ചന്ദ്രനെ കാണാ ൻ സാധിക്കുക എന്നാണ് വിശ്വാസം.
വിനായക ചതുർഥി അല്ലെങ്കിൽ ഗണേശ ചതുർഥി എന്നറിയപ്പെടുന്നത് പരമശിവന്റെയും പാർവതിയുടെയും പുത്രനായ ഗണപതിയുടെ പിറന്നാൾ ദിനമാണ്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും പ്രാധാന്യത്തോടെയാണ് വിനായക ചതുർഥി ആഘോഷിക്കുന്നത്. അന്നേദിവസം പല ക്ഷേത്രങ്ങളിലും ഗജപൂജയും ആനയൂട്ടും നടക്കുന്നു. ഒരിക്കൽ ചതുർഥി ദിനത്തിൽ
ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഒരു നല്ല നാളിന്റെ ഓർമപുതുക്കലാണ് ഓണം. പഞ്ഞകർക്കിടകത്തിന്റെ കാറും കോളും മാറി പുതുവർഷ പുലരിയുമായി വന്നെത്തുന്ന ചിങ്ങ മാസം മലയാളികൾക്ക് ആണ്ടു പിറപ്പാണ്. ഒരു കാലത്ത് സമൃദ്ധിയുടെ വിളവെടുപ്പു കാലമായിരുന്നു ചിങ്ങം.
ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ സെപ്റ്റംബർ 07 ശനിയാഴ്ചയാണ് വിനായകചതുർഥി.
എറണാകുളം ജില്ലയിലെ എളമക്കരയ്ക്ക് സമീപമാണ് 1600 വർഷങ്ങളോളം പഴക്കമുള്ള പേരണ്ടൂർ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാർത്യായനി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ദുർഗാ ഭഗവതിയുടെ ഒൻപത് രൂപങ്ങളിൽ ആറാമത്തേതാണ് കാത്യായനി. നവരാത്രിയുടെ ആറാമത്തെ ദിവസം കാത്യായനിയായ ഭഗവതിക്ക് പ്രത്യേക ആരാധനയുണ്ട്.
ഭഗവാൻ ശിവശങ്കരന് പ്രധാനമാണ് തിങ്കളാഴ്ചകളിലെ ഭജനം. ഇന്ന് ശ്രാവണമാസത്തിലെ തിങ്കളാഴ്ചയും ഭദ്രകാളീ പ്രീതികരമായ അമാവാസിയും ചേർന്ന് വരുന്ന സവിശേഷദിനം. സർവ ചരാചരങ്ങളുടെയും മാതാവായ ഭഗവതി തന്നെയാണ് ഭദ്രകാളി. ദുഷ്ട നിഗ്രഹത്തിനായി അവതരിച്ച രൂപമാണിതെങ്കിലും ഭക്തരിൽ മാതൃസ്വരൂപിണിയാണ് ദേവി. ഭദ്രകാളിയെ ആരാധിച്ചാൽ ജീവിതത്തിലെ ഏതു പ്രതിസന്ധിഘട്ടത്തെയും അതിജീവിക്കാനും ഗ്രഹദോഷങ്ങൾ അകറ്റാനുമാകുമെന്നാണ് വിശ്വാസം. ഇന്ന് ശിവപ്രീതികരമായ പഞ്ചാക്ഷരീ സ്തോത്രവും ഭദ്രകാളീ പ്രീതികരമായ ഭദ്രകാളിപ്പത്തും ജപിക്കാവുന്നതാണ്.
മഹാദേവന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർഥമാക്കുന്നത്. അന്നേദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തുന്നത് അതിവിശിഷ്ടമാണ്.
ഏകാദശികളില് ഏറെ പ്രാധാന്യമുള്ളതാണ് അജ ഏകാദശി. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിക്ക് അജ ഏകാദശി എന്നാണ് പറയുന്നത്. 2024 ഓഗസ്റ്റ് 29 വ്യാഴാഴ്ചയാണ് ഈ വർഷത്തെ അജഏകാദശി അനുഷ്ഠിക്കേണ്ടത്. വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്ന ഈ ഏകാദശി വ്രതത്തിലൂടെ സർവ പാപങ്ങളും അകലും എന്നാണ് വിശ്വാസം . എല്ലാ ഏകാദശി
മനുഷ്യന്റെ ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിലും ഭാഗ്യത്തിനും ഒരു പങ്കുണ്ട്. എല്ലാ ഘടകങ്ങൾക്കും ഒപ്പം ഭാഗ്യം കൂടി ഒത്തുചേരുമ്പോഴാണ് ജീവിതത്തിന്റെ വിജയസാധ്യത ഏറുന്നത്. എന്നാൽ ഭാഗ്യം വരുന്ന വഴി ഏതാണെന്ന് മുൻകൂട്ടി പറയുന്നത് അത്ര എളുപ്പമല്ല. നല്ല മനസ്സും കഠിനാധ്വാനവും സത്പ്രവർത്തികളും ചെയ്യുന്നവർക്ക്
ഭാഗവതം ദശമസ്കന്ധത്തെ അടിസ്ഥാനമാക്കി ശ്രീകൃഷ്ണാവതാര കഥ– കംസവധം വരെ തയാറാക്കിയത്: എ. കെ രവീന്ദ്രൻ വര: വിഷ്ണു വിജയൻ
എത്രയോ ശ്രീകൃഷ്ണക്ഷേത്രങ്ങൾക്കു മുന്നിലൂടെയാണ് ഓരോ ദിവസവും പതിനായിരങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്. അവിടെയൊന്നും ഇറങ്ങാതെ അവരെല്ലാം ഗുരുവായൂരിനെ മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തുകൊണ്ടാകാം? സ്ഥലം, ബിംബം, പ്രതിഷ്ഠ എന്നിവയുടെ മാഹാത്മ്യം കാരണമാകാം. ഭൂലോകവൈകുണ്ഠമാണു ഗുരുവായൂർ എന്ന നാരായണീയ
കറുത്ത പക്ഷത്തെ അഷ്ടമിദിവസം അർധരാത്രി. കൂരിരുട്ടിൽ തെളിയുന്ന അമ്പിളിക്കല പോലെ ഉണ്ണിക്കണ്ണൻ അവതരിച്ചു.അഷ്ടമിയും രോഹിണിയും ചേർന്ന രാത്രിയായിരുന്നു അത്. അതുകൊണ്ട് കണ്ണന്റെ പിറവി അഷ്ടമിരോഹിണിയായി.ചിങ്ങമാസത്തിലെ കറുത്ത പക്ഷ അഷ്ടമി അർധരാത്രി വരുന്ന ദിവസമാണ് കേരളത്തിൽ ശ്രീകൃഷ്ണജയന്തിദിനമായി
ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ജന്മാഷ്ടമി. ദീപങ്ങൾ തെളിയിച്ച്, പാട്ടുകൾ, നൃത്തങ്ങൾ, ഉറിയടി മത്സരം, ശോഭാ യാത്രകൾ എന്നിവയോടെ ഇത് ആഘോഷിക്കപ്പെടുന്നു. കൃഷ്ണാഷ്ടമി അഥവാ ഗോകുലാഷ്ടമി എന്നറിയപ്പെടുന്ന ഈ ഉത്സവംശ്രാവണത്തിലെ കൃഷ്ണ പക്ഷം എട്ടാം ദിവസമാണ് കൊണ്ടാടുന്നത്. ഓഗസ്റ്റ് 26നാണ് ഈ വർഷത്തെ ജന്മാഷ്ടമി.
കണ്ണിന് കുളിർമനൽകുക എന്നതിലുപരി താമസസ്ഥലത്തിന് ചുറ്റുമുള്ള ചെടികളും മരങ്ങളും നമ്മുടെ ആരോഗ്യത്തിലും മാനസിക സന്തോഷത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും ജീവിത പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ചില ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് ഗുണഫലങ്ങൾ നൽകിയേക്കാം. നമ്മുടെ നാട്ടിലെ വീട്ടുമുറ്റങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ചെമ്പരത്തി.
മുഖ ലക്ഷണം ശരീരത്തിന്റെ അവയവങ്ങളുടെ പ്രത്യേകതകൾ എന്നിവയെ അടിസ്ഥാനമാക്കി ഓരോ വ്യക്തിയുടെയും ഭൂതവും ഭാവിയും വർത്തമാനവും എല്ലാം വിശകലനം ചെയ്യുന്ന ജ്യോതിശാസ്ത്ര ശാഖയാണ് സാമുദ്രിക ശാസ്ത്രം. സാമുദ്രിക ശാസ്ത്രപ്രകാരം ഓരോ അവയവത്തിന്റെയും ആകൃതി, ഘടന, നിറം, അടയാളങ്ങൾ എന്നിവ ഓരോരുത്തരുടെയും വ്യക്തിത്വവുമായി
ഒരാളുടെ കയ്യിലെ ധനരേഖ കണ്ടാൽ തന്നെ അയാളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. ഈ രേഖയെ തന്നെ ഊർധ്വ രേഖയെന്നും വിളിക്കുന്നു. ആയുർരേഖ തള്ളവിരലിനും ചൂണ്ടു വിരലിനും ഇടയിൽ നിന്നും ആരംഭിച്ച് വളഞ്ഞ് താഴോട്ടാണ് വരുന്നത്. ബുദ്ധിരേഖയും ഹൃദയരേഖയും കൈയുടെ കുറുകെയാണ് വരുന്നത്. ഇതിൽ ഏറ്റവും
12 രാശികളിലായാണ് ഗ്രഹനില എഴുതുന്നത്. മേട മാസത്തിലാണ് ജനനം എങ്കിൽ സൂര്യൻ മേടം രാശിയിൽ ആയിരിക്കും. ഒരാൾ ജനിച്ച മാസം പറയുമ്പോൾ തന്നെ ഈ രീതിയിൽ സൂര്യൻ എവിടെയാണെന്നും നക്ഷത്രം പറയുമ്പോൾ ചന്ദ്രൻ എവിടെയാണെന്നും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ചില നക്ഷത്രങ്ങൾ രണ്ട് രാശിയിലായി വരും. അത്തരം
ജാതകത്തിലെ ഗ്രഹദോഷങ്ങൾക്ക് പരിഹാരമായും ചാരവശാലുള്ള ദോഷങ്ങൾക്ക് പരിഹാരമായും വ്രതങ്ങളും ക്ഷേത്രദർശനങ്ങളും കൂടാതെ അതാത് ഗ്രഹങ്ങൾക്കുള്ള ധാന്യങ്ങൾ കൊണ്ട് നിവേദ്യം സമർപ്പിക്കുകയും അതുകൊണ്ടുണ്ടാക്കിയ ആഹാരങ്ങൾ കഴിക്കുകയും ദാനം ചെയ്യുകയുമൊക്കെ ദോഷപരിഹാരമാണെന്ന് ജ്യോതിഷം പറയുന്നു. ഓരോ ഗ്രഹദോഷങ്ങൾക്കും ഓരോ
ഇന്ന് സവിശേഷമായ ആവണി അവിട്ടദിനം . ഈ ദിനത്തിൽ വിശ്വാമിത്ര മഹര്ഷിയാൽ വിരചിതമായ ഗായത്രി മന്ത്രം ജപിക്കുന്നത് ഇരട്ടി ഫലദായകമാണ്. അതീവ ശ്രേഷ്ഠമായ ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവാണ്. ഇന്ന് അസ്തമയത്തിനു മുന്നേ 108 തവണ ഗായത്രി ജപിക്കുന്നത് മോക്ഷദായകമാണ്.
ആവണി അവിട്ടം 'ഉപക്രമം' എന്നും അറിയപ്പെടുന്നു, അതായത് വേദപഠനത്തിന്റെ ആരംഭം കുറിക്കുന്ന ദിനം. ഇത് ബ്രാഹ്മണ സമൂഹത്തിന്റെ ഒരു പ്രധാന ആചാരമാണ്. ഹിന്ദു കലണ്ടറിലെ ശ്രാവണ പൗർണമിയിൽ ഇത് ആചരിക്കുന്നു. രക്ഷാബന്ധൻ ദിനവുമാണിത്. ഈ വർഷം ആവണി അവിട്ടം 2024 ഓഗസ്റ്റ് 19 തിങ്കളാഴ്ചയാണ്. ആവണി എന്ന വാക്ക് തമിഴ് മാസത്തെ
സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു. അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും. 2024 ഓഗസ്റ്റ് 16 വെള്ളിയാഴ്ച സൂര്യൻ കർക്കടകം രാശിയിൽ നിന്ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കും. ഇത് ചിങ്ങ രവിസംക്രമം എന്നാണ് അറിയപ്പെടുന്നത്.
വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ അനവധി സ്ത്രീജന്മങ്ങൾ പുരാണങ്ങളിലും ചരിത്രത്തിലും വാർത്തമാനകാലത്തിലും ഉണ്ട്,അത്തരത്തിൽ പെട്ട ഒരാളാണ് ആധി കാവ്യമായ രാമായണത്തിലെ ഊർമിള. രാമായണത്തിലെ ഏറ്റവും ത്യാഗപരിതമായ ജീവിതമായിരുന്നു ഊർമിളയുടേത്. ശ്രീ രാമചന്ദ്രന്റെ നിഴലായി എപ്പോലും കഴിയുക എന്നതാണ് ലക്ഷമണന്റെ നിയോഗം. വനവാസ നിച്ഛയം ഉണ്ടായി രാമ ലക്ഷ്മണന്മാർ കാട്ടിലേക്ക് പോകുവാൻ തീരുമാനിക്കുകയാണ്, ഭാരതീയ ഇതിഹാസത്തിലെ ധർമ്മ പത്നി രാമനോടൊപ്പം പോവുകയാണ്.
രാമായണം നമ്മെ പഠിപ്പിക്കുന്ന മഹത്തായ ഒട്ടനവധി പാഠങ്ങളുണ്ട്, മാതൃ സ്നേഹം, പിതൃ ഭക്തി, സഹോദര സ്നേഹം, പതിവ്രതയായ ഒരു ഭാര്യ, ഒരു ഉത്തമ രാജാവ് എങ്ങനെ പ്രജാ തൽപരനായിരിക്കണം ...അങ്ങനെ അനേകം പാഠങ്ങൾ....ഇവയിൽ പലതിനും ആധുനിക ലോകത്ത് വളരെ പ്രസക്തിയുണ്ട്....ഇവയിൽ എന്നെ സ്വാധീനിച്ചത് 'വിശസ്തരായ സുഹൃത്തുക്കൾ'
അസുരഗുരു ശുക്രനെ ഉപദേശാർഥം സമീപിച്ചു രാവണൻ. ദേവപ്രീതിക്കായി ഹോമം നടത്താനാണ് ലഭിക്കുന്ന ഉപദേശം. അംഗദന്റെ നേതൃത്വത്തിൽ വാനരപ്പട എങ്ങനെയെല്ലാം ശ്രമിച്ചിട്ടും ഹോമത്തിൽ മുഴുകിയ രാവണന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കാനാകുന്നില്ല.മണ്ഡോദരിയെ അപമാനിക്കുകയേ ഇനി വാനരർക്കു വഴിയുള്ളൂ. ഭാര്യാവിലാപം കേട്ട് രാവണന്റെ ഹോമം മുടങ്ങുന്നു.വേണ്ടപ്പെട്ടവരെയെല്ലാം യമപുരിക്കയച്ച് ഇനി താൻ മാത്രമായി രക്ഷപ്പെടാനില്ലെന്നുറച്ച് അയാൾ വീണ്ടും യുദ്ധക്കളത്തിലേക്ക്. ഇപ്പോഴും എണ്ണമറ്റ സൈനികരുണ്ട് രാവണപക്ഷത്ത്.
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പര്യവസാനിക്കുന്നത് ഫലശ്രുതിയോടെയാണ്. പരമശിവനാൽ ചൊല്ലപ്പെട്ട അത്യുത്തമോത്തമമായ അദ്ധ്യാത്മരാമായണം, പാരായണം ചെയ്താലും കേട്ടാലും കൈവരുന്ന ഗുണങ്ങളാണ് ഫലശ്രുതിയിൽ വിവരിക്കുന്നത്. മൈത്രീകരവും ധനധാന്യാവൃദ്ധിപ്രദവുമായ അദ്ധ്യാത്മരാമായണം പഠിച്ചവർക്ക് ആ ജന്മത്തിൽത്തന്നെ മുക്തി സിദ്ധിക്കുന്നതാണ്.
പാശ്ചാത്യ ജ്യോതിഷ പ്രകാരം ഓഗസ്റ്റ് മാസത്തിൽ ജനിച്ചവരുടെ ബർത്ത് സ്റ്റോൺ ആണ് പെരിഡോട്ട്. പാവപ്പെട്ടവരുടെ മരതകം. ഈജിപ്റ്റിന്റെ ദേശീയ രത്നമായും പെരിഡോട്ട് അറിയപ്പെടുന്നു. ഇളം കറുകപ്പുല്ലിന്റെ നിറം, തത്തമ്മ പച്ച, ഒലീവിന്റെ പച്ചനിറം, ഇളം മഞ്ഞ കലർന്ന പച്ചനിറത്തിൽ ഈ രത്നം ലഭിക്കുന്നു. മഗ്നീഷ്യം, ഇരുമ്പ്,
'സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം' എന്നാണല്ലോ ശിവപുരാണത്തിൽ പറയുന്നത്. 1200 മലയാള പുതുവർഷദിനം ആരംഭിക്കുന്ന ഓഗസ്റ്റ് 17 ശനിയാഴ്ച പ്രദോഷം വരുന്നു. അന്നേദിവസം ശ്രവണ മാസത്തിൽ വരുന്ന മുപ്പെട്ടു ശനി പ്രദോഷവും ചിങ്ങമാസം മാസം ഒന്നാം തീയതിയും കൂടെ ആയതിനാൽ വ്രതം അനുഷ്ഠിക്കുന്നത് നാലിരട്ടി ഫലദായകമാണ്.
രാവണനിഗ്രഹശേഷം വിഭീഷണാഭിഷേകവും ചെയ്തു സീതയെ സ്വീകരിച്ചു ശ്രീരാമദേവൻ അയോധ്യാപ്രവേശം നടത്തുന്നു. വാമദേവ-ജാബാലി-ഗൗതമ-വാൽമീകി-വസിഷ്ഠ മഹർഷിമാരും ബ്രാഹ്മണ ശ്രേഷ്ഠരും ചേർന്ന് രാമദേവന് അഭിഷേകം ചെയ്യുന്നു. തദവസരത്തിൽ ഹനുമാൻ ചാമരം വീശി, ശത്രുഘ്നൻ കുടചൂടി ,ലോകപാലന്മാരും ഉപദേവതകളും ആകാശത്തിൽ സ്ഥിതി ചെയ്തു.
ഹിമവാനെ കടന്ന് കൈലാസത്തിലെത്തി അവിടെ ഋഷഭാദ്രിയിലുള്ള ദിവ്യൗഷധങ്ങൾ എത്തിക്കാനാണ് ജാംബവാൻ ഹനൂമാനോടു നിർദേശിക്കുന്നത്. മേരുവിനോളം വളരുന്ന ഹനൂമാൻ അലറുന്നത് രാക്ഷസസമൂഹത്തെയാകെ ഞെട്ടിക്കുന്നു. ഹനൂമാന്റെ പുറപ്പാട് ചാരന്മാരിൽനിന്നറിഞ്ഞ രാവണൻ മാതുലനായ കാലനേമിയുടെ ഗൃഹത്തിലേക്ക് രാത്രിതന്നെ പുറപ്പെടുകയാണ്.
കാസർഗോഡ് ജില്ലയിൽ അജാനൂർ ഗ്രാമപഞ്ചായത്തിലെ മടിയൻ എന്ന പ്രദേശത്താണ് മടിയൻ കൂലോം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹോസ്ദുർഗ് താലൂക്കിന്റെ ആസ്ഥാനമായ കാഞ്ഞങ്ങാട് നിന്നും അഞ്ച് കിലോമീറ്റർ ദുരെയാണ് ഈ ക്ഷേത്രം. കാളരാത്രിയും ക്ഷേത്ര പാലകനുമാണ് (പാർവതിയും പരമേശ്വരനും) ഇവിടുത്തെ പ്രധാന ആരാധനാ മൂർത്തികൾ. വൈരജാതൻ,
ഭയാനകമായ രാമരാവണയുദ്ധം തുടരവേ അഗസ്ത്യമുനി ശ്രീരാമദേവനെ കാണുവാൻ എത്തുന്നു. അഗസ്ത്യമുനി എല്ലാ ദിവസവും ആദിത്യ ഹൃദയമന്ത്രം ജപിക്കേണ്ടുന്നതിന്റെ കാരണവും മന്ത്രത്തിന്റെ പ്രാധാന്യവും വിശദീകരിക്കുന്നു. ''ദേവന്മാരും കിന്നര ചാരണന്മാരും താപസന്മാരും യക്ഷന്മാരും എന്തിന് മാനുഷനും അങ്ങനെ എല്ലാവരും
രാജാവിനെ സന്തോഷിപ്പിക്കുന്ന ഉപദേശമല്ല കുംഭകർണനു നൽകാനുള്ളത്. തെറ്റുതിരുത്തി ശ്രീരാമനെ ഭജിക്കണമെന്നാണ് ജ്യേഷ്ഠനോടു പറയാനുള്ളത്. പക്ഷേ, ആരു കേൾക്കാൻ! എന്തായാലും ഇനി ജ്യേഷ്ഠനു വേണ്ടി യുദ്ധത്തിനു പുറപ്പെടുക തന്നെ. ക്രോധത്താൽ ജ്വലിച്ചു കൊണ്ട് അദ്ദേഹം ആജ്ഞാപിക്കുന്നത് രാമാദികളെ വധിച്ചു വരാനാണല്ലോ. യുദ്ധഭൂമിയിൽ വിഭീഷണനും കുംഭകർണനും സഹോദരസ്നേഹത്താൽ പരസ്പരം ആശ്ലേഷിക്കുന്നുണ്ട്.
ഗരുഡന്റെ വരവോടെ നാഗാസ്ത്രബന്ധനം ക്ഷണനേരത്തിൽ ഇല്ലാതെയായി. ഏഴു സമുദ്രങ്ങളും ഏഴു പർവതങ്ങളും കടന്ന് സുവർണാദ്രിപോലെയാണ് സർപ്പനാശകനായ ഗരുഡൻ പറന്നെത്തിയത്. ഇന്ദ്രജിത്ത് വീട്ടിലെത്തുംമുൻപേ വാനരപ്പട വീണ്ടും യുദ്ധത്തിനിറങ്ങിയെന്ന വാർത്ത രാവണനെ അദ്ഭുതപ്പെടുത്തുന്നു.
രാമരാവണയുദ്ധം അതിഭയാനകമായ രീതിയിൽ പുരോഗമിക്കുന്നു. രാമബാണമേറ്റ് തളരുന്ന രാവണൻ പക്ഷേ ഭയക്കുന്നില്ല. എങ്കിലും രാവണന്റെ തേരാളി തേര് തിരിച്ചോടിക്കുന്നു. ക്രുദ്ധനായ രാവണൻ തേരാളിയെ ശകാരിക്കുന്നു. ''രാമനോട് സ്നേഹമുണ്ടായിട്ടല്ല എന്റെ സ്വാമിയ അതിരറ്റു സ്നേഹിക്കുന്നതിനാലാണ് തേര് തിരിച്ചോടിച്ചത്.
ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങൾക്കും സംഖ്യയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരുണ്ട്. ഫോൺ നമ്പർ മാറുമ്പോൾ, വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ അതിലെ നമ്പറുകൾ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കാത്തവരുടെ എണ്ണം വിരളം. ഓരോ സംഖ്യകൾക്കും അതിന്റേതായ ശക്തിയുണ്ട്. ഇത്തരം ഭാഗ്യ സംഖ്യകൾക്ക് പ്രത്യേക സ്പന്ദനവും ശക്തിയുമൊക്കെയുണ്ടെന്നാണ് സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ പറയുന്നത്.
അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിലെ യുദ്ധകാണ്ഡത്തിലെ സുപ്രധാന രംഗമാണ് കുംഭകർണവധം. അതിരൂക്ഷ യുദ്ധത്തിനൊടുവിൽ കുംഭകർണൻ രാമബാണമേറ്റ് നിലംപതിക്കുന്നു. സകല ദേവന്മാരും താപസന്മാരും യക്ഷ–ഗന്ധർവ–അപ്സരസ്സുകളും ഭക്ത്യാദരപൂർവം പുഷ്പവൃഷ്ടി ചെയ്യുന്നു.
വൈകാനുണ്ടായ കാരണം ഏറെ സ്നേഹാദരങ്ങളോടെ ആരായുകയാണ് ശുകനോടു രാവണൻ. രാമലക്ഷ്മണന്മാരുടെ വരവും സർവലോകങ്ങളും ഭസ്മമാക്കാൻ സന്നദ്ധരായി, ഭൂമി കുലുങ്ങുംവിധം ഗർജിച്ച് നിർഭയരായെത്തിയിരിക്കുന്ന വാനരപ്പടയുടെ സാന്നിധ്യവും ശുകൻ അറിയിക്കുന്നു. ശുകന്റെ തത്വപ്രഭാഷണമാണ് തുടർന്ന്.
ശ്രാവണ മാസം ഭഗവാൻ മഹാവിഷ്ണുവിന് പ്രാധാന്യം ഉള്ള പോലെ മഹാദേവനും പ്രധാനമാണ് . ഈ പുണ്യമാസത്തിലെ തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ടിച്ചു ഭഗവാനെ ഭജിക്കുന്നത് അത്യുത്തമമാണ് . സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമത്രേ.
ആകാശമാർഗേണ രാമസന്നിധിക്കു മുകളിലെത്തി വിഭീഷണൻ ആഗമനോദ്ദേശ്യം ഉച്ചത്തിൽ ഉണർത്തിക്കുന്നു. സംശയദൃഷ്ടിയോടെയാണ് സുഗ്രീവൻ വിഭീഷണന്റെ വരവിനെ കാണുന്നത്. ശത്രുപക്ഷത്തുള്ളവരെ മിത്രമെന്നു വിശ്വസിക്കുന്നതിലും നന്ന് ശത്രുക്കളെത്തന്നെ വിശ്വസിക്കുന്നതാണെന്ന് സുഗ്രീവൻ അഭിപ്രായപ്പെടുന്നു. എന്നാൽ വിഭീഷണനെ
ഘോരയുദ്ധത്തിനൊടുവിൽ ശ്രീരാമദേവൻ കുംഭകർണനെ വധിക്കുന്നു. ദേവന്മാരും മഹർഷികളും ഗന്ധർവന്മാരും കിന്നര ചാരണ കിംപുരുഷന്മാരും അപ്സരസ്സുകളും ഒക്കെ പുഷ്പവർഷം ചെയ്തു ഭക്തിപൂർവം ഭഗവാനെ പുകഴ്ത്തുന്നു. ദേവമുനീശ്വരനായ നാരദ മഹർഷിയും എത്തിച്ചേരുന്നു. ശ്യാമള കോമള ബാണ ധനുർധരനായ ശ്രീരാമദേവനെ നാരദ മഹർഷി
കാളിദാസന്റെ മേഘദൂതിൽ പരാമർശിക്കുന്ന കാലമാണ് ശ്രാവമാസം. ചൂട് ശമിച്ചു മഴക്കാലമാണിത്. ജൂലൈ- ഓഗസ്റ്റ് മാസക്കാലം. തമിഴ് കലണ്ടറിൽ ഇത് ആവണി എന്നറിയപ്പെടുന്നു. ചാന്ദ്ര മത കലണ്ടറുകളിൽ, ശ്രാവണം അമാവാസിയിൽ അല്ലെങ്കിൽ പൂർണ ചന്ദ്രനിൽ ആരംഭിക്കുന്നു.
Results 1-100 of 2855