Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്ത് കാര്യത്തിനിറങ്ങിയാലും തടസ്സമാണോ? വഴിയുണ്ട്!

x-default വെറുതെ ആഗ്രഹപൂർത്തീകരണത്തിനായി മാത്രം വഴിപാടുകൾ നടത്തുന്നത് നന്നല്ല .തികഞ്ഞ ഭക്തിയോടു കൂടി ഭഗവാനിൽ അർപ്പിക്കുന്ന വഴിപാടുകൾ ഉത്തമ ഫലം നൽകുമെന്നാണ് വിശ്വാസം.

പ്രപഞ്ച സ്രഷ്ടാവായ ഈശ്വരന് നമ്മളിൽ നിന്ന് യാതൊന്നും ആവശ്യമില്ല .നാം നമ്മെത്തന്നെ ഈശ്വരനിൽ സമർപ്പിക്കുന്നതിന് പ്രതീകമായാണ് വഴിപാടുകൾ നടത്തുന്നത്. ഒന്നും ആഗ്രഹിക്കാതെ ഭക്തിയോടെ വഴിപാടുകൾ നടത്തുന്നതാണ് ഏറ്റവും ഉത്തമം .വെറുതെ ആഗ്രഹപൂർത്തീകരണത്തിനായി മാത്രം വഴിപാടുകൾ നടത്തുന്നത് നന്നല്ല .തികഞ്ഞ ഭക്തിയോടു കൂടി ഭഗവാനിൽ അർപ്പിക്കുന്ന വഴിപാടുകൾ ഉത്തമ ഫലം നൽകുമെന്നാണ് വിശ്വാസം.

ക്ഷേത്രങ്ങളിൽ പൊതുവായി നടത്താറുള്ള വഴിപാട്‌ ഫലങ്ങൾ 

  • മാല വഴിപാട് - മാനസിക സുഖം 
  • പായസം വഴിപാട്‌- ധനധാന്യ വർദ്ധന 
  • വിളക്ക് വഴിപാട്‌- ദുഃഖ നിവാരണം 
  • ചുറ്റുവിളക്ക് -പാപശാന്തി, യശസ്സ്, മനഃശാന്തി 
  • പുഷ്പാഞ്ജലി - ആയുരാരോഗ്യവർദ്ധന 
  • അന്നദാനം - ദാരിദ്ര്യദുഃഖശമനം , പിതൃപ്രീതി
  • അഭിഷേകം- സര്‍വരോഗശാന്തി

ഗണേശപ്രീതികരമായ വഴിപാടുകൾ

x-default
  • കറുകമാല - തടസ്സങ്ങൾ മാറാൻ 
  • മുക്കുറ്റിമാല - ദാമ്പത്യ ഭദ്രതയ്ക്ക് 
  • ഗണപതിഹോമം - വിഘ്‌ന ദുരിത നിവാരണം 
  • കറുകഹോമം -ബാലാരിഷ്ഠ മുക്തി, രോഗശമനം 
  • നാളികേരമുടയ്ക്കൽ - സർവ വിഘ്‌നശാന്തി 

സരസ്വതീപ്രീതികരമായ വഴിപാടുകൾ 

  • സാരസ്വതമന്ത്ര അര്‍ച്ചന   - വിദ്യാഗുണം, ജ്ഞാനലബ്ധി 
  • പനിനീർ അഭിഷേകം -സരസ്വതീ കടാക്ഷം,പ്രശസ്‌തി 

ശിവപ്രീതികരമായ വഴിപാടുകൾ 

x-default
  • കൂവള മാല- ഐശ്വര്യ വർധന , മുജ്ജന്മപാപ നാശം,
  • ജലധാര - രോഗ ദുരിത ശാന്തിക്ക് 
  • ചുറ്റുവിളക്ക് - മനഃശാന്തി 
  • മൃത്യുഞ്ജയഹോമം ,അർച്ചന - ആയുർ സൗഖ്യത്തിന്‌
  • വെള്ളനിവേദ്യം -ദാരിദ്ര ശമനം
  • ഭസ്മാഭിഷേകം - ബുദ്ധിക്കു ഉണർവിന്

വിഷ്ണുപ്രീതികരമായ വഴിപാടുകൾ

  • പാൽപായസം -ധനധാന്യ വർദ്ധന
  • സുദർശനഹോമം -രോഗശാന്തി 
  • നെയ്യ് വിളക്ക് - നേത്രരോഗശമനം , അഭിഷ്ടസിദ്ധി
  • സന്താന ഗോപാല മന്ത്രാര്‍ചന - സത് സന്താന ലാഭം 
  • വെണ്ണനിവേദ്യം -ബുദ്ധിവികാസത്തിന്
  • സഹസ്രനാമ അര്‍ച്ചന - ഐശ്വര്യം , മംഗളസിദ്ധി 
  • ഭാഗ്യ സൂക്താര്‍ചന - ഭാഗ്യസിദ്ധി , സാമ്പത്തികഅഭിവൃദ്ധി
  • പുരുഷ സൂക്താര്‍ചന  - ഇഷ്ട സന്താന ലബ്ധി 
  • ആയുര്‍ സൂക്താര്‍ചന - ആയുര്‍വര്‍ദ്ധന , രോഗമുക്തി
  • പാലഭിഷേകം - ക്രോധം നിമിത്തമുള്ള കുടുംബസമാധാനമില്ലായ്മക്കു അറുതി  

ദേവീപ്രീതികരമായ വഴിപാടുകൾ 

astro-daily-
  • നാരങ്ങാ വിളക്ക് -രാഹുദോഷ നിവാരണം ,വിവാഹതടസ്സം നീക്കാനും
  • ഭഗവതി സേവ - ദുരിതനിവാരണം
  • രക്ത പുഷ്പാഞ്ജലി - അഭിഷ്ടസിദ്ധി
  • ലളിതാസഹസ്രനാമാര്‍ച്ചന -കുടുംബാഭിവൃദ്ധി 

സുബ്രമണ്യപ്രീതികരമായ വഴിപാടുകൾ

  • കാവടിയാട്ടം വഴിപാട് - ഐശ്വര്യലബ്ധി
  • നാരങ്ങാമാല - മാനസിക സുഖം

നാഗരാജാപ്രീതികരമായ വഴിപാടുകൾ 

  • ആയില്യപൂജ - സർപ്പദോഷശമനം,രോഗശാന്തി 
  • നൂറും പാലും - സന്താന ലാഭം, ദീർഘായുസ്സ് 
  • മഞ്ഞൾപൊടി സമർപ്പണം - ദോഷശമനം 

ശാസ്താപ്രീതികരമായ വഴിപാടുകൾ 

  • ചന്ദനം ചാര്‍ത്തല്‍ - ഉഷ്ണ ചര്‍മരോഗശമനം, ഇഷ്ടസിദ്ധി
  • നെയ്യഭിഷേകം - സന്താനഭാഗ്യം 
  • നീരാഞ്ജനം- ശനിദോഷ നിവാരണം ,മനഃസുഖം,വായുരോഗശമനം.