Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമയം നന്നായിയെന്നു കരുതി വെറുതെ ഇരുന്നാൽ പറ്റുമോ?

Time and stars

എന്റെ ജനനം 1966 ഏപ്രിൽ 6–ാം തീയതി രാവിലെ 8 മണി. ഒരു ജ്യോത്സ്യനെ സമീപിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, ഈ കഴിഞ്ഞ ജനുവരിയിൽ വന്ന ശനിമാറ്റം എന്റെ ഏഴരശനി മാറിയെന്നും, തുടർന്നു വരുന്ന സമയം ഗുണകരവും, ഏഴരശനിക്കാലത്ത് ഉണ്ടായ വലിയ ബുദ്ധിമുട്ടുകളും, നഷ്ടങ്ങളും മാറി, നഷ്ടപ്പെട്ടവയെല്ലാം തിരികെ ലഭിക്കുമെന്നുമാണ്. എന്നാൽ ശനിമാറ്റത്തിനുശേഷം ജീവിതം കുറച്ചുകൂടി ക്ലേശകരമായി വരുന്നു. ഇതിന്റെ ഒരു വിശകലനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.  
ഹരി, തിരുവനന്തപുരം.

ചിത്തിരയാണ് അങ്ങയുടെ നക്ഷത്രം. കഴിഞ്ഞ ജനുവരി 26 ന് ഏഴരശനി മാറിയിട്ടുണ്ട്. ഏഴരശനിക്കാലം താങ്കളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടാകാം. സമയഗുണം എന്നും സമയമോശം എന്നുമൊക്കെ ജ്യോതിഷത്തിൽ പറയുമ്പോൾ അതിൽ അമിതമായ ആഹ്ലാദമോ, അമിതമായ ദുഃഖമോ വേണ്ട. സമയം മാറി എന്നു പറഞ്ഞ് നാം വെറുതെ ഇരുന്നാൽ ഒരു ഗുണവും ഇങ്ങോട്ടു വന്നുലഭിക്കില്ല. ട്രാഫിക്കിലെ സിഗ്നൽ ലൈറ്റുമായി നമുക്ക് ഇതിനെ ഉപമിക്കാം. നാഷണൽ ഹൈവേയിൽ കുറെ മണിക്കൂറുകൾ നീളുന്ന ഒരു റെഡ് ലൈറ്റിൽ താങ്കൾ അകപ്പെട്ടു എന്നു സങ്കൽപ്പിക്കുക. അതാണു സമയമോശം. അപ്പോൾ ബുദ്ധിമുട്ടുകൾ സഹിച്ച് ആണെങ്കിലും, അൽപം ദൂരം കൂടുതൽ സഞ്ചരിച്ചാണെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്താൻ മറ്റു ദുർഘട മാർഗങ്ങൾ സ്വീകരിക്കണം.  സമയഗുണം എന്നത് പച്ചലൈറ്റ് പോലെയാണ്. പക്ഷേ, ആ സിഗ്നൽ വന്നാൽ തന്നെ വാഹനങ്ങൾ മുന്നോട്ടു പോകില്ല. മനുഷ്യപ്രയത്നം വേണം. പക്ഷേ, വഴി സുഗമമായിരിക്കും. അതുപോലെ ഇപ്പോൾ താങ്കൾ പ്രവർത്തിക്കുക. തീർച്ചയായും ലക്ഷ്യസ്ഥാനത്ത് എത്തും. 

Read More : Astro News, Astrology