എങ്ങനെയും പണമുണ്ടാക്കുക എന്നതാകും നമ്മളില്‍ പലരും ജീവിതലക്ഷ്യമായി തന്നെ സ്വീകരിച്ചിരിക്കുന്നത്. അത്തരക്കാരുടെ മനസ്സില്‍ വേറെയൊന്നിനും യാതൊരുവിധ പ്രാധാന്യവുമുണ്ടാക്കില്ല.
ഏതൊരു മൂല്യത്തേക്കാളും അവര്‍ക്ക് പ്രധാനം ധനസമാഹരണം മാത്രം. അവിടെ നന്മയ്‌ക്കോ നല്ല മനസിനോ സഹാനുഭൂതിക്കോ ഒന്നും പ്രസക്തിയുണ്ടാകില്ല. എന്നാല്‍ ഇത് അവര്‍ക്ക് സന്തോഷം നല്‍കുമോ, അവര്‍ സന്തോഷത്തോടെയും സംതൃപ്തിയോടെയും നിറഞ്ഞ മനസോടെയുമാണോ ഈ ശരീരം വെടിയുക.
ആവശ്യത്തിലധികം പണം കൈയില്‍ വന്നിട്ടും ആസ്തിയുടെ കാര്യത്തില്‍ പലരെക്കാള്‍ മുന്‍പന്തിയിലെത്തിയിട്ടും സമാധാനം എന്ന അവസ്ഥയില്ലാത്ത ലക്ഷക്കണക്കിന് പേരുണ്ട് നമ്മുടെ നാട്ടില്‍. സന്തോഷം എന്നത് പണം കൊടുത്ത് മാത്രം നേടാനുള്ളതല്ല എന്നതാണ് വസ്തുത. ഈ ലളിതമായ സത്യം തിരിച്ചറിയപ്പെടാതെ പോകുന്നത് കൊണ്ടാണ് ധനസമാഹരണത്തില്‍ മാത്രം ശ്രദ്ധയൂന്നുന്നത്.
അപ്പോള്‍ ധനസമാഹരണം മാത്രമല്ല കാര്യം. നല്ല മനസ്സും പ്രാധാന്യമര്‍ഹിക്കുന്നു. നല്ല മനസ്സോടു കൂടി ധനം സമാഹരിച്ചാല്‍ മാത്രമേ അത് ധനത്തിന്റെ, അതായത് ലക്ഷ്മിയുടെ യഥാര്‍ത്ഥ കടാക്ഷത്തോടുകൂടി നമുക്ക് അനുഭവിക്കാന്‍ സാധിക്കൂ. ഇത് വേദങ്ങളില്‍ സുവ്യക്തമായി പറഞ്ഞിട്ടുണ്ട്. ദിവസവും നാം ഓരോരുത്തരും ഈ മന്ത്രം മനസിലേക്ക് എടുക്കുക, സ്വസ്ഥമായി ധ്യാനം ചെയ്ത് ഉരുവിടുക.
രയാ വയം സുമനസ: സ്യാമ (അഥര്‍വവേദം, 14.2.36ഃ)
ധനം, അതായത് സമ്പത്ത് വേണം നമുക്ക്. അതിനൊപ്പം തന്നെ നല്ല മനസ്സും. ഈ ചിന്ത മനസ്സിന്റെ വിവിധ കോണുകളിലേക്ക് ഊട്ടി ഉറപ്പിക്കുന്നതിനാണ് അഥര്‍വവേദത്തിലെ ഈ മന്ത്രം നാം ഉരുവിടുന്നത്. ദിവസേന ഈ മന്ത്രത്തെ ദീക്ഷിക്കാന്‍ സാധിച്ചാല്‍ ജീവിതത്തില്‍ അനന്യസാധാരണമായ മാറ്റത്തെ അനുഭവിച്ചറിയാന്‍ സാധിക്കുമെന്നാണ് ആചാര്യന്‍മാരുടെ ഭാഷ്യം.
സ്വസ്ഥമായ മനസോടു കൂടി മറ്റുള്ളവരെ സഹാനുഭൂതിയോടു കൂടി കണ്ട് നാം ആര്‍ജ്ജിച്ച സമ്പത്തിന്റെ സന്തോഷത്തില്‍ ജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതാണ് ഈ മന്ത്രം.
Read more.. Prediction, Astrology