വ്യക്തിയെ മനസിലാക്കുന്നതിനുള്ള അടയാളം എന്നതിലുപരി ജീവിതകാലം മുഴുവൻ തുടരുന്നൊരു ബന്ധമാണ് പേരുമായി വ്യക്തിക്കുണ്ടാകുന്നത്. മരണശേഷം, ആത്മാവും പേരുമായുള്ള ബന്ധം തുടരുമെന്നും പറയപ്പെടുന്നു. പേര് വ്യക്തിയെ തിരിച്ചറിയുന്നതിനുള്ള ഉപാധി എന്നതിനും അപ്പുറം ജീവിത വിജയത്തെ സ്വാധീനിക്കുന്ന ഒരു ഘടകം കൂടിയാണെന്ന് ചില പഠനങ്ങൾ പറയുന്നു. പേരിലുള്ള ചില അക്ഷരങ്ങൾ ജീവിത വിജയത്തെയും ഭാവിയെയും സ്വാധീനിക്കാൻ കഴിയുന്നവയാണ്. ചില അക്ഷരങ്ങൾ പേരിലുണ്ടെങ്കിൽ ജീവിത വിജയത്തിനു കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നുണ്ട്.
നിങ്ങളുടെ പേരിലുണ്ടോ D,M or T
പേരിൽ ഈ അക്ഷരങ്ങളുള്ളവർ കഠിനാധ്വാനികളാണ്. ബിസിനസ് രംഗത്ത് ഇവർ ശോഭിക്കും. സ്വന്തമായി ആരംഭിക്കുന്ന കർമ്മരംഗത്ത് ഇവർ വിജയിക്കും.
E,N,H or X
ഇവർ ധാരാളം പണം സമ്പാദിക്കും. സമ്പാദ്യത്തെക്കുറിച്ച് ആശങ്കപ്പെടാതെ തന്നെ ഇവരെ തേടി ധാരാളം പണം വരും.
V,U or W
വിനയമുള്ളവരും സാഹാനുഭൂതിയുള്ളവരുമാണിവർ. മറ്റുള്ളവരെ സഹായിക്കാനുള്ള ഒരവസരവും ഇവർ പാഴാക്കില്ല. കുടുംബവും ബന്ധുക്കളുമായി ഏറെ അടുപ്പമുള്ളവരാണിവർ.
A,I,J,Y or Q
ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപാടുള്ളവരാണ്. ആ അക്ഷരങ്ങൾ പേരിൽ ആവർത്തിച്ചു വരുന്നവർ ജീവിതാവസാനംവരെ അതിമോഹക്കാരായിരിക്കും. തങ്ങളുടെ സ്വാതന്ത്രത്തിൽ കൈ കടത്താൻ ഇവർ ആരെയും അനുവദിക്കില്ല.
B,R or K
പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമായിരിക്കും ഇവരുടെത്. ഈ അക്ഷരങ്ങൾ പേരിലുള്ളവർ മുൻകോപമുള്ളവരും സ്വാർത്ഥരുമായിരിക്കും.
C,G,S or L
വിവേകമുള്ളവരും നല്ലസ്വഭാവത്തിനുടമകളുമായിരിക്കും. മറ്റള്ളവരോട് സംരക്ഷണ മനോഭാവത്തോടെയെ ഇവർ പെരുമാറുകയുള്ളു. മറ്റുള്ളവർക്ക് പ്രിയപ്പെട്ടവരായി ഇവർ മാറും. സംഗീതാഭിരുചിയുള്ളവരായിരിക്കും.
O or Z
മതപരമായ അനുഷ്ഠാനങ്ങളിൽ തൽപരരായിരിക്കും. ദാനശീലവും ഉണ്ടായിരിക്കും. പഠനകാര്യങ്ങളിൽ മികവു പുലർത്തും. ദുർവാശിയുള്ളവരാണ്.
P or F
മറ്റുള്ളവർക്ക് പ്രചോദനമാകുന്ന വ്യക്തിത്വത്തിന് ഉടമകളാണിവർ.