എന്റെ മകളുടെ നക്ഷത്രം രേവതി.(30–12–1995, 5.08 AM.).പയ്യന്റെ നക്ഷത്രം മകം (27–09–1989, 11.27 AM).പയ്യന്റെ വീട്ടിൽ ജാതകം നോക്കിയപ്പോൾ നക്ഷത്രങ്ങൾ ചേരും. വിവാഹം നടത്താമെന്ന് എഴുതിത്തന്നു.നിശ്ചയത്തിന് തീയതി നോക്കാൻ ഞാൻ ഒരു ജ്യോത്സ്യനെ കണ്ടപ്പോൾ
‘‘ഒരു കാരണവശാലും ഈ നാളുകാർ തമ്മിലുള്ള വിവാഹം നടത്തരുത്’’വേധനക്ഷത്രങ്ങളാണ് എന്ന് എഴുതി.ഏതു ജ്യോത്സ്യരുടെ വാക്കാണ് ശരി. ഇത് നടക്കാതെ വന്നതിൽ എല്ലാവർക്കും ഏറെ പ്രയാസമാണ്. ഒരു മറുപടി പ്രതീക്ഷിക്കുന്നു.
എൻ.പി. രാധ, ഏറ്റുമാനൂർ
സാധാരണ പൊരുത്തം നോക്കുമ്പോൾ പല ജ്യോതിഷികളും പല അഭിപ്രായം പറയാറുണ്ട്. പത്തു ജ്യോത്സ്യന്മാരെ ഒരേ ജാതകം കാണിച്ചാൽ പൊരുത്ത വിഷയത്തിൽ ഇരുപത് അഭിപ്രായങ്ങൾ കേൾക്കാം. എന്നിരുന്നാലും പൊരുത്തം നോക്കുമ്പോൾ പ്രാഥമികമായി പരിഗണിക്കുന്ന ചില കാര്യങ്ങളിൽ എല്ലാ ജ്യോത്സ്യന്മാർക്കും ഏകസ്വരം ഉണ്ടാകറുണ്ട്.
അതിൽ പ്രധാനപ്പെട്ടതാണ് വേധദോഷം; മധ്യമരജ്ജുവും അപ്രകാരം തന്നെ ചിന്തിക്കാറുണ്ട്.
ചേച്ചി അയച്ചുതന്ന നക്ഷത്രങ്ങൾ തമ്മിൽ വേധദോഷം ആണുള്ളത്. അത് യോജിപ്പിക്കാൻ ജ്യോതിഷികൾ പറയാൻ ഇടയില്ല.വരന്റെ വീട്ടുകാർക്ക് അത്ര താൽപര്യം ആയതുകൊണ്ട് വലിയ കാര്യമാക്കാതെ അത് ഉത്തമം എന്ന് സ്വയം പറഞ്ഞതാകാനാണ് സാധ്യത.