മുഖം നോക്കി ആൾക്കാരെ മനസിലാക്കാൻ ചിലർക്ക് എളുപ്പത്തിൽ സാധിക്കും. മുഖലക്ഷണം, ആകൃതി ഇവയിൽ പുരികത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. പുരികത്തിന്റെ ആകൃതി നോക്കിയാൽ ആളെക്കുറിച്ച് ഏകദേശ ധാരണ കിട്ടും. ഇനി പുരികം ഷെയ്പ്പുചെയ്യുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.
കടു കട്ടി പുരികം
ആത്മവിശ്വാസത്തിൽ ഇവരെ തോൽപിക്കാൻ പറ്റില്ല. കഠിനാധ്വാനികളും തീരുമാനങ്ങൾ എടുക്കാൻ മിടുക്കരുമാണ്.
കനം കുറഞ്ഞ പുരികം
സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ഇവർക്ക് ബുദ്ധിമുട്ടായിരിക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ മാത്രമേ ഇവർക്ക് ഈ സാഹചര്യങ്ങളെ മറികടക്കാൻ സാധിക്കുകയുള്ളു.
വളഞ്ഞ പുരികം
വിശ്വസ്തരായിരിക്കും ഇക്കൂട്ടർ. നിങ്ങളുടെ ഒപ്പം ജോലി ചെയ്യാൻ മറ്റുള്ളവർ ഇഷ്ടപ്പെടും. .
നേരെയുള്ള പുരികം
ബുദ്ധിമാൻമാരാണ്. വസ്തുതകളുടെ അടിസ്ഥാനത്തിലാവും ഇവർ തീരുമാനങ്ങൾ എടുക്കുന്നത്.
ക്വീൻസ് ഐബ്രോ
സ്വതവേ കണ്ണുകളിൽ നിന്ന് അകന്ന്, ഉയർന്ന പുരികമുള്ളവർ. സ്വയം വളരെ പ്രതീക്ഷ വച്ചു പുലർത്തുന്നവരാണ് , അതൊടൊപ്പം മറ്റുള്ളവരെക്കുറിച്ചും ഇവർ പ്രതീക്ഷിക്കും. എല്ലാക്കാര്യത്തിലും ഇവരുടേതായ ഒരു ശൈലി സൂക്ഷിക്കുന്നവരാണ്.
ഇത്തിരി പുരികകാര്യങ്ങൾ!
സ്ത്രീയുടെ വലതു വശത്തെ പുരികമാണ് ഉയർന്നതെങ്കിൽ ജീവിതത്തിൽ മേൽകൈ പുലർത്തുന്നത് ഇവരായിരിക്കും. പുരുഷൻമാരുടെ ഇടതുവശത്തെ പുരികത്തിനാണ് ഉയർച്ചയെങ്കിൽ ബന്ധങ്ങളിൽ നിയന്ത്രണം ഇവരുടെ കൈകളിലായിരിക്കും.
Read More on Malayalam Astrology News