Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോകുകയാണോ എന്ന് ലെന; പോകരുതെന്ന് ഭാവന

bhavana-2

നടി ഭാവനയ്ക്കും നവീനും വിവാഹാശംസകള്‍ നേരാന്‍ മലയാളത്തിലെ പ്രിയനടിമാര്‍ തൃശൂർ ജവഹര്‍ലാല്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ എത്തി. ലെന, മഞ്ജു വാര്യര്‍, നവ്യനായര്‍, ഭാഗ്യലക്ഷ്മി, ഭാമ, ഷംന കാസിം, മൃദുല വാരിയര്‍, ഷഫ്‌ന, രചന, ശ്രിത ശിവദാസ്, ശില്‍പബാല, മിയ, കൃഷ്ണപ്രഭ, രാധ തുടങ്ങിയ നിരവധി നായികമാര്‍ വിവാഹ വേദി കീഴടക്കി.

ഭാവന വിവാഹം ഫുള്‍ വീഡിയോ

ആശംസകള്‍ നേരാനായി ലെന എത്തിയപ്പോള്‍ നവീന്‍ വേദിയില്‍ നിന്ന് ഇറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. ഇറങ്ങിപ്പോകുകയാണോ എന്ന് ലെന ഭാവനയോട് ചോദിച്ചപ്പോള്‍ ”അതെ, ഷര്‍ട്ട് മാറ്റിയിട്ട് വരാം. ആരും പോകരുത്” എന്ന് ഭാവന നിര്‍ദേശിച്ചു. പോകില്ലെന്ന് ലെന മറുപടി നല്‍കി. ഭാഗ്യലക്ഷ്മി വേദിയിലെത്തിയപ്പോള്‍ ഭാവന കാല്‍തൊട്ട് തൊഴുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ഭാഗ്യലക്ഷ്മിയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.