Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡലില്ലെങ്കിലെന്ത്, സ്വന്തം ദേശീയ റെക്കോർഡ് തിരുത്തി നീരജ് ചോപ്ര!

Neeraj-Chopra നീരജ് ചോപ്ര (ട്വിറ്റർ ചിത്രം)

ദോഹ∙ സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് തിരുത്തി ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രയുടെ മാസ്മരിക പ്രകടനം. മെഡൽ നേടാൻ കഴിഞ്ഞില്ലെങ്കിലും 87.43 മീറ്റർ ദൂരത്തേക്കു ജാവലിൻ എറിഞ്ഞാണു താരം റെക്കോർഡ് പുതുക്കിയത്. പോളണ്ടിൽ ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ സ്വർണം നേടിയപ്പോൾ കണ്ടെത്തിയ 86.48 മീറ്ററായിരുന്നു താരത്തിന്റെ ഇതിനു മുൻപത്തെ മികച്ച പ്രകടനം.

ദേശീയ റെക്കോർഡ് മെച്ചപ്പെടുത്തിയെങ്കിലും ദോഹയിൽ നാലാം സ്ഥാനം നേടാനെ നീരജിനു കഴിഞ്ഞുള്ളൂ. ജർമൻകാർ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. തോമസ് റോഹ്‌ലർ (91.78 മീ), യോഹാൻസ് വെറ്റർ (91.56), ആന്ദ്രേ ഹോഫ്മാൻ (90.08) എന്നിവരാണ് യഥാക്രമം സ്വർണം, വെള്ളി, വെങ്കലം നേടിയത്.