Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ യൂത്ത് അത്‍ലറ്റിക് മീറ്റിനു സമാപനം; കേരളം രണ്ടാമത്

Athletics representational image

വഡോദര∙ ദേശീയ യൂത്ത് അത്‍ലറ്റിക് മീറ്റിൽ കേരളത്തിനു രണ്ടാംസ്ഥാനം മാത്രം. 165 പോയിന്റുമായി ഹരിയാന കിരീടം നിലനിർത്തി. കേരളത്തിനു 150 പോയിന്റാണു ലഭിച്ചത്. ഉത്തർപ്രദേശാണു മൂന്നാമത് (111 പോയിന്റ്).

കേരളത്തിനാകെ 11 സ്വർണം, അഞ്ചു വെള്ളി, അഞ്ചു വെങ്കലം. വനിതാ വിഭാഗം ചാംപ്യൻഷിപ്പും കേരളം സ്വന്തമാക്കി.