Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1.10 ലക്ഷം പേർക്കിരിക്കാവുന്ന ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

cricket-stadium

അഹമ്മദാബാദ് ∙ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനു മൊട്ടേറയി‍ൽ തറക്കല്ലിട്ടു. രണ്ടുവർഷം കൊണ്ടു പൂർത്തിയാക്കുന്ന സ്റ്റേഡിയത്തിന് 700 കോടി രൂപയാണു നിർമാണച്ചെലവ്. 1.10 ലക്ഷം പേർക്ക് ഇരിപ്പിടം ഒരുക്കും. സർദാർ പട്ടേൽ ഗുജറാത്ത് സ്റ്റേഡിയം നിലനിന്ന അതേ സ്ഥാനത്താണു പുതിയ സ്റ്റേഡിയം എന്നു ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പരിമൾ നത്വാനി പറഞ്ഞു. 90,000 പേർക്ക് ഇരിപ്പിടമുള്ള മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇപ്പോൾ ഏറ്റവും വലുത്. അതു ഡിസൈൻ ചെയ്ത പോപ്പുലസ് കമ്പനിയെയാണു പുതിയ സ്റ്റേഡിയത്തിന്റെയും ഉത്തരവാദിത്തം ഏൽപിച്ചത്.

Your Rating: