ഹരിപ്പാട് നിയമസഭാ മണ്ഡലം
Haripad Assembly Constituency

ആലപ്പുഴ ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ഹരിപ്പാട്. കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോലി, ഹരിപ്പാട്, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഹരിപ്പാട് നിയമസഭാമണ്ഡലം. കോൺഗ്രസിലെ രമേശ് ചെന്നിത്തലയാണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.