പുണർതം നക്ഷത്രം
Punartham

പുണർതത്തിന്റെ നക്ഷത്രാധിപൻ ഗുരുവാണ്. അതുകൊണ്ടു തന്നെ ഇവർ ബുദ്ധിശാലികളും വിശാല മനസ്കരും സൗമ്യതയും ഉളളവരും ആയിരിക്കും. എല്ലാ കാര്യങ്ങളെക്കുറിച്ചും വളരെ ആലോചിച്ച് അഭിപ്രായം  രൂപീകരിച്ചശേഷമേ പ്രവർത്തനം തുടങ്ങുകയുളളൂ. ഓരോ കാര്യത്തിന്റെയും നന്മതിന്മകളെ തിരിച്ചറിയാൻ കഴിവുളള ഇവർ അന്യരുടെ കാര്യങ്ങളിൽ ഇടപെടാറില്ല. ധാർമ്മികമായും മതപരമായും ഉളള കാര്യങ്ങളിൽ താല്പര്യം കാണിക്കും. ബാല്യകാലത്തിൽ ക്ലേശം  അനുഭവിക്കുമെങ്കിലും ഭാവിയിൽ ഇവർ ഉന്നതിയിൽ എത്തും. അധ്യാപകവൃത്തിയിൽ ഇവർ ശോഭിക്കാറുണ്ട്. പുണർതം നക്ഷത്രം മിഥുനകൂറുകാരും കര്‍ക്കിടക കൂറുകാരും വ്യത്യസ്തമായ സ്വഭാവത്തിനുടമകളായിരിക്കും. കർക്കിടകത്തിൽ ജനിച്ചവർ സരളസ്വഭാവക്കാരായിരിക്കും. മാതൃസ്വഭാവവും കല്പനാസ്വഭാവവും ഇവരിൽ മുന്നിട്ടു നിൽക്കും. സൗന്ദര്യപ്രിയരും സൗന്ദര്യാരാധകരുമായിരിക്കും. ജലസംബന്ധമായ കാര്യങ്ങളിലും, കലകളിലും, താല്പര്യം കാണിക്കും.  ഔഷധശാസ്ത്രത്തിൽ താല്പര്യം കാണും.