ലാൻഡ് റോവർ
Land Rover

ജാഗ്വാർ ലാൻഡ് റോവറിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ ബ്രാൻഡാണ് ലാൻഡ് റോവർ. 2008 മുതൽ ഇന്ത്യയിലെ ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലാണ് ലാൻഡ് റോവർ. 1948 ൽ ലാൻഡ് റോവർ സീരീസിനായി ലാൻഡ് റോവർ നാമം ആദ്യം ഉപയോഗിച്ചത് റോവർ കമ്പനിയാണ്. വളരെ പെട്ടെന്ന് വിപണിവിജയം നേടിയ ലാൻഡ് റോവർ ഡിഫെൻഡർ, ഡിസ്കവറി, ഫ്രീലാൻഡർ, റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട്, റേഞ്ച് റോവർ ഇവോക്ക് എന്നീ മോഡലുകൾ ഉൾപ്പെടുന്ന ഫോർ-വീൽ ഡ്രൈവ് ബ്രാൻഡായി വികസിച്ചു. ലാൻഡ് റോവറുകൾ നിലവിൽ ഇംഗ്ലണ്ട്, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങളിൽ തങ്ങളുടെ നിർമ്മാണ സാമഗ്രികൾ കൂട്ടിയോജിപ്പിക്കുന്നു.