റെനോ ഡസ്റ്റർ
Renault Duster

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ ഉടമസ്ഥതയിലുള്ള റൊമാനിയൻ കമ്പനിയായ ഡാസിയ വികസിപ്പിച്ച് 2010 പുറത്തിറക്കിയ വാഹനമാണ് ഡസ്റ്റർ. ഇന്ത്യയിൽ 2012 ൽ പുറത്തിറങ്ങിയ വാഹനം റെനോ ഡസ്റ്റർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ലാറ്റിനമേരിക്ക, റഷ്യ, ഉക്രെയ്ൻ, ഏഷ്യ, മിഡിൽ ഈസ്റ്റ്, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ റെനോ ഡസ്റ്റർ എന്ന പേരിലാണ് ഇവ വിപണനം ചെയ്യുന്നത്.