റെനോ ക്വിഡ്
Renault Kwid

ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ നിർമ്മിച്ച ചെറു കാറാണ് റെനോ ക്വിഡ്. റെനോയും നിസാനും സംയുക്തമായി വികസിപ്പിച്ച സിഎംഎഫ്–എ പ്ലാറ്റ്ഫോമില്‍ നിർമിക്കുന്ന ആദ്യ വാഹനമാണ് ഇത്. 2015 ൽ വിപണിയിലെത്തിയ വാഹനം ഇന്ത്യൻ വിപണിയെ ഉദ്ദേശിച്ചാണ് പുറത്തിറക്കിയത്. തുടർന്ന് ലാറ്റിൻ അമേരിക്കൻ വിപണികളിലും ഈ ചെറു കാർ അവതരിപ്പിക്കപ്പെട്ടു.