ഓഹരി അധിഷ്ഠിത സമ്പാദ്യ പദ്ധതികൾ
ELSS എന്നറിയപ്പെടുന്ന ഒരു ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്കീം അഥവാ ഓഹരി അധിഷ്ഠിത സമ്പാദ്യ പദ്ധതികൾ, ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്ന മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള ഒരു തരം വൈവിധ്യവത്കൃത ഇക്വിറ്റി സ്കീമാണ്. ആദായനികുതി നിയമം 1961 ലെ സെക്ഷൻ 80C പ്രകാരം അവ നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. എസ്‌ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ), ലംപ്സം നിക്ഷേപ ഓപ്ഷനുകൾ ഉപയോഗിച്ച് ELSSൽ നിക്ഷേപിക്കാം.മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉള്ളതിനാൽ NSC, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ മറ്റ് ഓപ്ഷനുകളെ അപേക്ഷിച്ച് മികച്ച ലിക്വിഡിയുണ്ട്. മ്യൂച്വൽ ഫണ്ടുകൾ വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാണ്. അതുകണ്ട് ഇഎൽഎസ്എസിൽ 3 വർഷത്തിനു ശേഷം നിങ്ങൾ നിക്ഷേപിച്ച പണം സമാനമോ അതിലും കുറവോ ആയ നിരവധി സംഭവങ്ങളുണ്ട്.