ഇ.പി.എഫ് പെൻഷൻ
EPF

ഇന്ത്യയിലെ മൂന്നു കോടിയിലധികം വരുന്ന പി.എഫ് അംഗങ്ങളായ തൊഴിലാളികൾക്കുവേണ്ടി കേന്ദ്ര ഗവൺമെന്റ് ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയ ഒരു ക്ഷേമപദ്ധതിയായിരുന്നു ഇ.പി.എഫ് പെൻഷൻ സ്‌കീം 1995 എന്ന പേരിലറിയപ്പെട്ട പദ്ധതി. 1971 ലെ കുടുംബ പെൻഷൻ പദ്ധതിയുടെ പുനരാവിഷ്‌ക്കരണ പദ്ധതിയായിരുന്നു 1995 പെൻഷൻ പദ്ധതി. എംപ്ലായീസ് പ്രൊവിഡണ്ട് ഫണ്ടു പദ്ധതിയിൽ പെൻഷൻ സ്‌കീം നടപ്പിലാക്കുന്നതു 1995 നവംബർ മാസം പതിനാറാം തീയതിയാണ്.