കരിയർ മാനേജ്മെന്റ്
ഒരു വ്യക്തിയുടെ ജീവിതത്തിൽ സംതൃപ്തിയും ഉന്നമനവും സാമ്പത്തികസ്ഥിതിയുമുണ്ടാകാൻ വേണ്ടി അയാളുടെ പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുക എന്നതാണ് കരിയർ പ്ലാനിങ്. ഒരാളുടെ കരിയർ (ജോലി അഥവാ അയാളുടെ പ്രവർത്തന മേഖല) അയാളുടെ വ്യക്തിത്വത്തിന്റെ പ്രതീകം കൂടിയാണ്. ജീവിതത്തിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കരിയർ മാനേജ്മെന്റ് ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്.