എൻജിനീയറിങ്
ശാസ്ത്രതത്ത്വങ്ങളെ നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കും വിധം ഉപയോഗപ്പെടുത്തുകയാണ് ഒരു എൻജിനീയറുടെ ദൗത്യം. സങ്കീർണമായ പ്രശ്നങ്ങൾക്കു ലളിതവും ചെലവു കുറഞ്ഞതുമായ പ്രതിവിധികൾ നിർദേശിക്കാൻ എൻജിനീയർക്കു കഴിയും. സോഫ്റ്റ്‌വെയർ, വാഹനം, റോഡ്, പാലങ്ങൾ, വീടുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, പവർ പ്ലാന്റുകൾ, ശൂന്യാകാശപേടകങ്ങൾ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും എൻജിനീയറിങ് കടന്നുവരുന്നുണ്ട്.