അതോറിറ്റേറിയൻ പേരന്റ്
Authoritarian Parenting

കുട്ടികൾ ഞാൻ പറയുന്നത് മാത്രം അനുസരിക്കണം. ഞാൻ പറയുന്നതേ അനുസരിക്കാവൂ എന്ന വാശിയുള്ളതരം പേരന്റ് ആണ് അതോറിറ്റേറിയൻ പേരന്റ്. കുട്ടികൾക്കായി മുതിർന്നവർക്ക് തുല്യമായ നിയമങ്ങളും ചിട്ടകളും കൊണ്ട് വരിക, തന്റെ ആഗ്രഹത്തിനും ചിന്തകൾക്കും മാത്രം അനുസൃതമായി കുട്ടികളെ വളർത്തുക. ചെയ്യുന്ന തെറ്റുകൾക്ക് കടുത്ത ശിക്ഷ  നൽകുക തുടങ്ങി, കുട്ടികളുമായുള്ള നല്ലബന്ധം കളയുന്ന രീതിയിൽ പെരുമാറുന്ന പേരന്റ്സ് ആണ് ഇക്കൂട്ടർ.ഇവർക്ക് കുട്ടികളെ ഇഷ്ടമില്ല എന്ന് ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല. എന്നാൽ ഇത്തരം പേരന്റിങ് കൊണ്ട് കുട്ടി മാതാപിതാക്കളിൽ നിന്നും അകലുകയാണ് ചെയ്യുന്നത്. അവന്റെ വിഷമങ്ങളും ആവശ്യങ്ങളും മാതാപിതാക്കളോട് പറയാൻ അവൻ മടിക്കുന്നു. അവനിൽ വളരുംതോറും മാതാപിതാക്കളോട് വാശി നിറയുന്നു. സ്ഫടികം സിനിമയിലെ ചാക്കോമാഷിന്‌ പോലെയുള്ള ഈ പേരന്റിംഗ് രീതി വളരെ ദുർഘടം നിറഞ്ഞതാണ്.