സച്ചിൻ തെൻഡുൽക്കർ
sachin tendulkar

സച്ചിൻ രമേഷ് തെൻഡുൽക്കർ അഥവാ audio speaker iconസച്ചിൻ തെൻഡുൽക്കർ (ജനനം. ഏപ്രിൽ 24, 1973 മുംബൈ,മഹാരാഷ്ട്ര, ഇന്ത്യ) ഇന്ത്യയിൽ നിന്നുള്ള മുൻ ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമാണ്. 2002-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏക ദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുൽക്കറെ തിരഞ്ഞെടുത്തു. വിവിയൻ റിച്ചാർഡ്‌സ് ആയിരുന്നു പ്രഥമ സ്ഥാനത്ത്.