ബീഗിൾ
Beagle

ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ട അരുമ. വലുപ്പം കുറഞ്ഞ ഇവയെ വിമാനത്താവളങ്ങളിലും മറ്റും സ്നിഫർ ഡോഗ് ആയി ഉപയോഗിക്കുന്നു. കേരള പൊലീസ് ആദ്യമായി തങ്ങളുടെ ശ്വാനസേനയിലേക്ക് അഞ്ച് ബീഗിൾ നായ്ക്കുട്ടികളെ തിര‍ഞ്ഞെടുത്തിട്ടുണ്ട്. മൂന്നു നിറങ്ങളുടെ സങ്കലനം ഇവയുടെ ദേഹത്ത് കാണാം. എല്ലാവരെയും തങ്ങളുടെ സുഹൃത്തുക്കളാക്കാൻ ഇഷ്ടപ്പെടുന്നവരാണ് ബീഗിളുകൾ. അതിനാൽ സുരക്ഷയ്ക്കായി ഇവയെ ഉപയോഗിക്കാനാകില്ല.