മൂട്ട
Bedbug

സിമെക്‌സ് എന്ന ജനുസ്സിൽപെടുന്ന കീടങ്ങളാണ് മൂട്ടകൾ. ഇവ രാത്രിയിലാണ് പൊതുവെ കടിക്കുന്നത്. ഇരകളുടെ രക്തം ഇവ കുടിക്കുകയും ചെയ്യും. തൊലിപ്പുറത്ത് റാഷുകൾ, മാനസികമായ വിഷമം, അലർജി തുടങ്ങിയ അവസ്ഥകൾ ഇവ മൂലമുണ്ടാകാമെങ്കിലും ഗുരുതരമായ അസുഖങ്ങളൊന്നും പരത്തുന്നില്ല. 300 ദിവസം വരെ ഭക്ഷണമില്ലാതെ ഇവയ്ക്ക് ജീവിക്കാനാകും.