പട്ടാളപ്പുഴു
Black Soldier flies

സ്വാഭാവിക പ്രകൃതിയിലെ ഒരു തരം ഈച്ച തന്നെയാണു ബ്ലാക്ക് സോൾജിയർ ഫ്ലൈ (പട്ടാളപ്പുഴു). എന്നാൽ പ്രവർത്തനക്ഷമമായ വായോ കുടൽമാലകളോ ഇല്ല. ആഹാരത്തിൽ വന്നിരിക്കുകയോ സാംക്രമിക രോഗങ്ങൾ പരത്തുകയോ ചെയ്യില്ല. ഇണ ചേർന്നാൽ അപ്പോൾ തന്നെ ആണീച്ച ചത്തുവീഴും. മുട്ടയിടുന്നതോടെ പെണ്ണീച്ചയും ചാവും. ഈച്ചയായി കേവലം 5 ദിവസം മാത്രമാണ് ഇവ ജീവിക്കുക. നിയന്ത്രിത സാഹചര്യത്തിൽ ഇവയെ വളർത്തിയാൽ ഒരേസമയം ജൈവ മാലിന്യം സംസ്കരിക്കുകയും ജൈവ വളം ലഭിക്കുകയും ചെയ്യും. ജൈവ മാലിന്യം ആഹാരമാക്കി സ്വന്തം ജീവിത ചക്രത്തിലൂടെ ജൈവത്തീറ്റയായി സ്വയം മാറുകയാണ് ഈ പട്ടാളപ്പുഴുക്കൾ ചെയ്യുന്നത്. ഈച്ചകളുടെ ലാർവയാണു ജൈവ മാലിന്യം ഭക്ഷിക്കുന്നത്. ലാർവകൾ പുറത്തുവിടുന്ന വിസർജ്യം 15 ദിവസത്തിനുള്ളിൽ കമ്പോസ്റ്റ് വളമാക്കി മാറ്റാനാകും. ലാർവ പ്യൂപ്പകളായാണ് കോഴി, മത്സ്യം, പന്നി എന്നിവയ്ക്ക് തീറ്റയായി നൽകാം.