ചിമ്പാൻസി
Chimpanzee

ഒരിനം ആൾക്കുരങ്ങാണ് ചിമ്പാൻസി. മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള മൃഗമായി ചിമ്പാൻസിയെ കണക്കാക്കുന്നു. ആശയവിനിമയം നടത്താനുള്ള കഴിവ് മറ്റുമൃഗങ്ങളെ അപേക്ഷിച്ച് വളരെ വലുതാണ്. വിവിധ തരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കാനും ആംഗ്യങ്ങൾ കാണിക്കാനും ഉള്ള കഴിവ് ഈ കുരങ്ങിനുണ്ട്.