പഴയീച്ച
Fruit Fly

ഡൈപെട്ര അഥവാ രണ്ട് ചിറകുള്ള ചെറുജീവികളുടെ വിഭാഗത്തൽപ്പെട്ടവയാണ് പഴയീച്ചകൾ അഥവാ ഫ്രൂട്ട് ഫ്ലൈകൾ. വിനെഗർ ഫ്ലൈ എന്നും ഇവയെ വിളിക്കാറുണ്ട്. ഡ്രോസോഫിലാ മലാനോഗാസ്റ്റർ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ലോകമെമ്പാടും കാണപ്പെടുന്ന പഴയീച്ചകൾ ഏറ്റവുമധികം സജീവമാകുന്നത് പഴങ്ങൾ ഏറ്റവുമധികം ഉൽപാദിപ്പിക്കുന്ന വേനൽക്കാലത്തിന്റെ തുടക്കത്തിലുള്ള സമയത്താണ്. മനുഷ്യനെ ശാരീരികമായി ഉപദ്രവിക്കാറില്ല. എന്നാൽ സാംക്രമിക രോഗങ്ങൾ പടരുന്നതിൽ വലിയ പങ്ക് ഇവർക്കുണ്ട്. ബയോളജിയിലെയും മെഡിക്കൽ രംഗത്തെയും വിപ്ലവാത്മകരമായ പല കണ്ടെത്തലുകൾക്കും നിർണായകമായത് ഈച്ചകളാണെന്ന് ഗവേഷകർ പറയുന്നു.