പുൽച്ചാടി
Grasshopper

പുല്ലുകളിൽ കാണപ്പെടുന്ന ഇവ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ചാടി സഞ്ചരിക്കുന്നതിനാൽ പുൽച്ചാടി എന്ന് വിളിക്കുന്നു. ഒറ്റക്കുതിപ്പിൽ രണ്ടു മീറ്റർ ദൂരം വരെ ചാടാൻ പുൽച്ചാടിക്ക് കഴിയും. സസ്യങ്ങളുടെ നിറത്തിലുള്ളതിനാൽ ഇവയ്ക്ക് ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും എളുപ്പത്തിൽ രക്ഷപ്പെടാം. മണ്ണിനും ഉണങ്ങിയ പുല്ലിനും സമാനമായ തവിട്ടു നിറത്തിലും, പച്ചനിറത്തിലും പുൽച്ചാടികളെ കണ്ടുവരുന്നു. ഭൂമുഖത്ത് 20,000 ഇനം പുൽച്ചാടികൾ ഉള്ളതായി പറയപ്പെടുന്നു. പച്ചക്കുതിര, പച്ചത്തുള്ളൻ, പച്ചപ്പയ്യ്, പച്ചചാടൻ, പുൽപ്പോത്ത്, തത്താമുള്ള്, പച്ചിലപശു വിട്ടിൽ എന്നീ പേരുകളിലും പുൽച്ചാടി അറിയപ്പെടുന്നു.