ഇംപാല
Impala

ആഫ്രിക്കയിൽ കാണപ്പെടുന്ന ഒരിനം കലമാനാണ് (antelope) ഇംപാല. (ശാസ്ത്രനാമം: എപ്പിസെറസ് മെലാ‌‌മ്പസ്). വേഗത്തിലോടുന്ന ഇംപാലമാനിന്റെ ഒതുങ്ങിയ ശരീരമാണ് ഇംപാല കാറുകൾക്ക് ആ പേരുലഭിക്കാൻ കാരണമായത്. കിഴക്കേ ആഫ്രിക്കയിലാണ് ഇതു ധാരാളമായി കാണപ്പെടുന്നത്. പത്തു മുതൽ അൻപതുവരെ അംഗങ്ങളുള്ള കൂട്ടങ്ങളായി സമതലങ്ങൾക്കു തൊട്ടുള്ള കുറ്റിക്കാടുകളിലും മറ്റും ഇവ സഞ്ചരിക്കുന്നു. പ്രാന്ത പ്രദേശങ്ങളിൽ ജലാശയങ്ങളുള്ള കൊടുംകാടുകളുടെയും ഇടതൂർന്ന കുറ്റിക്കാടുകളുടെയും സമീപത്താണ് ഇവ ജീവിക്കുന്നത്.