തേൾ
പരിണാമ പ്രക്രിയയിൽ ഏറ്റവും കുറവ് മാറ്റങ്ങൾക്കു വിധേയരായ ഒരു ജീവിവർഗമാണ് തേൾ എന്നതിനാൽ ഇവയെ ജീവിക്കുന്ന ഫോസിൽ എന്നു വിളിക്കാറുണ്ട്. എട്ട് കാലുകളുള്ള, ചിറകില്ലാത്ത തേളിന്റെ വാലറ്റത്തുള്ള സഞ്ചിയിലാണ് വിഷം ശേഖരിച്ചു വച്ചിരിക്കുന്നത്. അന്റാർട്ടിക്ക ഒഴികെ എല്ലായിടത്തും തേളുകളെ കാണാറുണ്ട്. ഉയരമുള്ള പർവതങ്ങളിലും ഭൂമിക്കടിയിലുള്ള ഗുഹകളിലും കടൽത്തീരത്തുമെല്ലാം തേളുകളുണ്ട്.